Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർഎസ്എസിന് ഇതെന്തു പറ്റി? ബിജെപി കേന്ദ്രം ഭരിക്കുമ്പോഴും മരിച്ചു വീഴാനാണോ പ്രവർത്തകരുടെ വിധി? സിപിഎമ്മിനു വേണ്ടി കൊല്ലുന്നതും കൊല്ലപ്പെടുന്നവരും ഗുണ്ടാ നേതാക്കൾ: എന്നാൽ ബിജെപിക്ക് എപ്പോഴും നഷ്ടമാകുന്നത് ആദർശ ധീരരായ നിരപരാധികള

ആർഎസ്എസിന് ഇതെന്തു പറ്റി? ബിജെപി കേന്ദ്രം ഭരിക്കുമ്പോഴും മരിച്ചു വീഴാനാണോ പ്രവർത്തകരുടെ വിധി? സിപിഎമ്മിനു വേണ്ടി കൊല്ലുന്നതും കൊല്ലപ്പെടുന്നവരും ഗുണ്ടാ നേതാക്കൾ: എന്നാൽ ബിജെപിക്ക് എപ്പോഴും നഷ്ടമാകുന്നത് ആദർശ ധീരരായ നിരപരാധികള

സന്ദീപ് ആർ വചസ്പതി

ആർഎസ്എസിന് ഇതെന്തു പറ്റി? ഇത്ര കഴിവുകെട്ട നേതൃത്വമാണോ കേരളത്തിൽ ആർഎസ്എസിനും ബിജെപിക്കുമുള്ളത്? ബിജെപി കേന്ദ്രം ഭരിക്കുമ്പോഴും മരിച്ചു വീഴാനാണോ പ്രവർത്തകരുടെ വിധി? ഓരോ കൊലപാതകം നടക്കുമ്പോഴും ഫേസ്‌ബുക്കിലെ ബിജെപി ആർഎഎസ്എസ് വക്താക്കൾ ഉയർത്തുന്ന സംശയങ്ങളാണിത്. ഫേസ്‌ബുക്കിൽ മാത്രം സംഘടനാ പ്രവർത്തനം നടത്തുന്നതിന്റെ പരിമിതിയാണിത്.

എന്തുകൊണ്ടാണ് കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന മട്ടിൽ സംഘപരിവാർ പ്രസ്ഥാനങ്ങൾ പ്രതികരിക്കാത്തത് എന്ന ചോദ്യത്തിന് സംഘം ഒരു ഗുണ്ടാ സംഘടനയല്ല എന്ന് മാത്രമാണ് ഉത്തരം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും സംഘവും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസവും ഇതു തന്നെയാണ്. സംഘർഷവും സംഘട്ടനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഊർജ്ജമാണ് നൽകുന്നതെങ്കിൽ സംഘത്തെ സംബന്ധിച്ച് അത് തളർച്ചയാണ് ഉണ്ടാക്കുക.

1. സിപിഎമ്മിനു വേണ്ടി മിക്കവാറും കൊല്ലുന്നതും കൊല്ലപ്പെടുന്നവരും ഗുണ്ടാ നേതാക്കളാണ്. അതേ സമയം സംഘത്തിന് എപ്പോഴും നഷ്ടമാകുന്നത് ആദർശ ധീരരായ നിരപരാധികളായ സ്വയം സേവകരെയാണ്. കാരണം സംഘം പ്രൊഫഷണൽ ഗുണ്ടാ സംഘങ്ങളെ പരിശീലീപ്പിച്ച് സജ്ജമാക്കിയിട്ടില്ല.
2. സിപിഎം നടത്തുന്ന ഓരോ കൊലപാതകങ്ങളും ആസൂത്രിതവും ജില്ലാ-സംസ്ഥാന നേതൃത്വങ്ങളുടെ അറിവോടെയുമാണ്. അതു കൊണ്ടാണ് പലപ്പോഴും ഗൂഢാലോചനാ കേസിൽ സിപിഎം ഉന്നത നേതൃത്വം പ്രതിപട്ടികയിൽ വരുന്നത്.
3. സംഘപ്രവർത്തകർ പ്രതികളായി വരുന്ന കേസുകളിൽ ഭൂരിഭാഗവും തിരിച്ചടിയുടെ ഭാഗമോ പെട്ടെന്നുള്ള പ്രകോപനം മൂലമോ ആണ് സംഭവിച്ചിട്ടുള്ളത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഗത്യന്തരമില്ലാതെ നടത്തുന്ന തിരിച്ചടിയാണ് പലപ്പോഴും എതിർ ചേരിയിലുള്ളവരുടെ മരണത്തിൽ കലാശിച്ചിട്ടുള്ളത്. ഇതിന് നേതൃത്വത്തിന്റെ അറിവില്ലാത്തതിനാൽ തന്നെയാണ് ഒരു ആർഎസ്എസ് ബിജെപി നേതാവും ഇന്നേ വരെ ഗൂഢാലോചനാ കേസിൽ പ്രതിയാകാത്തത്.
4. സിപിഎമ്മിന് വേണ്ടി കൊലപാതകം നടത്തുന്നതും പ്രതി പട്ടികയിൽ ഇടം പിടിക്കുന്നതും അതിനു വേണ്ടി തയ്യാറാക്കുന്ന കേഡർമാരാണ്. ഇതിന് പ്രതിഫലമായി ഇവർക്ക് ധനസഹായം, വീട്ടു ചെലവ്, കുടുംബത്തിന്റെ സംരക്ഷണം, സമൂഹത്തിൽ മാന്യമായ സ്ഥാനം തുടങ്ങി സർക്കാർ ജോലി വരെ കിട്ടാറുണ്ട്. സംഘം ഇത്തരക്കാരെ തീറ്റിപ്പോറ്റാത്തതിനാൽ പ്രതികളാക്കപ്പെടുന്നവർക്ക് ഇതൊന്നും കിട്ടാറില്ല.
5. പ്രതികളാക്കപ്പെടുന്നവർക്ക് പ്രഗത്ഭ അഭിഭാഷകരുടെ സേവനം സിപിഎം ലഭ്യമാക്കുമ്പോൾ, ജാമ്യം കിട്ടാൻ കരം ഒടുക്കിയ രസീതിന് നെട്ടോട്ടമോടുന്നവരാണ് കണ്ണൂരിലെ സ്വയം സേവകർ. ഭരണ കൂടത്തിൽ നിന്നോ പൊലീസിൽ നിന്നോ സംരക്ഷണം ഉറപ്പില്ലാതെ, ഏത് നിമിഷവും മരണം മുന്നിൽ കണ്ട് സ്വന്തം നാട്ടിൽ ജീവിക്കേണ്ടി വരുന്ന സ്ഥിതി വിവരണാതീതമാണ്.
6. ഓരോ സംഘർഷവും കൊലപാതകവും സിപിഎമ്മിന് പാർട്ടി വളർത്താനുള്ള അവസരമാണെങ്കിൽ സംഘത്തെ സംബന്ധിച്ച് അത് പ്രവർത്തന മുരടിപ്പാണ് സമ്മാനിക്കുക.(ഒരു കൊലപാതകം നടന്ന സ്ഥലത്ത് ശാഖ പുനരാരംഭിക്കുക എന്നത് ഭഗീരഥ പ്രയത്‌നമാണെന്ന് അത് അനുഭവിച്ചിട്ടുള്ളവർക്ക് മനസ്സിലാകും.)
7. പ്രതികളാക്കപ്പെടുന്ന, ബലിദാനികളാകുന്ന ഓരോ സ്വയം സേവകന്റേയും വീടിന് വേണ്ട സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ അതത് സ്ഥലത്തെ പ്രവർത്തകർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഭയാനകമാണ്.

ഉത്തരേന്ത്യൻ പരിപ്പ് ഈ മണ്ണിൽ വേവില്ലെന്ന് പറഞ്ഞ് മുളയിലെ നുള്ളാനുള്ള ശ്രമത്തെ ശക്തമായി തന്നെ സംഘം നേരിട്ടിട്ടുണ്ട്. ഒന്നിന് പത്തെന്ന തരത്തിൽ തിരിച്ച് നൽകിയിട്ടുമുണ്ട്. അത് കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു. ഇന്ന് സംഘം ആഴത്തിലും പരപ്പിലും വേരോട്ടമുള്ള ഒരു വടവൃക്ഷമാണ്. അതിലുപരി ലോകം ഉറ്റുനോക്കുന്ന ഉത്തരവാദിത്തമുള്ള ഒരു സംഘടനയാണ്. അതു കൊണ്ടാണ് സംഘം പലപ്പോഴും സംയമനം പാലിക്കുന്നത്.

അത് ഭീരുത്വമല്ല. ഇതിനേക്കാൾ ഭീകരവും ക്രൂരവുമായ അടിച്ചമർത്തൽ ശ്രമങ്ങളെ അതിജീവിച്ചാണ് നാം ഇവിടെ വരെയെത്തിയതെന്ന് മനസ്സിലാക്കണം. ഈ ആസുര കാലത്തെയും നാം അതിജീവിക്കും. അതിന് കഴിവുള്ളയാളുകളാണ് ഇപ്പോഴും നേതൃത്വത്തിലുള്ളത്. പ്രവർത്തകരെ ശത്രുക്കളുടെ മുന്നിലേക്ക് തള്ളി വിട്ട് സുഖലോലുപരായി ജീവിതം നയിക്കുന്നവരല്ല അവർ. ഓരോ സ്വയം സേവകനുമൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നവരാണ്.

അവരെ മറികടന്ന് എവിടെ തിരിച്ചടി നടത്തണമെങ്കിലും ആർക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും കണ്ണൂരിലേക്ക് ട്രെയിൻ അല്ലങ്കിൽ ബസ് സർവ്വീസ് ഉണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP