Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകളെ സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് ഭർത്താവും വീട്ടുകാരും നിരന്തരം പീഡപ്പിച്ചു; ഭർത്താവിന്റെ വീട്ടിൽ പെള്ളലേറ്റ് മരിച്ച മലപ്പുറം സ്വദേശി ജാസ്മിറയുടെതുകൊലപാതകമെന്ന ആരോപണവുമായി പിതാവ് രംഗത്ത്; മരണം ആത്മഹത്യയാക്കി ഒതുക്കിത്തീർക്കാൻ പൊലീസ് ശ്രമമെന്ന് ആക്ഷേപം; പിതാവിന്റെ പരാതിയിൽ പുതിയ അന്വേഷണ സംഘത്തെ നിയമിക്കാൻ ന്യൂനപക്ഷ കമ്മീഷൻ ഉത്തരവ്

മകളെ സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് ഭർത്താവും വീട്ടുകാരും നിരന്തരം പീഡപ്പിച്ചു; ഭർത്താവിന്റെ വീട്ടിൽ പെള്ളലേറ്റ് മരിച്ച മലപ്പുറം സ്വദേശി ജാസ്മിറയുടെതുകൊലപാതകമെന്ന ആരോപണവുമായി പിതാവ് രംഗത്ത്; മരണം ആത്മഹത്യയാക്കി ഒതുക്കിത്തീർക്കാൻ പൊലീസ് ശ്രമമെന്ന് ആക്ഷേപം; പിതാവിന്റെ പരാതിയിൽ പുതിയ അന്വേഷണ സംഘത്തെ നിയമിക്കാൻ ന്യൂനപക്ഷ കമ്മീഷൻ ഉത്തരവ്

ജാസിം മൊയ്തീൻ

മലപ്പുറം: മലപ്പുറം ജില്ലയിലെ എവണ്ണപ്പാറ സ്വദേശി ജാസ്മിറ പാണ്ടിക്കാട്ടെ ഭർത്താവിന്റെ വീട്ടിൽ പെള്ളലേറ്റ് മരിച്ചതുകൊലപാതകമാണെന്ന പിതാവ് പിതാവ ്ചീക്കപ്പള്ളി മുഹമ്മദിന്റെ പരാതിയിൽ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാൻ ന്യൂനപക്ഷ കമ്മീഷന്റെ ഉത്തരവ്. കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന ന്യൂനപക്ഷ കമ്മീഷന്റെ സിറ്റിംഗിലാണ് തീരുമാനം. കഴിഞ്ഞ വർഷം ഓഗസ്റ്റ് 17ാം തിയ്യതിയാണ് എടവണ്ണപ്പാറ ചീക്കപ്പള്ളി മുഹമ്മദിന്റെ മകൾ ജാസ്മിറയെ പാണ്ടിക്കാട്ടെ ഭാർത്താവിന്റെ വീ്ട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.

അന്ന് തന്നെ ജാസ്മിറയുടെ ബന്ധുക്കൾ ഇതുകൊലപാതകമാണെന്ന് കാണിച്ച് പാണ്ടിക്കാട് പൊലീസ് സറ്റേഷണനിൽ പരാതി നൽകിയിരുന്നു. ഭർത്താവ് റാഫിയും, റാഫിയുടെ സഹോദരൻ ഉമ്മർ, ഉമ്മറിന്റെ ഭാര്യ റിഷാനത്ത്, മാതാവ് ബീവിക്കുട്ടി എന്നിവർ ചേർന്ന് ജാസ്മിറയെ സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് നിരന്തരം പീഡപ്പിക്കാറുണ്ടായിരുന്നതായി ജാസ്മിറയുടെ മാതാപിതാക്കളും ബന്ധുക്കളും അന്ന് തന്നെ പരാതിയിൽ പറഞ്ഞിരുന്നു. ഈ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് ഐ.പി.സി 498 (എ), 306, 34 വകുപ്പുകൾ ചേർത്ത് അന്വേഷണം നടത്തിയെങ്കിലും പിന്നീട് മറ്റൊരു ഉയർന്ന ഉദ്യോഗസ്ഥൻ അന്വേഷണം നടത്തിയ ശേഷം 306 (ആത്മഹത്യ പ്രേരണ കുറ്റം) ഒഴിവാക്കി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.

കേസിൽ ജാസ്മിറയുടെ ഭർത്താവ് റാഫി അറസ്റ്റിലാവുകയും ഒരുമാസത്തിലധികം റിമാന്റിൽ കിടക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് പൊലീസ് വിട്ടയച്ച റാഫി വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇയാൾ ഇന്നും ഒളിവിലാണ്. സംഭവത്തിൽ കാരണക്കാരായ റാഫിയുടെ വീട്ടുകാരെയും ഉൾപ്പെടുത്തി അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും പൊലീസ് പ്രതിക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയാണെന്ന് ആരോപിച്ച് ആക്ഷൻ കൗൺസിൽ അംഗങ്ങളുടെയും ജാസ്മിറയുടെ രക്ഷിതാക്കളുടെയും നേതൃത്വത്തിൽ പാണ്ടിക്കാട് പൊലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തിയിരുന്നു. ജാസ്മറിയുടെ മാതാവ് ആസ്യയായിരുന്നു പൊലീസ് സ്റ്റേഷനു മുന്നിൽ നിരാഹാര സമരം നടത്തിയിരുന്നത്.

പുതിയ അന്വേഷണസംഘത്തെ നിയോഗിക്കുകയോ, റീപോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ സ്വീകരിക്കുകയോ വേണമെന്ന ആക്ഷൻ കൗൺസിലിന്റെ ആവശ്യം ടി വി ഇബ്രാഹിം എംഎൽഎ മുഖാന്തിരം മുഖ്യമന്ത്രിയെ അറിയിക്കുകയും അനുകൂല നിലപാടെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകുകയും ചെയ്തിരുന്നു. പിന്നീട് സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഉറ്പപ് പറഞ്ഞിരുന്നു. ഈ ഉറപ്പിന്റെ പേരിലാണ് അന്ന് ആസ്യ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചത്. എന്നട്ടും അനുകൂല നടപടികളൊന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് ജാസിമറയുടെ പിതാവ് ന്യൂനപക്ഷ കമ്മീഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി മറ്റൊരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി.കെ. ഹനീഫ ഉത്തവിട്ടു.

മകളെ ഭർത്താവും ജേഷ്ഠനും ഭർത്താവിന്റെ ഉമ്മയും ഭർത്താവിന്റെ അനുജന്റെ ഭാര്യയും ചേർന്ന് ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ഇവർ ചേർന്ന് മകളെ കൊലപ്പെടുത്തിയതാണെന്നും കാണിച്ച് പിതാവ് പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പരാതിക്കാരൻ ഉന്നയിച്ച പ്രസക്തമായ ആരോപണങ്ങളിലും സംഭവങ്ങളിലും അന്വേഷണം നടിന്നില്ലെന്ന് കമ്മീഷൻ കണ്ടെത്തി. സ്ത്രീധനമായി 40 പവൻ സ്വർണ്ണാഭരണങ്ങളും പലപ്പോഴായി മൂന്ന് ലക്ഷം രൂപയും ഗൃഹപ്രവേശത്തിന് 1.16 ലക്ഷം രൂപയുടെ ഗൃഹോപകരണങ്ങളും ഭർതൃവീട്ടുക്കാർ നിർബന്ധിച്ച് വാങ്ങിയിട്ടുണ്ട്. ഇതിന് പുറമെ വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട്് ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായും പരാതിയിൽ പറയുന്നു.

അതേ സമയം എടവണ്ണപ്പാറ ചാലിയപ്പുറം ജുമാമസ്ജിദിൽ ഖബറടക്കിയ ജാസ്മിറയുടെ മൃതദേഹം റീപോസ്റ്റ്മോർട്ടം നടത്തി പുനരന്വോഷണം നടത്തിയാലേ കേസിന്റെ ചുരുളുകളഴിയൂ എന്ന് ആക്ഷൻ കൗൺസിൽ കൺവീനറും വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ജൈസൽ എളമരം മറുനാടനോട് പറഞ്ഞു. ആരയെും അറിയിക്കാതെ പോസ്റ്റ് മാർട്ടം നടപടികൾ വേഗത്തിൽ പൂർത്തീകരിച്ചതും, പരാതിക്കാരനോടോ, ബന്ധുക്കളോടോ അന്വേഷിക്കാതെ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയതുമെല്ലാം പ്രതികളെ സഹായിക്കാനുമായിരുന്നെന്ന് സംശയിക്കുന്നതായി ജൈസൽ പറഞ്ഞു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP