Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആർഎസ്എസ് വിദ്യാർത്ഥി വിഭാഗത്തിന്റെ മുഖ്യശിക്ഷ് ശ്യാമപ്രസാദിനെ വെട്ടിക്കൊന്നത് എസ്ഡിപിഐക്കാർ; നാല് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു; രാഷ്ട്രീയ കൊലപാതകമെന്നും പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞെന്ന് പൊലീസ്; ശ്യാമപ്രസാദിന് നേരെ ആക്രമണം ഉണ്ടായത് രണ്ട് ദിവസം മുമ്പ് കാക്കയങ്ങാട് വെച്ച് എസ്ഡിപിഐ അനുഭാവിയെ വെട്ടിയതിന്റെ പ്രതികാരമെന്ന് സൂചന; കണ്ണൂരിൽ നാളെ ബിജെപി ഹർത്താൽ

ആർഎസ്എസ് വിദ്യാർത്ഥി വിഭാഗത്തിന്റെ മുഖ്യശിക്ഷ് ശ്യാമപ്രസാദിനെ വെട്ടിക്കൊന്നത് എസ്ഡിപിഐക്കാർ; നാല് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു; രാഷ്ട്രീയ കൊലപാതകമെന്നും പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞെന്ന് പൊലീസ്; ശ്യാമപ്രസാദിന് നേരെ ആക്രമണം ഉണ്ടായത് രണ്ട് ദിവസം മുമ്പ് കാക്കയങ്ങാട് വെച്ച് എസ്ഡിപിഐ അനുഭാവിയെ വെട്ടിയതിന്റെ പ്രതികാരമെന്ന് സൂചന; കണ്ണൂരിൽ നാളെ ബിജെപി ഹർത്താൽ

രഞ്ജിത് ബാബു

കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് വിദ്യാർത്ഥി വിഭാഗത്തിന്റെ മുഖ്യ ശിക്ഷക് ആയിരുന്നു ശ്യാമപ്രദാസിനെ കൊലപ്പെടുത്തിയതിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് നാല് എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവൻ വന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്യാമപ്രസാദിന്റേത് രാഷ്ട്രീയകൊലപാതകമാണെന്നും എല്ലാ പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

കണ്ണവം സ്വദേശിയും കാക്കയങ്ങാട് ഐ.ടി.ഐ. വിദ്യാർത്ഥിയുമായ ശ്യാമപ്രസാദ് ക്ലാസ് കഴിഞ്ഞ് ബൈക്കിൽ വീട്ടിൽ പോകവേയാണ് അക്രമിക്കപ്പെട്ടത്. കൊമ്മേരിയിലെ സർക്കാർ ആടുവളർത്തു കേന്ദ്രത്തിന് സമീപം ബൈക്കെത്തിയപ്പോൾ കറുത്ത കാറിൽ വന്ന മുഖം മൂടി സംഘം വണ്ടി കുറുകേയിട്ട് അക്രമിക്കുകയായിരുന്നു. വെട്ടേറ്റ് രക്ഷപ്പെടാൻ വേണ്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമി സംഘം പിൻതുടർന്ന് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചോര വാർന്ന ശ്യാമപ്രസാദിനെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.

രണ്ട് ദിവസം മുമ്പ് കാക്കയങ്ങാട് വെച്ച് എസ്.ഡി.പി.ഐ. അനുഭാവിയായ ഒരു വാൻ ഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഈ സംഭവമെന്നാണ് കരുതുന്നത്. കൊല്ലപ്പെട്ട ശ്യാമപ്രസാദിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടു പോകും. കൊലപാതകത്തിൽ പ്രതിഷേധത്തിച്ച് നാളെ കണ്ണൂർ ജില്ലയിൽ ബിജെപി. ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വൈകീട്ട് 5.30തോടെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ശ്യാമപ്രസാദിനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൂത്തുപറമ്പ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണിപ്പോൾ. നിരവധി ബിജെപി പ്രവർത്തകർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. പ്രാഥമിക നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും.

എബിവിപി കാക്കയങ്ങാട് ഐറ്റിഐ യൂണിറ്റ് കമ്മറ്റി മെമ്പറും കണ്ണൂർ എസ്എൻ കോളേജ് മുൻ യൂണിറ്റ് പ്രസിഡന്റുമാണ് ശ്യാമപ്രസാദ്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം ഓടിച്ചിട്ട് വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു. അക്രമികളിൽ നിന്നും രക്ഷപെടാനായി ബൈക്ക് ഉപേക്ഷിച്ച് ഓടിയെങ്കിലും പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. ശ്യാമപ്രസാദ് അടുത്തുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറുകയായുരുന്നു.

പ്രദേശത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ കണ്ടപ്പോൾ ആണ് ഒടുവിൽ അക്രമികൾ പിന്മാറിയത്. തൊഴിലാളികൾ എത്തിയപ്പോൾ വീടിന്റെ ഉമ്മറത്ത് വെട്ടേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു യുവാവ്. ഇയാളെ ഉടൻ തന്നെ കൂത്തുപറമ്പ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അക്രമം ജില്ലയുടെ മറ്റിടങ്ങളിലേക്ക് പടരാതിരിക്കാൻ പൊലീസ് കനത്ത ജാഗ്രത പാലിക്കുന്നുണ്ട്.

അതേസമയം എബിവിപി പ്രവർത്തകന്റെ കൊലപാതകത്തിൽ കർശന നടപടി വേണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മന രാജശേഖരൻ ആവശ്യപ്പെട്ടു. അക്രമികളുടെ തേർവാഴ്‌ച്ചയാണ് കണ്ണൂരിൽ നടക്കുന്നത്. മുഖ്യമന്ത്രി ഈ വിഷയത്തിൽ മൗനം വെടിയണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP