Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റിസോർട്ട് നിർമ്മാണത്തിന്റെ മറവിൽ പാറ പൊട്ടിച്ച് കടത്തൽ; ഭൂതത്താൻകെട്ട് അണക്കെട്ടിന് സമീപം അനധികൃത പാറമട കണ്ടെത്തി

റിസോർട്ട് നിർമ്മാണത്തിന്റെ മറവിൽ പാറ പൊട്ടിച്ച് കടത്തൽ; ഭൂതത്താൻകെട്ട് അണക്കെട്ടിന് സമീപം അനധികൃത പാറമട കണ്ടെത്തി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:ഭൂതത്താൻകെട്ട് ഡാമിന് സമീപം അനധികൃത പാറമട .നാല് ടിപ്പറും ഒരു ജെ.സി.ബിയും പൊലിസ്പിടികൂടി.തട്ടേക്കാട് പക്ഷി സങ്കേതത്തിന് സമീപത്ത് കൂടെ നാല് കിലോമിറ്റർ വനത്തിനുള്ളിലൂടെ കടന്ന് ഭൂതത്താൻകെട്ട് ഡാമിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് അനധികൃത പാറഖനനം നടന്നു വന്നിരുന്നത്.

കോതമംഗലം എസ്.ഐ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി കല്ല് നിറച്ച നാല് ടിപ്പറുകളും ജെ.സി.ബിയും വെടിമരുന്നിന്റെ അവശിഷ്ടങ്ങളും പിടികൂടി. മാസങ്ങളായി അനധികൃത ഖനനം നടന്ന വരികയായിരുന്നു. അറമ്പൻ കുടി ജോണിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് റിസോർട്ട് നിർമ്മാണത്തിന്റെ മറവിൽ പാറ പൊട്ടിച്ച് കടത്തിയിരുന്നത്. ജോണി അടക്കം ആറ് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.സ്‌ഫോടക വസ്തു വകുപ്പ് പ്രകാരവും, ധാതു ഖനന നിയമപ്രകാരവും കേസ് എടുത്തു.എഎസ്ഐ ഡാന്റെ ജോർജ്, ഷൈജു ഫിലിപ്പ്, സി.പി.ഒമാരായ ജോബി, ജിതേഷ്, ഇബ്രാഹിം എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP