Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കണ്ണന്റെ തിരുമുമ്പിൽ കലയുടെ വർണരേണുക്കൾ വിരിച്ച് മലയാളി കലാകാരന്മാർ; ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ചിരപ്രതിഷ്ഠാ കർമ്മം ഭക്തിനിർഭരമായി

കണ്ണന്റെ തിരുമുമ്പിൽ കലയുടെ വർണരേണുക്കൾ വിരിച്ച് മലയാളി കലാകാരന്മാർ; ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ചിരപ്രതിഷ്ഠാ കർമ്മം ഭക്തിനിർഭരമായി

ബ്രാംപ്ടൺ: കാനഡയിലെ ബ്രാംപ്ടണിൽ പുതുതായി നിർമ്മിച്ച ഗുരുവായൂരപ്പൻക്ഷേത്രത്തിന്റെ ചിരപ്രതിഷ്ടാകർമത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സംഗീത,നൃത്ത, കലാ പ്രകടനങ്ങൾ കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി.

കണ്ണന്റെ നിഗ്രഹത്തിനായി നിയോഗിക്കപ്പെടുന്ന പൂതനഅമ്പാടിയിലെത്തുമ്പോഴുള്ള മനോവിചാരങ്ങൾ കഥകളിയിലൂടെ ആവിഷ്‌കരിച്ചഉണ്ണിപ്പോത്ത്, അനുപ ദിദോശ്, തായേ ശശോദേ ഉൻഅയർകുലത്തുദിച്ച എന്നപ്രസിദ്ധമായ വരികൾ മോഹിനിയാട്ടത്തിലൂടെ അവതരിപ്പിച്ച നിതാസഹദേവ്,ചടുലമായ നൃത്താവിഷ്‌കാരം നടത്തിയ സുമയും ഹരികൃഷ്ണനും കുച്ചിപ്പുടിഡാൻസിലൂടെ കാണികളുടെ മനം കവർന്ന പത്മിനി ഉണ്ണിയും പ്രത്യേകശ്രദ്ധപിടിച്ചുപറ്റി.

ശാസ്ത്രീയ സംഗീതാലാപനം നടത്തിയ ശ്രദ്ധ ശ്രീകാന്ത്, വിഷ്ണു സുബ്രഹ്മണി,നിഷാൽ പ്രവീൺ എന്നിവരും ശാസ്ത്രീയ നൃത്തങ്ങൾ അവതരിപ്പിച്ച മഞ്ജുള ദാസ്,പാർവതി മനോജ്, രോഹിണി അന്പാട്ട്, തൺവി അന്പാട്ട്, അമൃത ജയപാൽ, അംബികമേനോൻ എന്നിവരും കാണികളുടെ കൈയടി നേടി.

യുവകലാകാരന്മാരേയും കലാകാരികളേയും പ്രോത്സാഹിപ്പിക്കുവാനും അരങ്ങേറ്റം നടത്തുവാനും അതുവഴി ഭാരതീയ കലാ, സാംസ്‌കാരിക പൈതൃകം വരുംതലമുറയ്ക്ക്പകർന്നു നൽകുന്നതിനും ക്ഷേത്രം മുൻകൈ എടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP