Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വിറ്റ്‌സർലൻഡിൽ നഴ്‌സായ ജോർജ് വിവാഹിതനായ കാര്യം മറച്ചു വെച്ച് ചാവക്കാട്ടുകാരിയായ നഴ്സിനെ കെട്ടി; വിയന്നയിൽ കൊണ്ടുപോയി നഴ്സിങ് ജോലി വാങ്ങി നൽകിയ ശേഷം സമ്പാദ്യം മുഴുവൻ കൈവശപ്പെടുത്തി; നാട്ടിൽ ഉപേക്ഷിച്ച് വിസയും പാസ്‌പോർട്ടുമായി മുങ്ങിയ ഭർത്താവിനെതിരെ ഗാർഹിക പീഡന കേസ് ഫയൽ ചെയ്ത ഷീലയുടെ പോരാട്ടം ഒടുവിൽ വിജയിച്ചു; രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

സ്വിറ്റ്‌സർലൻഡിൽ നഴ്‌സായ ജോർജ് വിവാഹിതനായ കാര്യം മറച്ചു വെച്ച് ചാവക്കാട്ടുകാരിയായ നഴ്സിനെ കെട്ടി; വിയന്നയിൽ കൊണ്ടുപോയി നഴ്സിങ് ജോലി വാങ്ങി നൽകിയ ശേഷം സമ്പാദ്യം മുഴുവൻ കൈവശപ്പെടുത്തി; നാട്ടിൽ ഉപേക്ഷിച്ച് വിസയും പാസ്‌പോർട്ടുമായി മുങ്ങിയ ഭർത്താവിനെതിരെ ഗാർഹിക പീഡന കേസ് ഫയൽ ചെയ്ത ഷീലയുടെ പോരാട്ടം ഒടുവിൽ വിജയിച്ചു; രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

ചാവക്കാട്: ഗാർഹിക പീഡന കേസിൽ യുവതിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. കേരളത്തിൽ അപൂർവായാണ് ഇത്രയും വലിയൊരു തുക ഗാർഹിക പീഡന കേസിൽ നഷ്ടപരിഹാരം നൽകാൻ കോടതി വിധിക്കുന്നത്. ഏറെക്കാലം വിദേശത്ത് ജോലി ചെയ്ത നഴ്‌സ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഫയൽ ചെയ്ത കേസിലാണ് അനുകൂല വിധിയുണ്ടായത്. ഗാർഹിക പീഡനത്തിന് പുറമേ തന്റെ സമ്പാദ്യം മുഴുവൻ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് യുവതി പരാതിയിൽ ബോധിപ്പിച്ചിരുന്നത്.

ചാവക്കാട് വെങ്കിടങ്ങ് പാടൂർ പുത്തല്ലത്ത് സുപാലിതന്റെ മകൾ ഷീലയും പ്രായപൂർത്തിയാകാത്ത മകളും സ്ത്രീകളുടെ സംരക്ഷണനിയമപ്രകാരം സമർപ്പിച്ച ഹർജിയിലാണ് ചാവക്കാട് ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിധി പുറപ്പെടുവിച്ചത്. കോട്ടയം, കുറുവിലങ്ങാട് കല്ലകത്ത് ജോർജ് 1995-ൽ ആണ് ഷീലയെ വിവാഹം കഴിക്കുന്നത്. നേരത്തെ വിവാഹിതനായിരുന്ന ജോർജ്ജ് ഇക്കാര്യം മറച്ചുവച്ചാണ് ഷീലയെ വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഒരു മകളും ജനിച്ചു.

ആദ്യം വിയന്നയിലും പിന്നീട് സ്വിറ്റ്സർലൻഡിലും നഴ്സായി ജോലിചെയ്തുവരുന്ന ജോർജ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നഴ്സായിരുന്ന ഷീലയെ വിവാഹശേഷം ജോലി രാജിവെപ്പിച്ച് വിയന്നയിൽ കൊണ്ടുപോയി. സർക്കാർജോലി രാജിവെച്ച് ഭർത്താവിനൊപ്പം പോയ ഷീലയ്ക്ക് അവിടെ ജോലിയും ലഭിച്ചു. എന്നാൽ, പിന്നീടങ്ങോട്ട് ഇവർക്കിടയിൽ അസ്വാരസ്യം വളരുകയായിരുന്നു.

ഭാര്യയെ ജോലിക്ക് വിട്ട് ഭർത്താവ് പണം തട്ടിയെടുക്കുന്നത് പതിവായി മാറി. ശമ്പളമായും മറ്റും ഷീലക്ക് ലഭിച്ചിരുന്ന തുക മുഴുവനും ജോർജ്ജ് കൈവശപ്പെടുത്തി. വിദേശത്തുള്ള സമ്പാദ്യം മുഴുവനും ജോർജ്ജ് കൈവശപ്പെടുത്തിയെന്നാണ് യുവതി പരാതിയിൽ ബോധിപ്പിക്കുന്നത്. ജോർജിന്റെ സഹോദരങ്ങളും അമ്മയും ഇതിനു കൂട്ടുനിൽക്കുകയും മാനസികവും ശാരീരികവുമായി പീഡനങ്ങൾക്ക് വിധേയമാക്കുകയും ചെയ്തെന്നും ഷീല കോടതിയിൽ ബോധിപ്പിച്ചു.

സമ്പാദ്യമൊന്നുമില്ലാത്ത തന്നെയും മകളെയും 2003 ഓഗസ്റ്റിൽ നാട്ടിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചു. മറ്റൊരിക്കലും വിദേശത്തു പോകാൻ സാധിക്കാത്ത വിധത്തിൽ പാസ്‌പോർട്ടും വിസയും അടക്കമുള്ള രേഖകളുമായി ജോർജ്ജ് സ്വിറ്റ്‌സർലാൻഡിലേക്ക് കടന്നു കളയുകയായിരുന്നു. ഇത് വഴി തനിക്ക് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് യുവതി കോടതിയിൽ ചൂണ്ടിക്കാട്ടിയത്.

ജോർജിന്റെ ബന്ധുക്കൾ ഷീലയെയും മകളെയും വീട്ടിൽനിന്ന് ഇറക്കിവിട്ടു. ഇതേത്തുടർന്നാണ് കോടതിയെ സമീപിച്ചത്. വരുമാനനഷ്ടം, നഷ്ടപരിഹാരം, പ്രതിമാസച്ചെലവ് എന്നീ ഇനങ്ങളിലായാണ് പലിശസഹിതം ഷീലയ്ക്കും മകൾക്കും രണ്ടുകോടി രൂപ നൽകാൻ കോടതി ഉത്തരവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP