Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയെ വിറപ്പിച്ച ഈ ഇരുപത്തിയൊന്നുകാരൻ കോളേജിലെ നാണം കുണുങ്ങി; ആദ്യ ടെസ്റ്റ് മൽസരത്തിൽ തന്നെ മാൻ ഓഫ് ദ മാച്ച് നേടി ഭാവിയിലെ താരമായി; ദക്ഷിണാഫ്രിക്കയുടെ പുതിയ ബൗളിങ് സെൻസേഷനെക്കുറിച്ചറിയാം

ഇന്ത്യയെ വിറപ്പിച്ച ഈ ഇരുപത്തിയൊന്നുകാരൻ കോളേജിലെ നാണം കുണുങ്ങി; ആദ്യ ടെസ്റ്റ് മൽസരത്തിൽ തന്നെ മാൻ ഓഫ് ദ മാച്ച് നേടി ഭാവിയിലെ താരമായി; ദക്ഷിണാഫ്രിക്കയുടെ പുതിയ ബൗളിങ് സെൻസേഷനെക്കുറിച്ചറിയാം

സെഞ്ചൂറിയൻ:ദക്ഷിണാഫ്രിക്കയുടെ വിജയത്തിലെ പൊൻതൂവലായ ഒരു ബികോം വിദ്യാർത്ഥി, ആറടി നാലിഞ്ച് ഉയരമുള്ള കുതിച്ചോടുന്ന കറുത്ത കുതിര, യുപി പ്രിറ്റോറിയ യൂണിവേഴ്സിറ്റി ടഗ്സ് ക്രിക്കറ്റ് ക്ലബ് മാനേജറായ ബ്ലാഞ്ചി കോൺറെഡി പറയുന്നത് ലുംഗി എങിടി എന്ന ഇരുപത്തൊന്നുകാരനെക്കുറിച്ചാണ്. പരിക്കേറ്റ പേസ് ബൗളർ ഡെയിൽ സ്റ്റെയിനു പകരം ഇന്ത്യയ്ക്കെതിരെ മത്സരിക്കാനെത്തിയ എങിടി കഴിഞ്ഞ വർഷം ജനുവരിയിൽ ശ്രീലെങ്കയ്ക്കെതിരായ ടിട്വന്റി മത്സരത്തോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത്. ആദ്യ മത്സരത്തിൽ തന്നെ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ യുവതാരത്തിന്റെ പ്രധാന ആയുധം ബൗൺസറാണ്. ഇന്ത്യയുമായുള്ള ലംഗിയുടെ പോരാട്ടത്തിൽ 6/39 വിക്കറ്റാണ് നേടിയത് .

വിനോദങ്ങൾക്കു യാതൊരു പ്രാധാന്യവും കുട്ടികൾക്കു സ്പോർട്സിൽ യാതൊരു അവസരങ്ങളും നൽകാതിരുന്ന ഒരു രാജ്യത്തിൽ നിന്നും ഇപ്പോൾ ബഹു ദൂരം മുന്നിലെത്തിയിരിക്കുന്നു ദക്ഷിണാഫ്രിക്ക. യു.പി കാമ്പസിലെ ടക്സ് ഓവൽ ഗ്രൗണ്ടിൽ ഇന്ന് കുട്ടികളുടെ സംസാരവിഷയം തങ്ങളുടെ സീനിയർ ആയ ലുംഗിയെ കുറിച്ചും വിരാടിന്റെ തോൽവിയെക്കുറിച്ചുമാണ്. ജൂണിൽ പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന ലുംഗി കാമ്പസിസിൽ അധികമാരും തിരിച്ചറിഞ്ഞിരുന്ന ആളായിരുന്നില്ല. എപ്പോഴും ചിരിക്കുന്ന നാണം കുണുങ്ങിയായിരുന്ന ഒരു കുട്ടി. എന്നാൽ കോൺറെഡി അവന്റെ ആറടി പൊക്കത്തിലും, ഹൈ വോൾട്ടെജ് ചിരിയിലും ഡാൻസിങ്ങ് ഫ്ളോറിലെ സ്നേഹത്തിലും അവനിൽ ഒരു ക്രിക്കറ്റ് കളിക്കാരനെ കണ്ടെത്തി. മൂന്നു വർഷത്തെ കോഴ്സിനിടയിൽ അവനു പഠിത്തവും യാത്രകളുമെല്ലാം ഒരുമിച്ചു കൊണ്ടു പോകേണ്ടിയിരുന്നു. പഠിക്കാൻ മിടുക്കനായിരുന്ന ലുംഗി യാത്രകൾ തുടങ്ങിയപ്പോൾ പഠിത്തത്തിൽ ശ്രദ്ധ കുറഞ്ഞു. യു.പി യൂണിവേഴ്സിറ്റിയിലുള്ള കുട്ടികൾ പഠിത്തത്തിലും കായികത്തിലും ഒരു പോലെ മുന്നേറുമെന്നാണ് ടകസ് ക്രിക്കറ്റിന്റെ പ്രത്യേകത. ഒരു യുവാവിനു വളരാൻ പറ്റിയ സാഹചര്യമാണ് ആ യൂണിവേഴ്സിറ്റിയിലെന്ന് മുൻ ന്യുസിലാൻഡ് ക്രിക്കറ്റ് താരം കുർഗർ വൻ വൈഗ് ഒരിക്കൽ പറയുകയുണ്ടായി.

ഇങ്ങനെ പലരും മുന്നേട്ടു പോകുന്നത് പിന്നാലെ വരുന്നവർക്ക അതൊരു പ്രചോദനം ആകും കൂട്ടത്തിലൊരാൾ മുന്നോട്ടെത്തുന്നത് കൂടെയുള്ളവർക്ക് ആത്മവിശ്യാസം നൽകും. ലുംഗി ക്രിക്കറ്റിലേക്കുള്ള തന്റെ ആദ്യത്തെ ചുവടുകൾ വയ്ക്കുന്നത് ടക്സ് ക്രിക്കറ്റ് ടീമിലൂടെയായിരുന്നു.കോളേജിലെ ആദ്യത്തെ വർഷം രാത്രി രണ്ടു മണിക്ക തന്നെ വിളിച്ച് താക്കോൽ ഒടിഞ്ഞ് റൂമിൽ അകപ്പെട്ടു പോയിയെന്നും പൊതു ശൗചാലയത്തിൽ പോകാൻ സാധിക്കുന്നില്ലെന്നും പറഞ്ഞ ലുംഗിയെക്കുറിച്ച് കോൺറെഡി ഓർക്കുന്നു. ആ സമയം ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും അതിരാവിലെ പോയി അവനെ പുറത്തിറക്കുകയായിരുന്നുവെന്നും കോൺറെഡി പറഞ്ഞു. നമ്മൾ ഇതെല്ലാം ഓർത്തു ചിരിക്കുന്ന ഒരു ദിവസം വരുമെന്നും അവർ കൂട്ടിച്ചേർത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP