Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എ ആർ അജയകുമാറിനെ സ്റ്റേറ്റ് പ്ലാനിങ് ബോർഡ് മെമ്പർ സെക്രട്ടറിയായി നിയമിക്കും; ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സപ്ലൈകോയിൽ 313 തസ്തികകൾ സൃഷ്ടിക്കും; കേരളത്തിൽ അഞ്ച് പുതിയ റവന്യൂ ഡിവിഷനുകൾ; ഇന്നത്തെ മന്ത്രിസഭ തീരുമാനങ്ങൾ

എ ആർ അജയകുമാറിനെ സ്റ്റേറ്റ് പ്ലാനിങ് ബോർഡ് മെമ്പർ സെക്രട്ടറിയായി നിയമിക്കും; ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സപ്ലൈകോയിൽ 313 തസ്തികകൾ സൃഷ്ടിക്കും; കേരളത്തിൽ അഞ്ച് പുതിയ റവന്യൂ ഡിവിഷനുകൾ; ഇന്നത്തെ മന്ത്രിസഭ തീരുമാനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:  ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.ആർ. അജയകുമാറിനെ സ്റ്റേറ്റ് പ്ലാനിങ് ബോർഡ് മെമ്ബർ സെക്രട്ടറിയായി മാറ്റി നിയമിക്കാനും ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല നൽകാനും മന്ത്രിസഭ തീരുമാനം. കേന്ദ്ര ഡെപ്യൂട്ടഷൻ കഴിഞ്ഞുവരുന്ന സഞ്ജീവ് കൗശികിനെ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ സി.എം.ഡിയായി നിയമിക്കാൻ തീരൂമാനമായി. കിഫ്ബി ഡെപ്യൂട്ടി എം.ഡിയുടെ അധിക ചുമതല അദ്ദേഹം വഹിക്കും.

കെ.എസ്.ഇ.ബി സി.എം.ഡി. ഡോ. കെ. ഇളങ്കോവനെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിക്കും. നോർക്കയുടെ പ്രിൻസിപ്പൽ സെക്രട്ടിയുടെ അധിക ചുമതല കൂടി അദ്ദേഹത്തിനുണ്ടാകും. പൊതുഭരണ പ്രിൻസിപ്പിൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് ഊർജ്ജ വകുപ്പിന്റെ അധിക ചുമതല നൽകാൻ തീരുമാനിച്ചു.

ധനകാര്യ (എക്‌സ്‌പെൻഡിച്ചർ) സെക്രട്ടറി ഷർമിള മേരി ജോസഫ് ആസൂത്രണ സാമ്ബത്തിക കാര്യ വകുപ്പിന്റെ അധിക ചുമതല തുടർന്നും വഹിക്കും. ലോട്ടറി ഡയറക്ടർ എസ്. ഷാനവാസിനെ നോർക്ക സിഇഒയുടെ അധിക ചുമതല നൽകും. അസാപ് സിഇഒ ഡോ. സജിത് ബാബുവിനെ സഹകരണ രജിസ്ട്രാറുടെ അധിക ചുമതല നൽകും.

കെ.എസ്.ഇ.ബി. ഡയറക്ടർ (ഫിനാൻസ്) എൻ.എസ്. പിള്ളയെ ബോർഡിന്റെ സി.എം.ഡിയായി നിയമിക്കാൻ തീരുമാനിച്ചു. വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും ഭാര്യക്ക് ജോലിയും നൽകും. ജമ്മുകാശ്മീർ അതിർത്തിയിൽ പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ച മാവേലിക്കര തോപ്പിൽ വീട്ടിൽ സാം എബ്രഹാമിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപയും ഭാര്യയ്ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ ജോലിയും നൽകാൻ തീരുമാനിച്ചു.

ചെങ്ങൂർ എംഎ‍ൽഎയായിരുന്ന അഡ്വ.കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന് (ബി.ടെക്) വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ സർക്കാർ ജോലി നൽകാൻ തീരുമാനിച്ചു. രാമചന്ദ്രൻ നായർ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും എടുത്ത വായ്പയുടെ കുടിശ്ശിക തീർക്കുന്നതിനും സർക്കാർ സഹായിക്കും. ഇതിന് വേണ്ട തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു അനുവദിക്കും.

അഞ്ച് പുതിയ റവന്യൂ ഡിവിഷൻ

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട, കോഴിക്കോട് ജില്ലയിലെ വടകര, കണ്ണൂർ ജില്ലയിലെ തളിപറമ്ബ്, കാസർഗോഡ് എന്നിവിടങ്ങളിൽ പുതിയ റവന്യൂ ഡിവിഷൻ ഓഫീസുകൾ ആരംഭിക്കാൻ തീരുമാനിച്ചു. ഇതിനുവേണ്ടി 120 പുതിയ തസ്തികകൾ സൃഷ്ടിക്കും. വിശാലകൊച്ചി വികസന അഥോറിറ്റിയിലെ ജീവനക്കാർക്ക് പത്താം ശമ്ബള പരിഷ്‌കരണ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യങ്ങൾ അനുവദിക്കാൻ തീരുമാനിച്ചു.

സപ്ലൈകോയിൽ 313 തസ്തികകൾ

ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സപ്ലൈകോയിൽ 313 തസ്തികകൾ സൃഷ്ടിക്കും. ഇതിൽ 42 തസ്തികകൾ ഭക്ഷ്യപൊതുവിതരണ വകുപ്പിൽ നിന്ന് ഡെപ്യുട്ടേഷൻ വഴി നിയമിക്കും. സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷന് ദേശീയ പിന്നോക്ക ധനകാര്യവികസന കോർപ്പറേഷനിൽ നിന്നും വായ്പയെടുക്കുന്നതിന് അഞ്ച് വർഷത്തേക്ക് 100 കോടി രൂപയുടെ ഗ്യാരന്റി അനുവദിക്കാൻ തീരുമാനിച്ചു.

പൊലീസ് സേനയിൽ ഇൻസ്‌പെക്ടറായി നിയമിതനായ ദേശീയ നീന്തൽ താരം സജൻ പ്രകാശിന് 2020ലെ ഒളിമ്ബിക്‌സിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിന് നിലവിലുള്ള ചട്ടങ്ങളിൽ ഇളവ് നൽകി ശൂന്യവേതന അവധി നൽകാൻ തീരുമാനിച്ചു.

വൈപ്പിൻ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 5 അനധ്യാപക തസ്തികകൾ സൃഷ്ടിക്കും. നിലമ്ബൂർ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ അദ്ധ്യാപകരുടെ 8 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

ഏകോപിത തദ്ദേശസ്വയംഭരണ വകുപ്പ്

തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗരഗ്രാമാസൂത്രണം, എഞ്ചിനീയറിങ് വിഭാഗം എന്നീ സർവ്വീസുകൾ ഏകോപിപ്പിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് എന്ന പേരിൽ പൊതു സർവ്വീസ് രൂപീകരിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി എ അജിത് കുമാറിന് അധിക ചുമതല നൽകി ഏകോപിത വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നടപ്പാക്കുന്നതിൽ സി.എ.ജി ചൂണ്ടിക്കാണിച്ച ക്രമക്കേടുകൾ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റീസ് രാമചന്ദ്രൻ നായർ കമ്മീഷന്റെ കാലാവധി ആറു മാസത്തേക്ക് ദീർഘിപ്പിക്കാൻ തീരുമാനിച്ചു. പുറ്റിങ്ങൽ വെടിക്കെട്ട് അപകടം അന്വേഷിക്കുന്ന ജസ്റ്റിസ് ഗോപിനാഥൻ കമ്മീഷന്റെ കാലാവധി ആറു മാസത്തേക്ക് ദീർഘിപ്പിക്കാൻ തീരുമാനിച്ചു.

ഹരിപ്പാട് സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് രൂപീകരിച്ച കേരള മെഡിക്കൽ ഇൻഫ്രാസ്ട്രക്ച്ചർ കമ്ബനിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഇത് നടപ്പാക്കുന്നതിന്, കമ്ബനിയുടെ ഓഹരി വിഹിതം 40 കോടിയിൽ നിന്നും 80 കോടി രൂപയായി വർദ്ധിപ്പിച്ചുകൊണ്ട് 2015 ഡിസംബറിൽ എടുത്ത തീരുമാനം റദ്ദാക്കും. മെഡിക്കൽ കോളേജ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഉണ്ടെന്ന ആരോപണത്തെത്തുടർന്ന് വിജിലൻസ് അന്വേഷണം നടക്കുകയാണ്.

ദുരിതാശ്വാസം അപേക്ഷകന്റെ അക്കൗണ്ടിലേക്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കുന്ന പണം ട്രഷറിയിൽനിന്ന് അപേക്ഷകന്റെ അക്കൗണ്ടിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. തീപ്പിടുത്ത കേസുകളിൽ ഉണ്ടാകുന്ന നഷ്ടത്തിന് നിലവിൽ അനുവദിക്കാവുന്ന പരമാവധി തുക പതിനായിരം രൂപയാണ്. ഇതിൽ ആനുപാതികമായ വർദ്ധനവ് വരുത്താനും തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP