Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കളിക്കളത്തിൽ മാന്യത വിട്ടു പെരുമാറി; ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ഐസിസിയുടെ പിഴ; മാച്ച് ഫീയുടെ 25 ശതമാനവും ഒരു ഡീമെറിറ്റ് പോയന്റും താരത്തിന് ശിക്ഷ; വിരാടിന്റെ പെരുമാറ്റം അതിരുവിട്ടെന്ന വിലയിരുത്തലുമായി ഐ.സി.സി

കളിക്കളത്തിൽ മാന്യത വിട്ടു പെരുമാറി; ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ഐസിസിയുടെ പിഴ; മാച്ച് ഫീയുടെ 25 ശതമാനവും ഒരു ഡീമെറിറ്റ് പോയന്റും താരത്തിന് ശിക്ഷ; വിരാടിന്റെ പെരുമാറ്റം അതിരുവിട്ടെന്ന വിലയിരുത്തലുമായി ഐ.സി.സി

മറുനാടൻ മലയാളി ബ്യൂറോ

സെഞ്ചൂറിയൻ: കളിക്കളത്തിൽ മാന്യത വിട്ടു പെരുമാറിയതിന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് ഐ.സി.സിയുടെ പിഴ. മാച്ച് ഫീയുടെ 25 ശതമാനവും ഒരു ഡീമെറിറ്റ് പോയന്റുമാണ് താരത്തിന് ലഭിച്ച ശിക്ഷ. സെഞ്ചൂറിയൻ ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ വിരാടിന്റെ പെരുമാറ്റമാണ് അതിരു വിട്ടതായി ഐ.സി.സി വിലയിരുത്തിയത്.

ഐ.സി.സിയുടെ കോഡ് ഓഫ് കൺഡക്ട് ആർട്ടിക്കിൾ 2.1.1 ആണ് വിരാട് മറികടന്നത്. കളിയുടെ സ്പിരിറ്റിനെ തകർക്കുന്നതിനെതിരെയുള്ളതാണ് ഈ നിയമം. കഴിഞ്ഞ ദിവസം കളിക്കിടെ മഴ മൂലം നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് വിരാട് അമ്പയർമാരോട് പരാതി പറഞ്ഞിരുന്നു.

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ വെളിച്ചക്കുറവു മൂലം കളി നിർത്തി വെക്കേണ്ടിവന്നതിൽ മാച്ച് റഫറിയോട് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി തട്ടിക്കയറിയിരുന്നു. വെളിച്ചക്കുറവു മൂലം കളി നിർത്തിവെച്ച ഉടനെ ദക്ഷിണാഫ്രിക്കൻ ടീമംഗങ്ങൾ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയാണുണ്ടായത്. എന്നാൽ മാച്ച് റഫറിയായ ക്രിസ് ബ്രോഡിനോട് തട്ടിക്കയറുന്ന വിരാടിനെയാണ് കണ്ടത്.

ക്രിസ് ബ്രോഡിനു സമീപത്തേക്ക് നേരെ നടന്നു നീങ്ങിയ വിരാട് ഇന്ത്യൻ ടീമിന്റെ ഫോമിനെ ബാധിക്കുന്ന കാര്യത്തെക്കുറിച്ച് പരാതി പറയുകയാണുണ്ടായത്. ശേഷം ഇന്ത്യൻ ടീം മാനേജർ സുനിൽ സുബ്രഹ്മണ്യം, കോച്ച് രവി ശാസ്ത്രി എന്നിവരുടെ അടുത്തെത്തിയും
താരം വാദപപ്രതിവാദങ്ങൾ നടത്തുകയുണ്ടായി.

' ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിന്റെ 25ാം ഓവറിലായിരുന്നു സംഭവം. മഴയെ തുടർന്ന് മോശമായ ഔട്ട് ഫീൽഡ് കാരണം പന്ത് മോശമാകുന്നതായി വിരാട് അമ്പയർ മൈക്കിൾ ഗോഗിനോട് പരാതി പറഞ്ഞിരുന്നു. തുടർന്ന് പന്ത് ദേഷ്യത്തോടെ വലിച്ചെറിയുകയും ചെയ്തിരുന്നു.' ഐ.സി.സി.യുടെ പ്രസ്താവനയിൽ പറയുന്നു.

സംഭവത്തിന് പിന്നാലെ വിരാടിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് തെറ്റ് വിരാട് അംഗീകരിക്കുകയായിരുന്നു. മാച്ച് റഫറിമാർ നിർദ്ദേശിച്ച പിഴ അടയ്ക്കാൻ താരം തയ്യാറാവുകയായിരുന്നു. അമ്പയർമാരോടും ഇതേ കുറിച്ച് ചോദിച്ചിരുന്നതായും ഐ.സി.സി അധികൃതർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP