Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നന്ദിയുണ്ട് സുഷമ മാഡം അദ്ദേഹം എന്നെ തിരിച്ചറിഞ്ഞുവെന്നാണ് കരുതുന്നത്; കണ്ണുകൾ നനഞ്ഞിരുന്നു; എന്റെ കുടുംബം മുഴുവൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു; മസ്തിഷ്‌കാഘാതം സംഭവിച്ച ഭർത്താവിനെ ദുബായിലെത്തി ഗരിമയ്ക്ക് അതിവേഗം കാണാനായത് സുഷമ്മയുടെ ഇടപെടൽ മൂലം; വിദേശകാര്യമന്ത്രിക്ക് വീണ്ടും സോഷ്യൽ മീഡിയയുടെ കൈയടി

നന്ദിയുണ്ട് സുഷമ മാഡം അദ്ദേഹം എന്നെ തിരിച്ചറിഞ്ഞുവെന്നാണ് കരുതുന്നത്; കണ്ണുകൾ നനഞ്ഞിരുന്നു; എന്റെ കുടുംബം മുഴുവൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു; മസ്തിഷ്‌കാഘാതം സംഭവിച്ച ഭർത്താവിനെ ദുബായിലെത്തി ഗരിമയ്ക്ക് അതിവേഗം കാണാനായത് സുഷമ്മയുടെ ഇടപെടൽ മൂലം; വിദേശകാര്യമന്ത്രിക്ക് വീണ്ടും സോഷ്യൽ മീഡിയയുടെ കൈയടി

മറുനാടൻ മലയാളി ബ്യൂറോ

ദുബായ് : വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിൽ ഗരിമ ഭർത്താവിന് അരികിലെത്തി. മസ്തിഷ്‌കാഘാതം സംഭവിച്ച് ദുബായിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഭർത്താവിനെ കാണാൻ ഗരിമയ്ക്ക് കഴിഞ്ഞത് സുഷമ്മയുടെ ഇടപെടലിന്റെ ഫലമാണ്. ട്വിറ്ററിലൂടെ കാര്യങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ അതിവേഗം പരിഹാരമുണ്ടാകുമെന്ന് തെളിയിക്കുന്ന സംഭവം.

ഭർത്താവിനെ കണ്ട യുവതിയും സന്തോഷം മറച്ചു വയ്ക്കുന്നില്ല. മന്ത്രി സുഷമ സ്വരാജിനും മറ്റു ഉദ്യോഗസ്ഥർക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തിയ ഗരിമ, തനിക്കൊപ്പം നിന്ന മുഴുവൻ ജനങ്ങളോടും നന്ദി അറിയിച്ചു. ആശുപത്രിയിൽ കഴിയുന്ന ഭർത്താവിനൊപ്പമുള്ള ചിത്രവും യുവതി ട്വിറ്ററിലൂടെ പുറത്തുവിട്ടു. 'നന്ദിയുണ്ട് സുഷമ മാഡം. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞുവെന്നാണ് കരുതുന്നത്. കണ്ണുകൾ നനഞ്ഞിരുന്നു. എന്റെ കുടുംബം മുഴുവൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു'ഗരിമ ട്വിറ്ററിൽ കുറിച്ചു. ഏതാനും ദിവസം ആശുപത്രിയിൽ ഭർത്താവിനൊപ്പം നിൽക്കാനാണ് പദ്ധതിയെന്ന് യുവതി വ്യക്തമാക്കി. വെള്ളിയാഴ്ച അർധരാത്രിയാണ് ഗരിമ ദുബായിലേക്ക് തിരിച്ചത്.

ഭർത്താവിനെ കാണാൻ അത്യാവശ്യമായി വിസിറ്റിങ് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗരിമ ട്വിറ്ററിലൂടെ സുഷമയോട് അഭ്യർത്ഥന നടത്തിയത്. തുടർച്ചയായി ട്വീറ്റ് ചെയ്തതോടെ വിഷയത്തിൽ കൂടുതൽ ആളുകൾ ഇടപെട്ടു. ഒടുവിൽ സുഷമ ഇടപെട്ട് യുവതിക്ക് ദുബായിലേക്കുള്ള വിസ അനുവദിക്കുകയും ചെയ്തു. ജനുവരി 17 മുതൽ ഗരിമ ട്വിറ്ററിലൂടെ മന്ത്രിയുടെയും മറ്റ് അധികൃതരുടെയും ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരാൻ ശ്രമിച്ചിരുന്നു.

'തന്റെ ഭർത്താവ് അതീവ ഗുരുതരാവസ്ഥയിൽ ദുബായിലെ ആശുപത്രിയിലാണ്. മെഡിക്കൽ എമർജനിയുടെ കീഴിൽ അടിയന്തര വിസയ്ക്ക് ഞാൻ അപേക്ഷിച്ചിട്ടുണ്ട്. വിസ ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദയവായി സഹായിക്കണം. നാളെ വെള്ളിയാഴ്ച ആയതിനാൽ യുഎഇ എംബസി അവധിയായിരിക്കും ദയവായി സഹായിക്കണം' ഗരിമ വ്യാഴാഴ്ച ട്വിറ്ററിൽ കുറിച്ചു. ഇതാണ് ഫലം കണ്ടത്.

ഏതാണ്ട് 1500ൽ അധികം തവണ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെ മന്ത്രി സുഷമ സ്വരാജ് ഗരിമയ്ക്ക് മറുപടിയുമായി രംഗത്തെത്തി. ദുബായിലെ കോൺസുലേറ്റ് ജനറലിനെ ടാഗ് ചെയ്തു കൊണ്ടായിരുന്നു സുഷമയുടെ മറുപടി. ക്ഷമ ചോദിക്കുന്നുവെന്നും തീർച്ചയായും നിങ്ങളെ സഹായിക്കുമെന്നുമായിരുന്നു ആദ്യ മറുപടി.

കോൺസുലേറ്റ് ജനറൽ വിപുലിനോട് വിഷയത്തിൽ ഇടപെടാനും സുഷമ ആവശ്യപ്പെട്ടു. ആശുപത്രിയിൽ ഭർത്താവിന് ആവശ്യമായ സഹായം നൽകാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്ന് സുഷമ ട്വിറ്ററിലൂടെ വ്യക്തമാക്കി. സുഷമ സ്വരാജ് തന്നെ നേരിട്ടുവിളിച്ചുവെന്നും ഗരിമ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP