Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ കോഫി കുടിക്കേണ്ടത് എപ്പോൾ? എക്‌സർസൈസ് ചെയ്യേണ്ടത് രാവിലെയോ വൈകിട്ടോ? വണ്ടി ഓടിക്കുമ്പോൾ അപകടം ഉണ്ടാകുന്നത് ഏതുസമയത്ത്? കൂടുതൽ ഭക്ഷണം കഴിക്കേണ്ടത് ഏതുസമയത്ത്? സമയം നോക്കി ചെയ്യണമെന്ന് പറയുന്നത് ഇതുകൊണ്ടൊക്കെ തന്നെ

ആദ്യ കോഫി കുടിക്കേണ്ടത് എപ്പോൾ? എക്‌സർസൈസ് ചെയ്യേണ്ടത് രാവിലെയോ വൈകിട്ടോ? വണ്ടി ഓടിക്കുമ്പോൾ അപകടം ഉണ്ടാകുന്നത് ഏതുസമയത്ത്? കൂടുതൽ ഭക്ഷണം കഴിക്കേണ്ടത് ഏതുസമയത്ത്? സമയം നോക്കി ചെയ്യണമെന്ന് പറയുന്നത് ഇതുകൊണ്ടൊക്കെ തന്നെ

'ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ...' എന്ന പ്രശസ്തമായ സിനിമാ വാചകം ഓർമയില്ലേ. അതുപോല, ജീവിതത്തിൽ ഓരോ കാര്യങ്ങൾക്കും അതിന്റേതായ സമയമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ജീവിതത്തെ സുഖകരമാക്കാൻ ഓരോ കാര്യവും ചെയ്യേണ്ട സമയത്തെക്കുറിച്ച് ഓർമപ്പെടുത്തുന്നതാണ് ഈ പുസ്തകം. ഒരു കപ്പ് കോഫി കുടിക്കുന്നതുമുതൽ ജീവിതത്തെ ബാധിക്കുന്ന നിർണായക തീരുമാനമെടുക്കുന്നതും കൃത്യസമയത്തുതന്നെയായിരിക്കണം.

ഇതൊക്കെ ചെയ്യുന്നതിന് ഊഹാപോഹങ്ങളെയും ശീലങ്ങളെയുമല്ല ശാസ്ത്രത്തെയാണ് കൂട്ടുപിടിക്കേണ്ടത്. ഓരോ കാര്യത്തിനും ഇത്തരം സമയകൃത്യത പാലിക്കേണ്ടതുണ്ട്. ഭാരം കുറയ്ക്കാനായി വർക്കൗട്ട് ചെയ്യുന്നുണ്ടെങ്കിൽ അത് രാവിലെതന്നെ വേണമെന്ന് ശാസ്ത്രം പറയുന്നു. രാവിലെ നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറവായിരിക്കും. അതുകൊണ്ട് രാവിലെ വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ ശേഖരിക്കപ്പെട്ടിട്ടുള്ള കൊഴുപ്പും ഊർജവുമാണ് ഉപയോഗിക്കപ്പെടുന്നത്.

ആഹാരം കഴിച്ചതിന് ശേഷമാണ് വ്യായാമം ചെയ്യുന്നതെങ്കിൽ നാം അപ്പോൾ കഴിച്ച ആഹാരത്തിൽനിന്നുള്ള ഊർജമാകും വിനിയോഗിക്കുക. വെയ്റ്റ് ട്രെയിനിങ് ചെയ്യുന്നതിനും രാവിലെതന്നെയാമ് ഉചിതമായ സമയം. പേശികളുടെ വികാസത്തിന് സഹായകമായ ടെസ്‌റ്റോസ്‌റ്റെറോണിന്റെ അളവ് രാവിലെ സമയത്ത് ഉയർന്നുനിൽക്കുമെന്നതുതന്നെ കാരണം. എന്നാൽ, വൈകി വ്യായാമം ചെയ്യുന്നതിനും ചില ഗുണങ്ങളുണ്ട്. പേശികൾ അയഞ്ഞുനിൽക്കുന്നതിനാൽ പരിക്കുകളും ക്ഷതങ്ങളും കുറയും.

ശ്വാസകോശത്തിന്റെ പ്രവർത്തനം ഏറ്റവും കാര്യക്ഷമമാവുക ഉച്ചയ്ക്ക്‌ശേഷമാണ്. കൂടുതൽ ഓക്‌സിജനും ന്യൂട്രിയന്റുകളും ശരീരത്തിൽ ച്ംക്രമണം നടത്തുന്നതും ഈ സമയത്താണ്. ഒളിമ്പിക്‌സ് പോലുള്ള കായികമേളകളിൽ, ഓട്ടത്തിലും നീന്തലിലും റെക്കോഡ് പ്രകടനങ്ങൾ പിറക്കുന്നത് ഉച്ചയ്ക്ക് ശേഷവും വൈകുന്നേരവുമാകാൻ കാരണവും ഇതുകൊണ്ടാണ്.

മരുന്നുകൾ ശരീരത്തിൽ പ്രവർത്തിക്കുന്നതിന് നല്ലത് രാവിലെയുള്ള സമയമാണ്. മരുന്നുകളുടെ പാർശ്വഫലം പോലുള്ള അപകടങങൾ രാവിലെ ഒമ്പത് മണിക്ക് ഒരുശതമാനം മാത്രമാണെങ്കിൽ വൈകുന്നേരം നാലുമണിക്ക് 4.2 ശതമാനമാണെന്ന് നോർത്ത് കരോലിനയിലെ ഡ്യൂക്ക് മെഡിക്കൽ സെന്ററിലെ ഗവേഷകർ കണ്ടെത്തിയിരുന്നു. ഡോക്ടർമാരെ കാണുന്നതിനും രാവിലെയാണ് ഉചിത സമയം. ജിപിമാർ കൂടുതൽ ആന്റിബയോട്ടിക്കുകളും ആവശ്യമില്ലാത്ത മരുന്നുകളും എഴുതിത്ത്തുന്നത് ഉച്ചയ്ക്ക് ശേഷമാണെന്നാണ് കൗതുകകരമായ ഒരു വസ്തുത.

ബെഡ് കോഫി പലർക്കും ഒരു ശീലമാണ. എന്നാൽ, അതിന് ചില ദോഷങ്ങളുമുണ്ട് നാം ഉണർന്നെഴുന്നേൽക്കുമ്പോൾതന്നെ, അന്നത്തെ ദിവസത്തെ പ്രവർത്തനങ്ങളെ ചൂടുപിടിപ്പിക്കുന്ന ഹോർമോണായ കോർട്ടിസോൾ ശരീരത്തിൽ ഉദ്പാദിപ്പിച്ച് തുടങ്ങും. എന്നാൽ, കാപ്പിയിലെ കഫീൻ ഈ പ്രവർത്തനത്തെ മന്ദഗതിയിലാക്കും. ഉണർന്നെഴുന്നേറ്റ് ഒരു മണിക്കൂർമുതൽ ഒന്നരമണിക്കൂർ വരെയുള്ള നേരത്തിനുശേഷം കാപ്പി കുടിക്കുന്നതാണ് നല്ലത്. അപ്പോഴേക്കും കോർട്ടിസോൾ ഉദ്പാദനം അതിന്റെ പാരമ്യത്തിലെത്തിയിരിക്കും. ഉച്ചയ്ക്കുശേഷം കാപ്പി കുടിക്കുന്നുണ്ടെങ്കിൽ രണ്ടുമണിക്കും നാലുമണിക്കുമിടയ്ക്ക് കുടിക്കുക. അപ്പോൾ കോർട്ടിസോൾ ഉദ്പാദനം വീണ്ടും താഴ്ന്നിട്ടുണ്ടാകും.

സുരക്ഷിതമായി വാഹനമോടിക്കുന്നതിനും ചില സമയങ്ങളുണ്ട്. ദിവസത്തിൽ വാഹനാപകടങ്ങൾ കൂടിനിൽക്കുന്ന രണ്ട് നേരങ്ങൾ ഉണ്ടെന്ന് ബ്രിട്ടനിലെ റോഡപകടങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ തെളിയിക്കുന്നു. പുലർച്ചെ രണ്ടുമണി മുതൽ ആറുമണിവരെയുള്ള സമയത്തും ഉച്ചയ്ക്കുശേഷ രണ്ടുമണിമുകൽ നാല് മണിവരെയുള്ള സമയത്തുമാണത്. ഉറക്കം ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള സമയങ്ങളാണത്.

ഉച്ചഭക്ഷണം കഴിക്കുന്നതിനും ചില രീതികളുണ്ട്. ഓഫീസിലെ പരിമിതമായ സൗകര്യങ്ങളിലിരുന്ന് ഭക്ഷണം കഴിക്കരുതെന്നാണ് ഗവേഷകർ പറയുന്നത്. ഓഫീസിലിരുന്ന് ആഹാരം കഴിക്കാത്തവരിൽ കൂടുതൽ ഊർജവും ഏകാഗ്രതയും സമ്മർദങ്ങളെ താങ്ങാനുള്ള ശേഷിയുമുണ്ടാകുമെന്നാണ് പഠനം പറയുന്നത്. ലഞ്ച് ബ്രേക്കിന് ഓഫീസിൽനിന്ന് പുറത്തുപോവുകയും നിങ്ങളുടെ സൗകര്യാർഥം ഭക്ഷണം കഴിക്കുകയുമാണ് വേണ്ടത്.

ഉച്ചയ്ക്കുശേഷം മയങ്ങുന്ന ശീലമുണ്ടെങ്കിൽ അതൊഴിവാക്കരുത്. മയങ്ങാൻ ഏറ്റവും ഉചിതമായ സമയം ഉച്ചയ്ക്ക്‌ശേഷം രണ്ടുമുതൽ മൂന്നുവരെയാണെന്ന് മിനെസോട്ടയിലെ മയോക്ലിനിക്കിലെ ഗവേഷകർ പറയുന്നു. ഉറക്കമുണർന്ന് ഏഴുമണിക്കൂറിനുശേഷം ഉച്ചമയക്കമെന്ന ശീലമാണ് ഏറ്റവും ഉചിതം.

പുതിയതായൊരു ജോലി സ്വീകരിക്കുന്നതിന് ഉചിതമായ സമയമുണ്ട്. സമ്പദ്‌വ്യവസ്ഥ ആടിയുലഞ്ഞ് നിൽക്കുന്ന ഘട്ടങ്ങളിൽ പുതിയ ജോലിയും കരിയറും സ്വീകരിക്കുന്നവർക്ക് വരുമാനം കുറഞ്ഞിരിക്കുമെന്ന് യേൽ സർവകലാശാലയിലെ പ്രൊഫസർ ലിസ കാൻ പറയുന്നു. സമ്പദ് വ്യവസ്ഥ ശക്തമായി നിൽക്കുന്ന ഘട്ടത്തിൽ മാത്രം പുതിയ ജോലിയിലേക്കും കരിയറിലേക്കും തിരിയുക.

വിവാഹം കഴിക്കാനും ഒരു സമയമുണ്ട്. മൂക്കിൽ പല്ലുകിളുക്കുന്ന പ്രായത്തിലല്ല വിവാഹം വേണ്ടത്. പക്വതയെത്താത്ത പ്രായത്തിലും അരുത്. ചെറുപ്പത്തിലേ കല്യാണം കഴിക്കുന്നവർ പിരിയാനുള്ള സാധ്യതയുമേറെയാണ്.. 25 വയസ്സിനും 32 വയസ്സിനും മധ്യേ വിവാഹം കഴിക്കുന്നതാണ് ഏറ്റവും ഉചചിതമെന്ന് ഗവേഷകർ പറയുന്നു. 32 വയസ്സുകഴിഞ്ഞ് വിവാഹം കഴിക്കുന്നതും വിവാഹമോചന സാധ്യത കൂട്ടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP