Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജാവിന്റെ മകൻ വെള്ളിത്തിരയിൽ ചുവടുവെച്ചപ്പോൾ ബോക്‌സോഫീസ് റെക്കോർഡുകൾ തവിടുപൊടി! പുലിമുരുകന്റെയും ഗ്രേറ്റ് ഫാദറിന്റെയും ആദ്യ ദിന കലക്ഷൻ മറികടന്ന് ആദി; കണക്കുകൾ പ്രകാരം കേരളത്തിൽ നിന്ന് ലഭിച്ചത് 4.70 കോടി രൂപ! മകന്റെ പ്രകടനത്തിൽ തൃപ്തിയോടെ മോഹൻലാൽ; അമിതാഹ്ലാദത്തിന് നിൽക്കാതെ ഹിമാലയത്തിൽ പോയി 'കൂളായി' പ്രണവ്

രാജാവിന്റെ മകൻ വെള്ളിത്തിരയിൽ ചുവടുവെച്ചപ്പോൾ ബോക്‌സോഫീസ് റെക്കോർഡുകൾ തവിടുപൊടി! പുലിമുരുകന്റെയും ഗ്രേറ്റ് ഫാദറിന്റെയും ആദ്യ ദിന കലക്ഷൻ മറികടന്ന് ആദി; കണക്കുകൾ പ്രകാരം കേരളത്തിൽ നിന്ന് ലഭിച്ചത് 4.70 കോടി രൂപ!  മകന്റെ പ്രകടനത്തിൽ തൃപ്തിയോടെ മോഹൻലാൽ; അമിതാഹ്ലാദത്തിന് നിൽക്കാതെ ഹിമാലയത്തിൽ പോയി 'കൂളായി' പ്രണവ്

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: താരപുത്രന്റെ സിനിമാ പ്രവേശം എങ്ങും ആഘോഷമാക്കുകയാണ് ആരാധകർ. ഒന്നാമൻ എന്ന ചിത്രത്തിൽ ബാലതാരത്തിന്റെ വേഷം ചെയ്ത് മികച്ച ബാല താരത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ അപ്പുവെന്ന പ്രണവ് മോഹൻലാൽ തനിക്ക് അഭിനയം വഴങ്ങുമെന്ന് വർഷങ്ങൾക്കു മുമ്പ് തെളിയിച്ചിരുന്നു. സിനിമ ലോകത്തു നിന്നും അകന്നു നിന്നിരുന്ന പ്രണവ് പിന്നീട് തന്റെ അച്ഛന്റെ പാത പിന്തുടരാൻ തീരുമാനിക്കുകയായിരുന്നു. ഒടുവിൽ നായകനായി വെള്ളിത്തിരയിൽ എത്തിയ ആദ്യ ചിത്രത്തിൽ തന്നെ താരപുത്രൻ ചരിത്രമെഴുതുകയാണ്.

സോഷ്യൽ മീഡിയയിലും മറ്റും ആദിയിലെ പ്രണവിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രണവിന്റെ അരങ്ങേറ്റം പിഴച്ചില്ലെന്നു തന്നെയാണ് ഒറ്റവാക്കിലെ പ്രേക്ഷക പ്രതികരണം. ആക്ഷൻ രംഗങ്ങളിലൂടെ പ്രണവ് അമ്പരപ്പിക്കുന്നുവെന്ന് സിനിമ കണ്ടവർ പറയുന്നു. എന്തായാലും കേരളക്കരയാകെ ആദി തരംഗം മുഴങ്ങുകയാണ് ഇപ്പോൾ. താരപുത്രൻ വെള്ളിത്തിരയിലേക്ക് ചുവടുവെച്ചതോടെ ബോക്‌സോഫീസ് റെക്കോർഡുകളും തകർന്നടിച്ചു. മോഹൻലാൽ ചിത്രം പുലിമുരുകന്റെയും മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്റെയും കലക്ഷൻ റെക്കോർഡുകളാണ് പ്രണവിന്റെ ആദി തകർത്തെറിഞ്ഞത്.

ഇപ്പോൾ പുറത്ത് വരുന്ന കണക്കുകൾ പ്രകാരം 4.70 കോടി രൂപ കേരളത്തിൽ നിന്ന് നേടിയത്.കേരളത്തിൽ 200 തിയേറ്ററുകളിലായാണ് ആദി റിലീസ് ചെയ്തത്. നിലവിൽ മോഹൻലാലിന്റെ വില്ലനാണ് ഏറ്റവും കൂടുതൽ ആദ്യദിന കളക്ഷൻ നേടുന്ന ചിത്രം. 4.91 കോടിയാണ് ആദ്യദിനം വില്ലൻ നേടിയത്. ദ് ഗ്രേറ്റ് ഫാദർ 4.31 ഉം പുലിമുരുകൻ 4.6 ഉം കോടി രൂപയാണ് ആദ്യദിനം നേടിയത്. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് സിനിമാസാണ് ആദിയുടെ നിർമ്മാണം.

കേരളത്തിൽ 200 തിയേറ്ററുകളിലായാണ് ആദി റിലീസ് ചെയ്തത്. മോഹൻലാലിന്റെ മകൻ മലയാള സിനിമയുടെ നായക പദവിയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് വൈഡ് റിലീസിനൊപ്പം വലിയ മാർക്കറ്റിങ് സ്ട്രാറ്റജിയും നിർമ്മാണ കമ്പനി ഒരുക്കിയിരുന്നു. ആർക്കും പിടികൊടുക്കാതെ തന്റേതായ ലോകം ആസ്വദിച്ചു നടന്ന, നീഗൂഢതകൾ നിറഞ്ഞ ഒരു വ്യക്തി. അലസമായി വളർത്തിയ മുടിയുമായി ആരും പോകാനാഗ്രഹിക്കുന്ന ലോകത്തിന്റെ നാനഭാഗങ്ങളിൽ യാത്രകൾ ചെയ്യുന്ന ആ ചെറുപ്പക്കാരന്റെ ഭാവിയെക്കുറിച്ചോ ജീവിതത്തെക്കുറിച്ചോ അടുത്തറിയുന്നവർക്കു പോലും ഒരു തുമ്പും ഉണ്ടായിരുന്നില്ല. ഈ ആകാംക്ഷ തന്നെയാണ് പ്രേക്ഷകരെ തീയറ്ററിലേക്ക് അടുപ്പിച്ചത്.,

തന്റെ അച്ഛന്റെ പാരമ്പര്യവും കഴിവും ആ മകനിൽ എത്രത്തോളം ഉണ്ടെന്നറിയാൻ പ്രേക്ഷകർക്കു ലഭിക്കുന്ന അവസരമായിരുന്നു ആദിയെന്ന സിനിമ അതുകൊണ്ടു തന്നെയാണ് പ്രേക്ഷകർ ചിത്രം കാണാൻ ഒഴുകിയെത്തിയതും. ദൃശ്യം, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ നമ്മളെ ത്രില്ലടിപ്പിക്കുകയും, മൈ ബോസിലൂടെ ചിരിപ്പിക്കുകയും ചെയ്ത ജിത്തു ജോസഫ് എന്ന സംവിധായകന്റെ ചിത്രമെന്നതും തീയറ്ററുകളിലേക്ക് ആളുകൾ എത്താൻ ഇടയാക്കി. ഹോളീവുഡ് ചിത്രങ്ങളിലെ സംഘട്ടനെ രഗങ്ങളിൽ കണ്ടു വരുന്ന പാർക്കൗർ വിദ്യയാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണീയത.

അതേസമയം മകന്റെ മികച്ച എൻട്രിയിൽ പിതാവ് മോഹൻലാലും ഏറെ സന്തുഷ്ടനാണ്. അവനെ വെറുതെ ആക്ഷൻ പടത്തിലേക്ക് തള്ളി വിട്ടതല്ല. ചെറുപ്പം മുതലേ പാക്കോയും ജിംനാസ്‌ററിക്‌സുമൊക്കെ ചെയ്യുന്നുണ്ട്',മോഹൻലാൽ പ്രതികരിച്ചത്. പ്രണവ് സിനിമയിലേക്കെത്തി താരമായി മാറുമെന്നൊന്നും മുൻപ് കരുതിയതല്ല. പ്രതീക്ഷിക്കാത്ത കാര്യങ്ങൾ സംഭവിക്കുമ്പോഴാണല്ലോ നമുക്ക് കൂടുതൽ സന്തോഷം തോന്നുകയെന്നും മോഹൻലാൽ പറഞ്ഞു. ഒരുപാട് പേർ നിർബന്ധിച്ചതിന് ശേഷമാണ് പ്രണവ് ഈ സിനിമ ചെയ്യാൻ തയ്യാറായത്. അത് വിജയമായതിന് ശേഷം അച്ഛനെന്ന നിലയിലും അഭിനേതാവെന്ന നിലയിലും താൻ സന്തോഷവാനാണെന്ന് മോഹൻലാൽ പറയുന്നു.

സിനിമ റെക്കോർഡുകൾ തകർത്ത് മുന്നേറുമ്പോഴും അതൊന്നും പ്രണവിന് ആഹ്ലാദിപ്പിക്കുന്നില്ല. തിരക്കുകളിൽ നിന്നും അകന്ന് ഹിമാലയത്തിൽ യാത്രയിലാണ്. ആദിയുടെ ആദ്യവിശേഷങ്ങളൊക്കെ പുറത്തുവരുമ്പോൾ അതിന്റെ ആവേശങ്ങളിൽ നിന്നകന്ന് മഞ്ഞിലൂടെ സ്്വന്തം വഴി തേടി നടക്കുകയാണ്. ആദിയെ കുറിച്ച് പറഞ്ഞതിൽ കുറച്ചൊക്ക് കേട്ടു. തനിക്കിവിടെ ഫോണിൽ റേഞ്ചില്ലെന്നാണ് മകൻ അമ്മ സുചിത്രയെ അറിയിച്ചത്. സജീവ് സോമന്റെ ഫേസ്‌ബുക്ക് കുറിപ്പും വീഡിയോയും അനുസരിച്ച് പ്രണവ് തന്റെ ജീവിതപര്യവേക്ഷണം തുടരുകയാണ്. തണുത്തുറഞ്ഞ ഹിമാലയത്തിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP