Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അച്ഛൻ മരിച്ചതോടെ കുടുംബത്തിന്റെ ഏക ആശ്രയമായ ബാലൻ; അനിയത്തിക്ക് സെറിബൽ പാൾസി പിടിച്ചപ്പോഴും തളരാതെ പിടിച്ചു നിന്നു; പ്രതിസന്ധി കൂട്ടി രക്താർബുദം വില്ലനായെത്തിയപ്പോഴും സ്വപ്‌നങ്ങൾ കണ്ട മിടുക്കൻ; കടൽ യാത്രയും കടപ്പുറത്തിരുന്ന സെൽഫിയും പിന്നെ സ്വന്തം കൂരയും മനസ്സിൽ മോഹമായി കണ്ടു; ഇനി ഈ ആഗ്രഹങ്ങൾ നടക്കില്ല; നാടിനേയും വീടിനേയും കരയിപ്പിച്ച് യൂസഫ് യാത്രയായി; തൃപ്പനിച്ചിയെ വേദനയിൽ മുക്കിയ മരണം ഇങ്ങനെ

അച്ഛൻ മരിച്ചതോടെ കുടുംബത്തിന്റെ ഏക ആശ്രയമായ ബാലൻ; അനിയത്തിക്ക് സെറിബൽ പാൾസി പിടിച്ചപ്പോഴും തളരാതെ പിടിച്ചു നിന്നു; പ്രതിസന്ധി കൂട്ടി രക്താർബുദം വില്ലനായെത്തിയപ്പോഴും സ്വപ്‌നങ്ങൾ കണ്ട മിടുക്കൻ; കടൽ യാത്രയും കടപ്പുറത്തിരുന്ന സെൽഫിയും പിന്നെ സ്വന്തം കൂരയും മനസ്സിൽ മോഹമായി കണ്ടു; ഇനി ഈ ആഗ്രഹങ്ങൾ നടക്കില്ല; നാടിനേയും വീടിനേയും കരയിപ്പിച്ച് യൂസഫ് യാത്രയായി; തൃപ്പനിച്ചിയെ വേദനയിൽ മുക്കിയ മരണം ഇങ്ങനെ

ജാസിം മൊയ്ദീൻ

കോഴിക്കോട്: കടൽകാണണം, കടപ്പുറത്തിരുന്ന് സെൽഫിയെടുക്കണം, സ്വന്തമെന്ന് പറയാവുന്നൊരു വീട്ടിൽ കുടുംബത്തോടെപ്പം ഒരു ദിവസമെങ്കിലും അന്തിയുറങ്ങണം ഇതായിരുന്നു യൂസുഫിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. ഇനിയീ ആഗ്രഹങ്ങൾ അങ്ങനെ തന്നെ കിടക്കും. കാരണം ഇതെല്ലാം നിറവേറ്റാൻ ഇന്ന് യൂസുഫ് ജീവിച്ചിരിപ്പില്ല.

യൂസുഫ് എന്ന 15 വയസ്സുകാരൻ യാത്രാപ്രേമി രക്താർബുദം പിടിപെട്ട് ഈ ലോകത്തോട് വിടപറഞ്ഞു. ഏറ്റവുമവസാനവും അവൻ കൂട്ടുകാരുമായി പങ്ക് വെച്ചത് യാത്രകളെ കുറിച്ചും പണിപൂർത്തിയാക്കി തന്റെ പുതിയ വീട്ടിലേക്ക് താമസം മറുന്നതിനെ കുറിച്ചുമായിരുന്നു. മലപ്പുറം ജില്ലയിലെ കിഴിശ്ശേരിക്കടുത്ത് തൃപ്പനച്ചിയിലാണ് യൂസുഫ് ജനിച്ചത്. ജനിച്ച അന്ന് മുതൽ വിവിധ പ്രതിസന്ധികളെ തരണം ചെയ്താണ് യൂസുഫ് ജീവിച്ചത്. വിവിധ സ്ഥലങ്ങളിൽ വാടകവീടുകളിലായിരുന്നു ജീവിതം.

ഇതിനിടക്ക് വളരെ കുട്ടിക്കാലത്ത് തന്നെ പിതാവിനെ നഷ്ടമായി. ഇതോട് കൂടി ഉമ്മയും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായി യൂസുഫ്. ആത്മവിശ്വാസത്തോട് കൂടി പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകാൻ കരുത്താർജ്ജിക്കുന്നതിനിടെ അനിയത്തി സെറിബ്രൽ പാൾസി പിടിപെട്ട് കിടപ്പിലായി. യൂസുഫിന് രക്താർബദവും പിടിപെട്ടു. അന്നും കൂട്ടുകാരാരും യൂസുഫിന്റെ മങ്ങിയ മുഖം കണ്ടിട്ടില്ല. എപ്പോഴും സ്വപ്നങ്ങളെ കുറിച്ചവൻ വാചാലനായിരുന്നു. ആ സ്വപ്നങ്ങളിലൊക്കെയും യാത്രകളും തന്റെ കുടുബവുമായിരുന്നു.

മാറിമാറി വാടക വീടുകളിൽ താമസിക്കുന്ന യൂസുഫ് അവസാന നാളുകൾ മഞ്ചേരിയിലാണ് താമസിച്ചിരുന്നത്. മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ ഇന്ന് രാവിലെ 10.30നായിരുന്നു യൂസുഫിന്റെ മരണവും. കഴിഞ്ഞ മൂന്ന് വർഷമായി യൂസുഫ് രക്താർബുതത്തിന് ചികിത്സയിലാണ്. മഞ്ചേരിയിലെ സുമനസുകളുടെ സഹായത്താലാണ് ഇതുവരെയുള്ള ചികിത്സചെലവുകൾ കണ്ടെത്തിയിരുന്നത്. ആശുപത്രികളിൽ കൂട്ടിരിക്കാൻ പാലിയേറ്റീവ് വളണ്ടിയർമാരുമുണ്ടായിരുന്നു. ഇവരുടെയെല്ലാം സഹായത്തോടെ യൂസുഫിന് മഞ്ചേരി പയ്യനാട് ചെങ്ങന എന്ന സ്ഥാലത്ത് വീട് പണി പുരോഗമിക്കുന്നതിനിടെയാണ് യൂസുഫിന്റെ അന്ത്യം.

യൂസുഫിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്ന ഉമ്മയും സഹോദരിമാരുമൊന്നിച്ച് സ്വന്തമെന്ന് പറയാനാകുന്ന വീട്ടിൽ ഒരു ദിവസമെങ്കിലും അന്തിയുറങ്ങണമെന്ന്. അവസാന നാളുകളിൽ പോലും മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ കൂട്ടിരുന്ന പാലിയേറ്റീവ് വളണ്ടിയർമാരോട് യൂസുഫ് പങ്ക് വെച്ചത് തന്റെ സ്വപ്നങ്ങളെ കുറിച്ചായിരുന്നു. കടൽ യാത്ര നടത്തണം, കടപ്പുറത്തിരുന്ന് സെൽഫിയെടുക്കണം. ഈ സ്വപ്നങ്ങളെല്ലാം തന്നെ ഇന്ന് വൈകിട്ട് മഞ്ചേരി സെൻട്രൽ ജുമാ മസ്ജിദിൽ വൈകിട്ട് 5.30ന് നടക്കുന്ന മയ്യത്ത് നിസ്‌കാരാനന്തരം മണ്ണടിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP