Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടം വാങ്ങിയ പണം തിരികെ ചോദിച്ചപ്പോൾ ആളെ കൂട്ടി പൊതിരെ തല്ലി; തല്ലിയതിന് വൈരാഗ്യം തീർക്കാൻ കൂട്ടുകാരൻ ജോലി ചെയ്യുന്ന സ്വകാര്യ ബസ് പെട്രോളൊഴിച്ച് കത്തിച്ചു; കോതമംഗലത്ത് സ്‌കൂൾ അദ്ധ്യാപകൻ പിടിയിലായ സംഭവം സ്വവർഗരതിക്കാരായ സുഹൃത്തുക്കളുടെ സൗന്ദര്യപിണക്കം മൂലമെന്ന് സംശയിച്ച് പൊലീസ്

കടം വാങ്ങിയ പണം തിരികെ ചോദിച്ചപ്പോൾ ആളെ കൂട്ടി പൊതിരെ തല്ലി; തല്ലിയതിന് വൈരാഗ്യം തീർക്കാൻ കൂട്ടുകാരൻ ജോലി ചെയ്യുന്ന സ്വകാര്യ ബസ് പെട്രോളൊഴിച്ച് കത്തിച്ചു; കോതമംഗലത്ത് സ്‌കൂൾ അദ്ധ്യാപകൻ പിടിയിലായ സംഭവം സ്വവർഗരതിക്കാരായ സുഹൃത്തുക്കളുടെ സൗന്ദര്യപിണക്കം മൂലമെന്ന് സംശയിച്ച് പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ജീവനക്കാരനോടുള്ള വൈരാഗ്യത്തിൽ പമ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യബസ് പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ അധ്യപകൻ അറസ്റ്റിൽ.തൊടുപുഴ എളദേശം ഇരട്‌തോട്ടിൽ അഷറഫി(39)നെയാണ് സംഭവവുമായി ബന്ധപ്പെട്ട് കോതമംഗലം എസ്‌ഐ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ വെട്ടിമറ്റം ഗവ.എൽ പി സ്‌കൂളിലെ അദ്ധ്യാപകനാണ്.

കോതമംഗലം ആനച്ചിറ പെട്രോൾ പമ്പിൽ രാത്രി കാലങ്ങളിൽ സ്ഥിരമായി പാർക്ക് ചെയ്തിരുന്ന മരിയമോട്ടോഴ്‌സ് ബസിന്റെ ടയറിലാണ് പെട്രോൾ ഒഴിച്ച ശേഷം ഇയാൾ തീയിട്ടത്.കഴിഞ്ഞ 15-ന് പുലർച്ചെ 1.50 തോടെയാണ് സംഭവം. കോതമംഗലം പൊലീസിന്റെയും ഫയർഫോഴ്‌സിന്റെയും സംയുക്ത ഇടപെടലിനെത്തുടർന്നാണ് വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായത്.ഇതുവഴിയെത്തിയ യാത്രക്കാരൻ കോതമംഗലം പൊലീസിൽ വിവരമറിയിക്കുകയും തുടർന്ന് ഫയർഫോഴ്‌സ് സംഘമെത്തി തീ പടരുന്നതിന് മുമ്പായി അണയ്ക്കുകയുമായിരുന്നു.

ഇന്ധനം നിറച്ച ടാങ്കിൽ നിന്നും മീറ്ററുകൾ മാത്രമകലത്തിലാണ് ബസ് പാർക്ക് ചെയ്തിരുന്നത്.തീ അളിപ്പടർന്നിരുന്നെങ്കിൽ ടാങ്കിന് തീപിടിച്ച് ദുരന്തത്തിന്റെ വ്യാപ്തി ഏറുമായിരുന്നു. ബസ്സിലെ ജീവനക്കാരനായ രതീഷിനോടുള്ള വൈരാഗ്യത്താലാണ് ഈ കടുംകൈക്ക് മുതിർന്നതെന്നാണ് അഷറഫ് പൊലീസിൽ വെളിപ്പെടുത്തിയത്.വൈരാഗ്യത്തിന്റെ കാരണം സംമ്പന്ധിച്ച് ഇരുവരും പരസ്പര വിരുദ്ധമായിട്ടാണ് സംസാരിക്കുന്നതെന്ന് എസ്‌ഐ ബേസിൽ തോമസ് അറിയിച്ചു.അവ്യക്തമായ സി സി ടി വി ദൃശ്യങ്ങൾ കമ്പ്യൂട്ടർ വിദഗ്ധരുടെ സഹായത്തോടെ കൃത്യത വരുത്തിയതിനെത്തുടർന്നാണ് കൃത്യം നടത്തിയത് അഷറഫാണെന്ന് ഉറപ്പ് വരുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

സ്വവർഗ്ഗ രതിയിൽ താൽപര്യക്കാരനാണ് രതീഷെന്ന് അഷറഫ് വ്യക്തമാക്കിയപ്പോൾ ഇയാളും ഇതേ വർഗ്ഗക്കാരൻ തന്നെയാണെന്ന് പൊലീസ് സാന്നിദ്ധ്യത്തിൽ രതീഷ് തിരിച്ചടിച്ചെന്നും ഈ വഴിക്കുണ്ടായ സൗന്ദര്യപിണക്കമാണോ ബസ്സ് കത്തിക്കലിൽ എത്തിയതെന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നെന്നും കടംവാങ്ങിയ പണം തിരിച്ച് ചോദിച്ചപ്പോൾ അടിമാലിയിൽ വച്ച് രതീഷും സുഹൃത്തുക്കളും ചേർന്ന് അഷറഫിനെ തല്ലിയെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ പെട്രോളുമായി എത്തി ബസ്സിന് തീയിട്ടതെന്നും പറയപ്പെടുന്നു.എന്നാൽ ഇക്കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ലന്നാണ് പൊലീസ് നിലപാട്.ഷാജിത,സുറുമി,അജീഷ് എന്നിവരും അന്വേഷണത്തിൽ പങ്കാളികളായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP