Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യൻ ടീമിനൊരു കട്ടഫാൻ; കക്ഷി മറ്റാരുമല്ല ദക്ഷിണാഫ്രിക്കൻ ടീമിന്റെ ബസ് ഡ്രൈവർ: എതിർ ടീമിൽപ്പെട്ട ആളായിട്ടും കൃത്യ സമയത്ത് ഭക്ഷണവും വെള്ളവും നൽകി ഇന്ത്യൻ ടീം തങ്ങളുടെ കട്ട ഫാനാക്കി മാറ്റി; ആന്ദ്രെ ക്രോഗിന് ഇന്ത്യൻ ടീമിനെ കുറിച്ച് പറയാൻ നൂറ് നാവ്

ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യൻ ടീമിനൊരു കട്ടഫാൻ; കക്ഷി മറ്റാരുമല്ല ദക്ഷിണാഫ്രിക്കൻ ടീമിന്റെ ബസ് ഡ്രൈവർ: എതിർ ടീമിൽപ്പെട്ട ആളായിട്ടും കൃത്യ സമയത്ത് ഭക്ഷണവും വെള്ളവും നൽകി ഇന്ത്യൻ ടീം തങ്ങളുടെ കട്ട ഫാനാക്കി മാറ്റി; ആന്ദ്രെ ക്രോഗിന് ഇന്ത്യൻ ടീമിനെ കുറിച്ച് പറയാൻ നൂറ് നാവ്

സെഞ്ചൂറിയൻ: ലോകത്തിലെവിടെ ചെന്നാലും അവിടെല്ലാം ഫാൻസിന ഉണ്ടാക്കി എടുക്കാൻ ഇന്ത്യൻ ടീമിന് നല്ല മിടുക്കാണ്. ദക്ഷിണാഫ്രിക്കയിൽ എത്തിയ ഇന്ത്യൻ ടീമും അവിടെ ഇത്തരത്തിൽ ഒരു കട്ട ഫാനിനെ ഉണ്ടാക്കിയിരിക്കുകയാണ്. കളികൊണ്ടല്ല, ഇത്തവണ പെരുമാറ്റത്തിലെ ലാളിത്യം കൊണ്ടാണ് ഇന്ത്യയുടെ ചുണക്കുട്ടികൾ പുതിയ ഒരു ആരാധകനെ സൃഷ്ടിച്ചിരിക്കുന്നത്.

ദക്ഷിണാഫ്രിക്കൻ ടീമിന്റെ തട്ടകത്തിനുള്ളിൽ നിന്നാണ് പുതിയ ആരാധകനെ ഇന്ത്യൻ ടീം സൃഷ്ടിച്ചിരിക്കുന്നത്. കക്ഷി മറ്റാരുമല്ല, ദക്ഷിണാഫ്രിക്കൻ ടീമിന്റെ ബസ് ഡ്രൈവർ ആന്ദ്രെ ക്രോഗാണ് ആ ആരാധകൻ. ക്രിക്കറ്റിനോട് അത്ര താത്പര്യമില്ലെങ്കിലും രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനം ഇന്ത്യ ജയിക്കണമെന്നുപോലും ക്രോഗ് ആഗ്രഹിച്ചുപോയി.

ഇന്ത്യയുമായി നടന്ന കേപ്ടൗൺ ടെസ്റ്റിലും സെഞ്ചൂറിയൻ ടെസ്റ്റിലും ദക്ഷിണാഫ്രിക്കൻ ടീമിന്റെ ബസ് ഡ്രൈവറായിരുന്നു ക്രോഗ്. ദക്ഷിണാഫ്രിക്കൻ ടീമിനെ ഹോട്ടലിൽ നിന്ന് സ്റ്റേഡിയത്തിലേക്കും തിരിച്ച് ഹോട്ടലിലേക്കും കൊണ്ടുപോകുന്നത് ക്രോഗായിരുന്നു. എന്നാൽ ഇന്ത്യൻ ടീമിന് വേറെ ബസും ഡ്രൈവറുമായിരുന്നു. എന്നിട്ടും തങ്ങളുടെ നല്ല പെരുമാറ്റം കൊണ്ട് ഈ ദക്ഷിണാഫ്രിക്കൻ ടീമിന്റെ ബസ് ഡ്രൈവറുട മനസ് കീഴടക്കുകയായിരുന്നു ഇന്ത്യൻ ടീം.

ഇന്ത്യൻ താരങ്ങളും ദക്ഷിണാഫ്രിക്കൻ താരങ്ങളും തങ്ങളുടെ ഡ്രൈവർമാരോട് പെരുമാറുന്ന രീതിയാണ് ക്രേഗിനെ ഇന്ത്യൻ താരങ്ങളിലേക്ക് അടുപ്പിച്ചത്. ഡ്രൈവറോട് ഒരു അടുപ്പവും കാണിക്കാത്തവരായിരുന്നു ദക്ഷിണാഫ്രിക്കൻ ടീം എങ്കിൽ എന്നാൽ ഇന്ത്യൻ താരങ്ങൾ തങ്ങളുടെ ഡ്രൈവറുമായി നല്ല സൗഹൃദത്തിലായിരുന്നു. തങ്ങളുടെ ഡ്രൈവർക്ക് വെള്ളവും ഭക്ഷണവും എല്ലാം നൽകാൻ ഇന്ത്യൻ ടീം പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. എതിർ ടീമിന്റെ ഡ്രൈവറായിട്ടും ആ ശ്രദ്ധ അവർ തന്റെ കാര്യത്തിലും കാണിച്ചെന്നും ക്രേഗ് പറയുന്നു.

ഇന്ത്യൻ താരങ്ങളാണെങ്കിൽ അവരുടെ ഡ്രൈവർക്ക് കുടിവെള്ളവും മറ്റു ലഘുഭക്ഷണങ്ങളും നൽകും. എന്നാൽ തനിക്ക് ഇത് ലഭിക്കാറില്ലെന്നും ക്രോഗ് പറയുന്നു. പക്ഷേ ഇതു ഇന്ത്യൻ താരങ്ങൾ മനസ്സിലാക്കിയെന്നും തനിക്കുള്ള ഭക്ഷണവും വെള്ളവും കൂടി അവർ തരാൻ തുടങ്ങിയെന്നും ക്രോഗ് ക്രിക്കറ്റ് നെക്സിറ്റിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ ടീം ഡ്രൈവർ റോണി മൂഡ്ലിയുടെ കൈവശമാണ് ഇന്ത്യൻ താരങ്ങൾ ഭക്ഷണത്തിനുള്ള കൂപ്പണും മത്സരം കാണാനുള്ള ടിക്കറ്റും കൊടുത്തയച്ചിരുന്നതെന്ന് ക്രോഗ് പറയുന്നു.

അതിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഇന്ത്യൻ താരങ്ങളുടെ സ്നേഹം. ദക്ഷിണാഫ്രിക്ക മത്സരം കാണാനായി ഒരു ടിക്കറ്റ് മാത്രം നൽകിയപ്പോൾ ഇന്ത്യൻ ടീം ഒന്നിലധികം ടിക്കറ്റുകൾ എനിക്കു തന്നു. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കൂട്ടി കളി കാണാൻ വരാനായിരുന്നു അത്. അതു മാത്രമല്ല, ദക്ഷിണാഫ്രിക്കൻ ടീം ഭക്ഷണത്തിനുള്ള കൂപ്പൺ തരാൻ പലപ്പോഴും വൈകാറുണ്ട്. ആ കൂപ്പൺ കൈയിലെത്തുമ്പോഴേക്കും ഞാൻ ഇന്ത്യൻ ടീം നൽകുന്ന കൂപ്പണുപയോഗിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ടാകും. ക്രോഗ് പറയുന്നു.

മത്സരശേഷം ടീം ഹോട്ടലിലെത്തിയപ്പോൾ ഒരിന്ത്യൻ താരം തനിക്കായി കോഫി ഓർഡർ ചെയ്തു തന്നുവെന്നും അതു തന്റെ കണ്ണു നനയിച്ചുവെന്നും ക്രോഗ് ഓർത്തെടുക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP