Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രകൃതിവിരുദ്ധ പീഡനക്കേസിലെ പ്രതികൾക്ക് പൊലീസ് സ്റ്റേഷനിൽ സുഖവാസം; വിവരം തിരക്കാൻ എത്തിയ മാധ്യമപ്രവർത്തകരെ പൊലീസും പ്രതികളുടെ സുഹൃത്തുക്കളും ചേർന്ന് കൈകാര്യം ചെയ്തു; സിപിഎമ്മുകാർക്ക് ഒത്താശചെയ്യാൻ കൂട്ടുനിന്ന് എഎസ്‌ഐയും മറ്റു പൊലീസുകാരും

പ്രകൃതിവിരുദ്ധ പീഡനക്കേസിലെ പ്രതികൾക്ക് പൊലീസ് സ്റ്റേഷനിൽ സുഖവാസം; വിവരം തിരക്കാൻ എത്തിയ മാധ്യമപ്രവർത്തകരെ പൊലീസും പ്രതികളുടെ സുഹൃത്തുക്കളും ചേർന്ന് കൈകാര്യം ചെയ്തു; സിപിഎമ്മുകാർക്ക് ഒത്താശചെയ്യാൻ കൂട്ടുനിന്ന് എഎസ്‌ഐയും മറ്റു പൊലീസുകാരും

ജാസിം മൊയ്തീൻ

തിരൂരങ്ങാടി: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് അറസ്റ്റിലായ സി പി എം നേതാക്കൾക്ക് പൊലീസ് സംരക്ഷണം. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയെ മാധ്യമ പ്രവർത്തകരെ പൊലീസും പ്രതികളുടെ സുഹൃത്തുക്കളും ചേർന്ന് കൈയേറ്റം ചെയ്തു. കഴിഞ്ഞ ദിവസം തിരൂരങ്ങാടിയിലാണ് സംഭവം.

മൂന്നിയൂരിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായ സി പി എം നേതാവ് ചേന്നാരി മുസ്തഫ ഉൾപ്പെടെ ഉള്ളവരുടെ വിവരങ്ങൾ ശേഖരിക്കാനെത്തിയ മാധ്യമപ്രവർത്തകരെയാണ് പൊലീസും പ്രതികളുടെ സുഹൃത്തുക്കളുമടങ്ങുന്ന സംഘം കൈയേറ്റം ചെയ്തത്.

പ്രതികളെ വൈദ്യ പരിശോധനക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. പ്രതികളെ കൊണ്ടുവന്ന വാഹനത്തിന്റെയും പ്രതികളുടേയും ദൃശ്യമെടുക്കാൻ ശ്രമിച്ചപ്പോൾ പൊലീസും പ്രതികളുടെ സുഹൃത്തുക്കളും ചേർന്ന് തടയുകയായിരുന്നു. പ്രതികളുടെ ഫോട്ടോയെടുക്കാൻ ശ്രമിച്ച പ്രദേശിക മാധ്യമപ്രവർത്തകന്റെ ഫോൺ തട്ടിപ്പറിക്കുകയും ചെയ്തു.

സംഭവം അന്വോഷിക്കാനായി തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെത്തിയ തിരൂരങ്ങാടി പ്രസ് ഫോറം പ്രവർത്തകരോടും പൊലീസ് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സമയത്ത് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ അനിൽകുമാർ സംഭവം അന്വേഷിക്കാനെത്തിയവരോട് അസംഭ്യം പറഞ്ഞെന്നാരോപിച്ച് തിരൂരങ്ങാടി പ്രസ്ഫോറം ഭാരവാഹികൾ ജില്ലാ പൊലീസ് മേധാവിയടക്കമുള്ളവർക്ക് പരാതി നൽകി.

തുടക്കം മുതലെ ചേനാരി മുസ്തഫയടക്കമുള്ള പീഡനക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് തുടർന്ന് വരുന്നത്. തിരൂരങ്ങാടി പൊലീസിന്റെ ഈ അനാസ്ഥ നേരത്തെ തന്നെ ചർച്ചയായിരുന്നു. കേസിൽപ്പെട്ട പ്രതികൾക്ക് പൊലീസ് സ്റ്റേഷനിൽ മുന്തിയ പരിഗണനയാണ് ലഭിക്കുന്നത്. പ്രതികൾക്കൊപ്പം സുഹൃത്തുക്കളും സദാസമയം പൊലീസ് സ്്റ്റേഷനിലുണ്ട്.

അതേ സമയം കേസിന്റെ പുരോഗതി അറിയാൻ പൊലീസ് സ്റ്റേഷനിലെത്തിയ ചന്ദ്രിക ദിനപ്പത്രത്തിന്റെ ലേഖകൻ റസാക്കിനെ പൊലീസ് പഴയ കേസുകൾ കുത്തിപ്പൊക്കി അകത്താക്കുമെന്ന് ഭീഷണപ്പെടുത്തിയതായും ആക്ഷേപമുണ്ട് കൊടിഞ്ഞി ഫൈസൽ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച കേസിൽ ഉൾപെടുത്തി റസാക്കിനെ അറസ്റ്റ് ചെയ്യുമെന്നാണ് തിരൂരങ്ങാടി അഡീഷണൽ എസ് ഐ ബാലകൃഷ്ണൻ ഭീഷണിപ്പെടുത്തിയത്.

തിരൂരങ്ങാടി പൊലീസ് 2017 ജനുവരി 20ന് രജിസ്റ്റർ ചെയ്ത, പി കെ അബ്ദുറബ്ബ് എം എൽ എ ഒന്നാം പ്രതിയായ റോഡ് ഉപരോധക്കേസിൽ റസാക്കും പ്രതിപ്പട്ടികയിലുള്ള ആളാണ്. ഇപ്പോഴത്തെ പീഡന സംഭവം വാർത്തയാക്കാൻ ശ്രമിച്ചാൽ പഴയ കേസിൽ അറസ്റ്റ് ചെയ്ത് അകത്താക്കുമെന്നാണ് എഎസ്‌ഐ ബാലകൃഷ്ണൻ ഭീഷണിമുഴക്കിയത്.

അതേസമയം പീഡനക്കേസിലെ അറസ്റ്റുവിവരങ്ങൾ ശേഖരിക്കാനെത്തിയ മാധ്യമപ്രവർത്തകരോട് പൊലീസ് മോശമായി പെരുമാറിയതിൽ തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതിയും നൽകി. ഇഖ്ബാൽ പാലത്തിങ്ങൽ, യു. എ. റസാഖ്, മുഷ്താഖ് കൊടിഞ്ഞി, ഹമീദ് തിരൂരങ്ങാടി, രജസ്ഖാൻ മാളിയാട്ട്്, ഷനീബ് മൂഴിക്കൽ, മുസ്തഫ ചെറുമുക്ക്,സമീർ. എം. വി., മൻസൂറലി ചെമ്മാട്, അഷ്റഫ് തച്ചറപ്പടിക്കൽ തുടങ്ങിയവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP