Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഡിഎഫിലേക്കില്ലെന്ന് കെ എം മാണി; മുന്നണി പ്രവേശനത്തിനായി ആരുമായും കൂടിയാലോചന നടത്തിയിട്ടില്ല; ശവക്കുഴിയിൽ കിടക്കുന്നവരാണ് വെന്റിലേറ്ററിൽ കിടക്കുന്നവരെ പരിഹസിക്കുന്നത്; കാനം സിപിഐയുടെ ശോഭ കെടുത്തുന്നു; ഒറ്റയ്ക്ക് നിന്നാൽ ഒരു സീറ്റിൽ പോലും ജയിക്കാത്തവരാണ് ഞങ്ങളെ വിമർശിക്കുന്നത്: രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കെ എം മാണി

യുഡിഎഫിലേക്കില്ലെന്ന് കെ എം മാണി; മുന്നണി പ്രവേശനത്തിനായി ആരുമായും കൂടിയാലോചന നടത്തിയിട്ടില്ല; ശവക്കുഴിയിൽ കിടക്കുന്നവരാണ് വെന്റിലേറ്ററിൽ കിടക്കുന്നവരെ പരിഹസിക്കുന്നത്; കാനം സിപിഐയുടെ ശോഭ കെടുത്തുന്നു; ഒറ്റയ്ക്ക് നിന്നാൽ ഒരു സീറ്റിൽ പോലും ജയിക്കാത്തവരാണ് ഞങ്ങളെ വിമർശിക്കുന്നത്: രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കെ എം മാണി

പാലാ: മുന്നണി പ്രവേശനത്തെ കുറിച്ചുള്ള വാർത്തകൾ തള്ളിയും സിപിഐയെ ആക്രമിച്ചും കേരള കോൺഗ്രസ് (എം) ചെയർമാൻ കെ എം മാണി രംഗത്ത്. കേരളാ കോൺഗ്രസ്-എം വെന്റിലേറ്ററിൽ കിടക്കുന്ന പാർട്ടിയാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമർശത്തിന് മറുപടിയുമായാണ് മാണി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. സിപിഐ ശവക്കുഴിയിൽ കിടക്കുന്ന പാർട്ടിയാണ്. കാനത്തിനെപോലുള്ളവർ സിപിഐയുടെ പാരന്പര്യം കളഞ്ഞുകുളിക്കരുതെന്നും മാണി പാലായിൽ പറഞ്ഞു.

നിരവധി മഹാരഥന്മാർ നയിച്ച പാർട്ടിയാണ് സിപിഐയെന്നും അദ്ദേഹം പറഞ്ഞു. സിപിഐയുടെ സ്ഥാനം പോകുമെന്ന പേടികൊണ്ടാണ് കാനം രാജേന്ദ്രൻ കേരള കോൺഗ്രസിനെ എതിർക്കുന്നത്. യുഡിഎഫിന്റെ ക്ഷണത്തിനു നന്ദി. ശവക്കുഴിയിലായ പാർട്ടി വെന്റിലേറ്ററിലായവരെ പരിഹസിക്കേണ്ട. ഒറ്റക്കുനിന്നാൽ സിപിഐ ഒരു സീറ്റിൽ പോലും വിജയിക്കില്ല, മാണി കൂട്ടിച്ചേർത്തു.

മുന്നണി പ്രവേശനത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും യുഡിഎഫിൽ ചേരാനില്ലെന്നും കെ.എം. മാണി വ്യക്തമാക്കി. പാർട്ടിക്ക് ഇപ്പോൾ സ്വതന്ത്രമായൊരു നിലപാടുണ്ട്. അതിൽ മാറ്റമില്ല. യുഡിഎഫിലേക്കു വരാൻ ആരുമായും കൂടിയാലോചന നടത്തിയിട്ടില്ല. മുന്നണി മാറ്റത്തിനു ദാഹവും മോഹവുമായി നടക്കുകയല്ലെന്നും മാണി പറഞ്ഞു. അതേസമയം, പാർട്ടിയുടെ സമീപനരേഖയുമായി യോജിക്കുന്നവരോടു സഹകരിക്കും. കേരള കോൺഗ്രസ് ഒരു മുന്നണിയിലേക്കും തൽക്കാലമില്ല. അത്തരം ആലോചനകൾക്കു സമയമായിട്ടുമില്ലെന്നും മാണി വ്യക്തമാക്കി.

നേരത്തെ ബാർകോഴ കേസിൽ മാണിക്കെതിരെ തെളിവില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ കേരളാ കോൺഗ്രസിനെ യു.ഡി.എഫിൽ തിരിച്ചെത്തിക്കാൻ ശ്രമം നേതാക്കൾ തുടങ്ങിയിരുന്നു. പാർട്ടിക്ക് സ്വാധീനമുള്ള ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിലാണ് കെ.എം മാണിയെ മുന്നണിയിൽ തിരികെ എത്തിക്കാനുള്ള നീക്കം സജീവമാക്കിയത്. മാണിയോട് എറെ അടുപ്പമുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയേയുമാണ് അനുരഞ്ജന ചർച്ചകൾക്ക് നിയോഗിച്ചിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി മാണിയുമായി ഇക്കാര്യം ചർച്ച ചെയ്തു. കേരളാ കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും ഈ നീക്കത്തിനു പിന്നിലുണ്ട്.

അടുത്ത തിരഞ്ഞെടുപ്പിൽ കോട്ടയം ലോക്സഭാ മണ്ഡലം വെച്ചു മാറി പകരം വയനാട് നൽകണമെന്ന് മാണി ആവശ്യപ്പെട്ടുവെന്ന വാർത്തകളും വന്നു. മുന്നണിയിലേക്ക് വരാൻ താൽപ്പര്യമുണ്ടെങ്കിൽ അത് വേഗത്തിൽ വേണമെന്ന നിലപാടാണ് യു.ഡി.എഫിന്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പു തന്നെ വേണമെന്നാണ് മുന്നണിയുടെ താൽപ്പര്യം. ഈ ആവശ്യം തള്ളിയാണ് മാണി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP