Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാ സെക്ടറുകളിലും കുതിപ്പോട് കുതിപ്പ്; തുടർച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടം; വിപണിക്ക് കരുത്ത് പകർന്നത് ജിഎസ്ടിയിൽ വരുത്തിയ കുറവ്

എല്ലാ സെക്ടറുകളിലും കുതിപ്പോട് കുതിപ്പ്; തുടർച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടം; വിപണിക്ക് കരുത്ത് പകർന്നത് ജിഎസ്ടിയിൽ വരുത്തിയ കുറവ്

മുംബൈ: ആഴ്ചാവസാനത്തിൽ എത്തിയപ്പോഴേക്കും ഓഹരി വിപണിയിൽ കുതിപ്പോട് കുതിപ്പ്. എല്ലാ സെക്ടറുകളിലും വൻ കുതിച്ചു ചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് ഓഹരി വിപണി റെക്കോർഡ് നേട്ടത്തോടെ ക്ലോസ് ചെയ്യുന്നത്. ചരക്ക് സേവന നികുതി പരിഷ്‌കരിച്ചത് ഓഹരി വിപണിക്ക് വീണ്ടും റെക്കോഡ് നേട്ടം സമ്മാനിച്ചത്.

ധനകാര്യ വിഭാഗം ഓഹരികളിലെ കുതിപ്പാണ് പ്രധാനമായും വിപണി റെക്കോഡ് ക്ലോസിങ് നിലവാരത്തിലെത്തെത്താൻ സഹായിച്ചത്. ഉപയോഗിച്ച വാഹനങ്ങൾ, ഡയമണ്ട് ഉൾപ്പടെയുള്ള അമൂല്യലോഹങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ജിഎസ്ടി കുറച്ചതാണ് സൂചികകൾക്ക് കരുത്തുപകർന്നത്.

സെൻസെക്സ് 251.29 പോയന്റ് നേട്ടത്തിൽ 35,511.58ലും നിഫ്റ്റി 77.70 പോയന്റ് ഉയർന്ന് 10,894.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്ലാ സെക്ടറുകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐസിഐസിഐ ബാങ്ക്, എസ്‌ബിഐ, ഹിൻഡാൽകോ, ടിസിഎസ്, റിലയൻസ്, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ലുപിൻ, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.

ഇൻഫോസിസ്, സൺ ഫാർമ, മാരുതി സുസുകി, ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, സിപ്ല, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP