Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പിണറായി വിജയന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായാണു ലോകകേരള സഭ സംഘടിപ്പിച്ചത്; അതിൽ പങ്കെടുത്ത നവസമ്പന്നന്മാരുടെ ചരിത്രം എല്ലാവർക്കും അറിയാം; കേരളീയ സമൂഹത്തെ അപമാനിക്കുന്നതിനു തുല്യമായിരുന്നു ഇത്'; സഭയിൽ പങ്കെടുക്കുന്ന കാര്യത്തിൽ രമേശ് ചെന്നിത്തല ജാഗ്രത കാട്ടേണ്ടിയിരുന്നുവെന്ന വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ എംപി

'പിണറായി വിജയന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായാണു ലോകകേരള സഭ സംഘടിപ്പിച്ചത്; അതിൽ പങ്കെടുത്ത നവസമ്പന്നന്മാരുടെ ചരിത്രം എല്ലാവർക്കും അറിയാം; കേരളീയ സമൂഹത്തെ അപമാനിക്കുന്നതിനു തുല്യമായിരുന്നു ഇത്'; സഭയിൽ പങ്കെടുക്കുന്ന കാര്യത്തിൽ രമേശ് ചെന്നിത്തല ജാഗ്രത കാട്ടേണ്ടിയിരുന്നുവെന്ന വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ലോക കേരളസഭയിൽ പങ്കെടുത്ത കാര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജാഗ്രത കാട്ടേണ്ടതായിരുന്നുവെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായാണു ലോകകേരള സഭ സംഘടിപ്പിച്ചത്. ഇതുകൊണ്ട് ഒരു നിക്ഷേപവും കേരളത്തിൽ വരാൻ പോകുന്നില്ല. അതിൽ പങ്കെടുത്ത നവസമ്പന്നന്മാരുടെ ചരിത്രം എല്ലാവർക്കും അറിയാം. അവർക്കു പിന്നിൽ പോയി ഇരിക്കേണ്ട ഗതികേട് എംപിമാർക്കുണ്ടായി. ഇവിടെ പ്രോട്ടോക്കോൾ പാലിക്കപ്പെട്ടില്ല. കേരളീയ സമൂഹത്തെ അപമാനിക്കുന്നതിനു തുല്യമായിരുന്നു ഇത്. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം ഉയർത്താൻ കോൺഗ്രസിനു കഴിയേണ്ടതാണ്.

നവസമ്പന്നന്മാരും പിണറായി വിജയനും തമ്മിലുള്ള ചങ്ങാത്തമാണ് ഈ സംഭവത്തിനു പിന്നിലുണ്ടായിരുന്നത്. ഇത്തരം സഭകളിൽ നന്നായി ആലോചിച്ച ശേഷമേ പങ്കെടുക്കാൻ പാടുണ്ടായിരുന്നുള്ളു. സഹകരണ രംഗത്തെ തകർത്തുകൊണ്ടല്ല മറിച്ച് ഇത്തരം സമ്പന്നന്മാരെ ഉപയോഗിച്ചാവണം കേരള ബാങ്ക് രൂപീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP