Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കഴിഞ്ഞ വർഷം ഇന്ത്യയിൽ എത്തിയത് ഒരു കോടി വിദേശികൾ; ടൂറിസ്റ്റ് ഫ്രണ്ട്‌ലി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് കുതിച്ച് കയറ്റം; ടൂറിസത്തെ പ്രധാന വരുമാനമാക്കി മാറ്റാൻ ഉറച്ച് അൽഫോൻസ് കണ്ണന്താനം കഠിനപ്രയത്‌നത്തിൽ

കഴിഞ്ഞ വർഷം ഇന്ത്യയിൽ എത്തിയത് ഒരു കോടി വിദേശികൾ; ടൂറിസ്റ്റ് ഫ്രണ്ട്‌ലി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് കുതിച്ച് കയറ്റം; ടൂറിസത്തെ പ്രധാന വരുമാനമാക്കി മാറ്റാൻ ഉറച്ച് അൽഫോൻസ് കണ്ണന്താനം കഠിനപ്രയത്‌നത്തിൽ

ടൂറിസം രംഗത്ത് ഇന്ത്യ കുതിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം 2017ൽ ഇന്ത്യയിൽ സന്ദർശിക്കാനെത്തിയത് ഒരു കോടിയിലധികം വിദേശികളാണ്. ടൂറിസ്റ്റ് ഫ്രണ്ട്‌ലി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് കുതിച്ച്കയറ്റമാണുണ്ടായിരിക്കുന്നത്. ടൂറിസത്തെ ഇന്ത്യയുടെ പ്രധാന വരുമാനമാക്കി മാറ്റാൻ ഉറച്ചാണ് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം കഠിന പ്രയത്‌നമാരംഭിച്ചിരിക്കുന്നത്.ഇത്തരത്തിൽ വിദേശികൾ കൂടുതലായി രാജ്യം സന്ദർശിക്കാനാരംഭിച്ചതോടെ ഇവിടെ കഴിഞ്ഞ വർഷം ഈ വകയിൽ ഉണ്ടായിരിക്കുന്ന വരുമാനം 27 ബില്യൺ ഡോളറായിട്ടാണ് വർധിച്ചിരിക്കുന്നത്.

ഈ വർഷവും ഇത്തരത്തിൽ ഇവിടേക്ക് വരുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം പരമാവധി വർധിപ്പിക്കാനുള്ളപ്രയത്‌നങ്ങളാണ് നടത്തി വരുന്നതെന്നാണ് അൽഫോൻസ് കണ്ണന്താനം വെളിപ്പെടുത്തുന്നത്. വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഇന്ത്യ അതുല്യമായ ഒരു കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നുവെന്നും ഏവരെയും തൃപ്തിപ്പെടുത്തുന്ന കാര്യങ്ങൾ ഇവിടുണ്ടെന്നും മന്ത്രി എടുത്ത് കാട്ടുന്നു. അതിനാൽ ഭാവിയിലും കൂടുതൽ പേരെ ഇവിടേക്ക് സഞ്ചാരികളായി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ത്വരിതപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൊവ്വാഴ്ച കൊച്ചിയിൽ വച്ച് പ്രസ്താവിച്ചു.

നിലവിൽ രാജ്യത്തെ ജിഡിപിയിലേക്ക് വിനോദ സഞ്ചാര മേഖല 6.88ശതമാനമാണ് നൽകുന്നതെന്നും ഇതിന് പുറമെ 2017ൽ ലഭ്യമായ മൊത്തം ജോലികളിൽ 12 ശതമാനവും ഈമേഖലയിൽ നിന്നാണെന്നും അൽഫോൻസ് വെളിപ്പെടുത്തുന്നു.ഇതിനെ തുടർന്ന് 2017ലെ ടൂറിസം കോംപിറ്റിറ്റീവ്‌നെസ്ഇൻഡെക്‌സിൽ രാജ്യത്തിന്റെ സ്ഥാനം കുതിച്ച് കയറിയിരിക്കുകയാണ്. അതായത് 2013ൽ ഈ ഇൻഡെക്‌സിൽ ഇന്ത്യയുടെസ്ഥാനം വെറും 65 ആയിരുന്നുവെങ്കിൽ ഇപ്പോൾ അത് 40 ആയി മെച്ചപ്പെട്ടിരിക്കുന്നു. അതായത് 25 റാങ്കുകൾ രാജ്യം ഇക്കാര്യത്തിൽ മുന്നേറിയിരിക്കുന്നുവെന്ന് ചുരുക്കം.

സ്വദേശ് ദർശൻ സ്‌കീമിന് കീഴിൽ വിനോദസഞ്ചാര രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനാണ് സർക്കാർ ഇപ്പോൾ ശ്രദ്ധയൂന്നുന്നതെന്നും ടൂറിസം മന്ത്രാലയം ഉറവിടം വെളിപ്പെടുത്തുന്നു. 201718ൽ ഈ സ്‌കീമിന് കീഴിൽ 11 പ്രോജക്ടുകൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. നിലവിൽ ഇതിന് കീഴിൽ ഏറ്റെടുക്കപ്പെട്ടിരിക്കുന്ന മൊത്തം പ്രൊജക്ടുകൾ 67 ആണ്. ഇതിലൂടെ തീർത്ഥാടന കേന്ദ്രങ്ങളിലെ വികസനം വർധിപ്പിക്കും. ഇതിന്റെ ഭാഗമായി ബുദ്ധ മതതീർത്ഥാടന കേന്ദ്രങ്ങൾക്ക് ശ്രദ്ധയൂന്നുന്നുണ്ടെന്നും മന്ത്രാലയത്തിന്റെ വക്താവ് വെളിപ്പെടുത്തുന്നു.രാജ്യത്തെ വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനും സർക്കാർ പ്രാമുഖ്യം നൽകുന്നുവെന്നും ഉറവിടങ്ങൾ വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ മാനിക്യർ ഗോൽഫ് കോഴ്‌സുകൾ കാണാൻ വിദേശികൾ താൽപര്യമേറെ പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ ഇതിൽ നിക്ഷേപിക്കാൻ വിദേശികളെ പ്രേരിപ്പിക്കാനും പദ്ധതിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP