Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിരാട് കോഹ്ലി ക്രിക്കറ്റർ ഓഫ് ദ ഇയർ ; ഏകദിനത്തിലേയും മികച്ച താരം വിരാട് കോഹ്ലി; ടെസ്റ്റിൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്; ട്വന്റി-20യിലെ മികച്ച പ്രകടനം യൂശ്‌വേന്ദ്ര ചാഹലിന്റേത്

വിരാട് കോഹ്ലി ക്രിക്കറ്റർ ഓഫ് ദ ഇയർ ; ഏകദിനത്തിലേയും മികച്ച താരം വിരാട് കോഹ്ലി; ടെസ്റ്റിൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്; ട്വന്റി-20യിലെ  മികച്ച പ്രകടനം യൂശ്‌വേന്ദ്ര ചാഹലിന്റേത്

ദുബായ്: തോൽവിയുടെ ആഘാതത്തിൽ നിക്കുന്ന ഇന്ത്യൻ ടീമിന് ആശ്വാസമായി വിരാട് കോഹ്ലിയെ ഐ.സി.സിയുടെ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു. ഏകദിനത്തിലെ മികച്ച താരമായും കോഹ്ലിയെ തിരഞ്ഞെടുത്തു. അതേ സമയം ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് ടെസ്റ്റിലെ താരം. അതേ സമയം ട്വന്റി-20യിലെ മികച്ച പ്രകടനം യൂശ്‌വേന്ദ്ര ചാഹലിന്റെതാണ്.

1818 റൺസാണ് കഴിഞ്ഞ വർഷം ഏകദിനത്തിൽ വിരാട് കോഹ്ലി നേടിയത്. 7 സെഞ്ച്വറികളാണ് ക്യാപ്റ്റന്റെ നേടിയത്. 82.63 ശരാശരിയിലാണ് ക്യാപ്റ്റന്റെ നേട്ടം. ടെസ്റ്റിൽ എട്ട് സെഞ്ച്വറികൾ അടക്കം 77.80 ശരാശരിയിൽ 2203 റൺസാണ് താരം നേടിയത്.

16 ടെസ്റ്റിൽ 78.12 ശരാശരിയോടെ 1875 റൺസാണ് സ്മിത്ത് നേടിയത്. എട്ട് സെഞ്ച്വറികളും അഞ്ച് അർധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്. 2017 ലെ മികച്ച് ഫാൻ മൊമന്റ് ആയി തിരഞ്ഞെടുത്തത് പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി നേടിയതാണ്.

അസോസിയേറ്റ് രാജ്യങ്ങളിലെ മികച്ച താരമായത് ആഫ്ഘാനിസ്ഥാന്റെ സൂപ്പർ ബൗളർ റാഷിദ് ഖാനാണ്, 60 വിക്കറ്റുകളാണ് താരം നേടിയത്. പാക്കിസ്ഥാന്റെ ഹസൻ അലി എമർജിങ് പ്ലയർ ഓഫ് ദ ഇയർ ആയി മാറി.

ഇംഗ്ലണ്ടിനെതിരെ 23 റൺസിന് ആറ് വിക്കറ്റ് വീഴ്‌ത്തിയ പ്രകടനമാണ് യൂശ്‌വേന്ദ്ര ചാഹലിന് അവാർഡ് നേടിക്കൊടുത്തത്, ഐ.സി.സിയുടെ ടെസ്റ്റ് ഏകദിന ടീമുകളുടെ നായകനും വിരാട് കോഹ്ലിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP