Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എളുപ്പത്തിൽ പണക്കാരിയാകാൻ കൊച്ചു മുതലാളിക്കൊപ്പം ഒളിച്ചോടി കള്ളനോട്ട് അടിച്ച പ്രവീണ ചെന്നുപെട്ടത് വമ്പൻ റാക്കറ്റിലോ? വടകരയിൽ മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടിയിലായ സംഘത്തിന് യുവതിയും അംജദുമായി ബന്ധമെന്ന് സംശയം; ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങി അന്വേഷണ സംഘം; ഓർക്കാട്ടേരിയെ ഞെട്ടിച്ച ഒളിച്ചോട്ടം ചെന്നെത്തുന്നത് കള്ളനോട്ട് മാഫിയയുടെ ദുരൂഹ ബന്ധങ്ങളിൽ

എളുപ്പത്തിൽ പണക്കാരിയാകാൻ കൊച്ചു മുതലാളിക്കൊപ്പം ഒളിച്ചോടി കള്ളനോട്ട് അടിച്ച പ്രവീണ ചെന്നുപെട്ടത് വമ്പൻ റാക്കറ്റിലോ? വടകരയിൽ മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടിയിലായ സംഘത്തിന് യുവതിയും അംജദുമായി ബന്ധമെന്ന് സംശയം; ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങി അന്വേഷണ സംഘം; ഓർക്കാട്ടേരിയെ ഞെട്ടിച്ച ഒളിച്ചോട്ടം ചെന്നെത്തുന്നത് കള്ളനോട്ട് മാഫിയയുടെ ദുരൂഹ ബന്ധങ്ങളിൽ

ജാസിം മൊയ്തീൻ

വടകര: കഴിഞ്ഞ ദിവസം വടകരയിൽ മൂന്ന് ലക്ഷത്തിൽ അധികം രൂപയുടെ കള്ള നോട്ടുമായി പിടികൂടിയ സംഘത്തിന് നേരത്തെ മൊബൈൽ ഷോപ്പിന്റെ മറവിൽ കള്ളനോട്ടടിയും വ്യജലോട്ടറി ടിക്കറ്റ് നിർമ്മാണവും നടത്തിയിരുന്ന അംജദും പ്രവീണയുമായും ബന്ധമുള്ളതായി സംശയം. എളുപ്പത്തിൽ പണക്കാരിയാകാൻ കൊച്ചുമുതലാളിക്കൊപ്പം ഒളിച്ചോടിയ പ്രവീണ ചെന്നുപെട്ടത് വൻ കള്ളനോട്ട് മാഫിയയുടെ പക്കലേക്കാണെന്ന സംശയമാണ് നൽകുന്നത്. വടകരയിൽ മൂന്ന് ലക്ഷവുമായി പിടിയിലായ കള്ളനോട്ട് സംഘത്തിവുമായി ഇരുവർക്കും ബന്ധമുണ്ടെന്ന സൂചനയെ തുടർന്ന് അംജതിനെയും പ്രവീണയെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ പിടിയിലായവർ ഒരു കോടിയിലേറെ രൂപയുടെ കള്ള നോട്ട് വടകരയിൽ മാത്രം വിതരണം ചെയതതായി ചോദ്യം ചെയ്യലിൽ പറഞ്ഞു.

ഇവരിൽ നിന്നും പിടിക്കപ്പെട്ട കള്ള നോട്ടുകൾ വയനാട്ടിൽ നിന്നും പ്രിന്റ് ചെയ്തതാണെന്ന് പറഞ്ഞിരുന്നെങ്കിലും പ്രിന്റ് ചെയ്ത സ്ഥാപനം കണ്ടെത്താൻ ഇതുവരെ പൊലീസിനായിട്ടില്ല. ആയതിനാൽ തന്നെ അ്ങ്ങനെയൊരും സ്ഥാപനമില്ലെന്ന നിഗമനത്തിലാണ് പൊലീസ്. പകരം പിടിയിലായവരിൽ നിന്ന് കണ്ടെത്തിയ നോട്ടുകൾക്ക് പ്രവീണയും അംജാദും കോഴിക്കോട് താമസിച്ചിരുന്നിടത്ത് നിന്ന് കണ്ടെത്തിയ നോട്ടുകളുമായി സാമ്യമുള്ള സാഹചര്യത്തിലാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം പിടികൂടിയ കള്ള നോട്ടുകൾ പ്രവീണയും അജാദും പ്രിന്റ് ചെയതതാണെന്ന സംശയത്തിലാണിത്.

കഴിഞ്ഞ ബുധനാഴ്ചയാണ് വടകര ബസ്റ്റാന്റിന് സമീപത്ത് നിന്ന് 3,16,500 രൂപയുടെ കള്ളനോട്ടുകളുമായി രണ്ട്പേർ പിടിയിലാകുന്നത് .താഴെ അങ്ങാടി ബൈത്തുൽ മശ്ഹൂറയിൽ സുല്ലു എന്ന സലീം(38), മലപ്പുറം മേലാറ്റൂർ കളത്തിൽ അബ്ദുൽ ലത്തീഫ്(42) എന്നിവരെയാണ് വടകര പൊലീസ് പിടികൂടിയത്. 2000 രൂപയുടെ 24 നോട്ടുകളും 500 രൂപയുടെ 2 നോട്ടുകളുമാണ് ഇവരുടെ കയ്യിൽ നിന്ന് പിടികൂടിയത്. വടകരയിൽ വിതരണത്തിനെത്തിച്ചതായിരുന്നു ഇത്. വിതരണത്തിനിടെയാണ് പിടിയിലായത്. കൂടുതൽ ചോദ്യചെയ്തപ്പോൾ ലഭിച്ച വിവിരത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരുടെയും വീടുകളിൽ നിന്ന് 2,67,500 രൂപയുടെ അധികം കള്ളനോട്ടുകളും കണ്ടെത്തി.

വയനാട് കേന്ദ്രീകരിച്ചാണ് നോട്ടുകൾ അച്ചടിച്ചതെന്ന് ഇരുവരും അന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി അന്ന് പറഞ്ഞിരുന്നെങ്കിലും ഇത് കളവാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഒരാളെകൂടി കണ്ടത്താനുണ്ട്. ഇയാൾക്ക് വിതരണം ചെയ്യുന്നതിനിടയിലാണ് ഇവർ അറസ്റ്റിലാകുന്നത്. അയാളെ ഇതുവരെ കണ്ടത്താനായിട്ടില്ല. മൂന്നര ലക്ഷം കള്ളനോട്ട് സുരക്ഷിതമായി കൈമാറിയാൽ ഇവർക്ക് ഒന്നരലക്ഷം രൂപയോളം കമ്മീഷൻ ലഭിക്കും. വടകര മേഖലയിൽ കള്ളനോട്ട് വിതരണം നടത്തുന്നതിൽ പ്രധാനികളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നവർ.

അതേ സമയം മൊബൈൽ ഷോപ്പിന്റെ മറവിൽ കള്ളനോട്ടടിയും, വ്യജലോട്ടറി ടക്കറ്റ് നിർമ്മിച്ച് സമ്മാനം തട്ടിയെടുക്കലുമടക്കം നടത്തി ഒളിവിൽ പോയി പിന്നീട് പൊലീസ് പിടികൂടിയ സംഭവത്തിൽ മൊബൈൽ ഷോപ്പുടമ അംജദ് ഇപ്പോഴും ജാമ്യം കിട്ടാതെ അകത്താണ്. ഇതേ കേസിൽ അംജദിനോടൊപ്പം അറസ്റ്റിലായിരുന്ന മൊബൈൽ ഷോപ്പിലെ ജീവനക്കാരി പ്രവീണക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരിക്കുന്നു. വൈക്കിലശ്ശേരിയിലെ പുത്തൻപുരയിൽ മുഹമ്മദ് അംജദ്(23), ഒഞ്ചിയം മനക്കൽ പ്രവീണ(32) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ.

ഇവരുടെ കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകായാണ്. ഭർത്താവിന്റെ വീട്ടുകാർ ഇനി സ്വീകരിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തിലാണ് പ്രവീണയെ ബന്ധുക്കൾ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയത്. ആരെയും കാണാനോ സംസാരിക്കാനോ കൂട്ടാക്കാത്ത പ്രവീണ വീട്ടിലും അന്തർമുഖയായിരിക്കുകയാണ്. തുടക്കത്തിലൊരു മാന്മിസ്സിങ് കേസ് മാത്രമായിരുന്ന സംഭവം ഇരുവരയും പിടികൂടിയതോടെയാണ് കള്ളനോട്ടടിയും മറ്റുമെല്ലാം പുറത്താകുന്നത്. ഏതായാലും വടകരയിൽ വീണ്ടും കള്ളനോട്ട് പിടികൂടിയ സാഹചര്യത്തിൽ ഇരുവരെയും കള്ളനോട്ട് സംഘങ്ങളുമായി ഇവർക്കുള്ള കൂടുതൽ ബന്ധങ്ങളെ പുറത്തുകൊണ്ടുവരാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കയിരിക്കുകയാണ്.

ഒളിച്ചോടിയ ശേഷം എത്രയും പെട്ടെന്ന് പണം സമ്പാദിക്കണമെന്ന ഉദ്ദേശത്തിലാണ് ഇവർ കള്ളനോട്ടടിയും വ്യാജലോട്ടറി ടിക്കറ്റ് നിർമ്മാണവും ആരംഭിച്ചത്. അംജദും പ്രവീണയും കോഴിക്കോട് ജയിൽ റോഡിലെ വാടക വീട് കേന്ദ്രീകരിച്ചാണ് കള്ളനോട്ട് പ്രിന്റ് ചെയ്തത്. പ്രവീണയുടെ ഭാർത്താവിന്റെയും കൂടുബത്തിന്റെയും പരാതിയെ തുടർന്ന് നടത്തിയ നടത്തിയ അന്വോഷണത്തിൽ കോഴിക്കോട് വെച്ച് ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു. ഇവിടെ നിന്നാണ് ഇവർ പ്രിന്റ് ചെയ്ത കള്ള നോട്ടുകളും, പ്രിന്റിങ്ങിന് ഉപയോഗിച്ച ഉപകരണങ്ങളുമടക്കം പൊലീസ് പിടികൂടിയത്. തുടക്കത്തിൽ കേവലം മാന്മിസ്സിങ് കേസ് മാത്രമായിരുന്ന ഇത് പിന്നീടാണ് കള്ള നോട്ടടിയടക്കമുള്ള വിഷയങ്ങളിലേക്ക് തിരിഞ്ഞത്. പ്രവീണയെ കാണാതായതോടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണമാണ് കള്ളനോട്ടടി വ്യക്തമാക്കിയത്. ഇതോടെ കേസിന് പുതിയ മാനം കൈവന്നു.

പ്രവീണയും അംജദും അഴിക്കുള്ളിലാവുകയും ചെയ്തു. ഹൈക്കോടതിയിലെ ഹേബിയസ് കോർപ്പസ് ഹർജിയിൽ സ്വന്തം ഇഷ്ടപ്രകാരമാണ് അംജദിനൊപ്പം പോയതെന്ന് പ്രവീണ വ്യക്തമാക്കിയിരുന്നു. അഴിക്കുള്ളിലായ പ്രവീണയെ ജാമ്യത്തിലെടുക്കാൻ ശ്രമിച്ചത് വീട്ടുകാരായിരുന്നു. ഭർത്താവിന്റെ വീട്ടുകാർ ഒരു താൽപ്പര്യവും കാട്ടിയില്ല. പ്രവീണയെ വീട്ടുകാർ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തതോടെ പൊലീസ് പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങിയിരുന്നു.

വളരെ സമർത്ഥമായാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. ഈ സമയത്താണ് കള്ളനോട്ട് നിർമ്മാണം തെളിഞ്ഞത്. ഇതോടെ ഇരുവരേയും ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്ത് പൊലീസ് റിമാൻഡ് ചെയ്തു. ഓർക്കാട്ടേരിയിൽ നിന്നും കാണാതായ ഭർതൃമതിയായ യുവതിയെ കണ്ടെത്താൻ ബന്ധുക്കൾ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലും പൊലീസിന് നൽകിയ പരാതിയിലും ഉന്നയിച്ചത് ഐഎസ് ബന്ധമായിരുന്നു. ഈ സാഹചര്യത്തിലാണ് അംജദിനെ സംശയത്തോടെ പ്രവീണയുടെ വീട്ടുകാർ കാണുന്നത്.

ഒറിജിനലിനെ വെല്ലുന്നതാണ് കള്ളനോട്ടാണ് അംജദ് ഉണ്ടാക്കിയതായി പൊലീസ് കണ്ടെത്തിയത്. തൊട്ടുനോക്കിയാൽ വ്യത്യാസം മനസ്സിലാക്കാം. നൂറിന്റെ 156 നോട്ടുകളാണ് നിർമ്മിച്ചത്. കൂടാതെ അമ്പതിന്റെ ഒരു നോട്ടും ഇരുപതിന്റെ ഒരു നോട്ടും. നിർമ്മാണം പൂർത്തിയായ 159 കള്ളനോട്ടുകളും 26 വ്യാജലോട്ടറി ടിക്കറ്റുകളും നിർമ്മാണത്തിനായി സജ്ജമാക്കി വെച്ച നോട്ടുകളും കടലാസ്‌കെട്ടുകളും ഇവരുടെ വാടക വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടൊപ്പംതന്നെ വാർത്താചാനലിന്റെ രണ്ട് വ്യാജതിരിച്ചറിയൽ കാർഡുകൾ, പൊലീസ് ക്രൈം സ്‌ക്വാഡിന്റെ തിരിച്ചറിയൽ കാർഡ്, രഹസ്യ ക്യാമറ എന്നിവയും വീട്ടിൽനിന്ന് പിടിച്ചെടുത്തു. അഞ്ഞൂറുരൂപ സമ്മാനം ലഭിച്ച കേരളഭാഗ്യക്കുറിയുടെ 26 ടിക്കറ്റുകളാണ് വ്യാജമായി നിർമ്മിച്ചെന്നും വ്യക്തമായി. ഇതിൽ ചിലത് കോഴിക്കോട്ടെ ലോട്ടറിവിൽപ്പനക്കാരന് നൽകി തുകവാങ്ങിയിട്ടുണ്ട്. കള്ളനോട്ട് സാധനം വാങ്ങാൻ ചെലവഴിച്ചതായും അംജാദ് മൊഴി നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP