Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

നെൽസണിലെ ബീച്ചിൽ മുങ്ങിമരിച്ച ടീനയുടെ മൃതദേഹം ഈ ആഴ്‌ച്ച വിട്ട് കിട്ടും; ശനിയാഴ്‌ച്ചയോടെ മൃതദേഹം നാട്ടിലേക്ക്; ഭാര്യയുടെ മരണത്തോടെ തകർന്ന് പോയ ഭർത്താവ് ജിലൂവിന് സഹായഹസ്തവുമായി സുഹൃത്തുക്കൾ

നെൽസണിലെ ബീച്ചിൽ മുങ്ങിമരിച്ച ടീനയുടെ മൃതദേഹം ഈ ആഴ്‌ച്ച വിട്ട് കിട്ടും; ശനിയാഴ്‌ച്ചയോടെ മൃതദേഹം നാട്ടിലേക്ക്; ഭാര്യയുടെ മരണത്തോടെ തകർന്ന് പോയ ഭർത്താവ് ജിലൂവിന് സഹായഹസ്തവുമായി സുഹൃത്തുക്കൾ

ലയാളി സമൂഹത്തിന് ഒന്നാകെ ഞെട്ടലുണ്ടാക്കി കഴിഞ്ഞദിവസം നെൽസണിലെ ബിച്ചീൽ മുങ്ങി മരിച്ച മലയാളി യുവതിയുടെ മൃതദേഹം ഈ ആഴ്‌ച്ചയോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിട്ട് കിട്ടും. ഇതോടെ ശനിയാഴ്്ച്ചയോടെ ടീനയുടെ മൃതദേഹം നാട്ടിലേക്ക് അയക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

എന്നാൽ ഭാര്യയുടെ മരണത്തോടെ തകർന്ന് പോയ ഭർത്താവ് താങ്ങായി മാറുകയാണ് ജിലുവിന്റെ സുഹൃത്തുക്കളും മലയാളി സമൂഹവും. ടീനയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനും മറ്റു സംസ്‌കാര ചെലവ്ക്കും ആവശ്യമായ പണം കണ്ടെത്താനും സുമനുസുകളുടെ സഹായം തേടുകയാണ്. ഓക്ലൻഡ് മലയാളി അസോസിയേഷൻ തുടങ്ങിയ givealittle page വഴി സുമനസുകൾക്കു ഇതിലേക്കായി സംഭാവന നൽകാം. സംഭാവന നല്കാനായി ഇവിടെ ക്ലിക്ക് ചെയ്യാം.

തിങ്കളാഴ്‌ച്ചയാണ് ഭർത്താവിനൊപ്പം കുളിക്കാൻ കടലിൽ ഇറങ്ങിയ കുണ്ടറ സ്വദേശിയായ ടീന എന്ന യുവതിയാണ് മുങ്ങി മരിച്ചത്. യുവതി മുങ്ങി താഴുന്നതു കണ്ട പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.നെൽസമിലെ തുഹാനൗ ബീച്ചിൽ കുളിക്കവേയാണ് ടീന മുങ്ങി മരിച്ചത്. സ്പൗസ് വിസയിലെത്തിയതായിരുന്നു ടിനാ കുഞ്ഞപ്പൻ. സ്റ്റുഡന്റ് വിസയിൽ ന്യൂസിലന്റിൽ എത്തിയ ജിലു സി ജോണിന്റെ ഭാര്യയാണ് ടീന. സ്റ്റുഡന്റ് വിസാ കാലാവധി അവസാനിച്ചതിനാൽ വർക്ക് വിസയിൽ ന്യൂസിലന്റിൽ തുടരവെയാണ് ഭാര്യയേയും സ്പൗസ് വിസയിൽ ഇങ്ങോട്ടേക്ക് കൊണ്ടു വന്നത്.

അർദ്ധരാത്രിയിൽ ഉല്ലാസത്തിനിറങ്ങിയ ഇരുവരും ബീച്ചിലൂടെ നടക്കുകയായിരുന്നു. അതിനു ശേഷം കുളിക്കാനായി വെള്ളത്തിലിറങ്ങിയതോടെയാണ് അപകടം ഉണ്ടായത്. പൊലീസ് എത്തുമ്പോഴേക്കും തിരമാലകൾക്കിടയിൽ നിന്നും രക്ഷപ്പെടാൻ ഇരുവരും ശ്രമം നടത്തുന്നതാണ് കണ്ടത്. ജിലു ടീനയെ തള്ളി കരയിലേക്ക് എത്തിക്കാനും ശ്രമം നടത്തി. എന്നാൽ ടീന മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ബാംഗ്ലൂരിലെ റോയൽ കോളേജ് ഓഫ് നഴ്‌സിങ്ങിൽ 2007 മുതൽ ഒരുമിച്ചു പഠിച്ചു നഴ്‌സിങ് പാസ്സായ സഹപാഠികൾ ആയിരിന്നു, റ്റീനയും ഭർത്താവു ജിലുവും. പഠന കാലത്തെ പ്രണയത്തെ തുടർന്ന് 2014 ൽ ആണ് ഇവർ വിവാഹിതരായത്.

തിങ്കളാഴ്ച വൈകുന്നേരം, രാത്രി 11 മണിക്കാണ് സംഭവം നടന്നെതെങ്കിലും വളരെ നേരം വിശദമായി ബീച് പരിശോധിച്ച ശേഷമാണ് വെളുപ്പിന് 1 .30 ഓടെ ജിലുവിനെയും, റ്റീനേയും പൊലീസിന് കണ്ടെത്താനായത്, മെഡിക്കൽ ടീം ഇരുവരെയും ഹോസ്പിറ്റലിലേക്ക് മാറ്റി . ഭാര്യയുടെ വേർപാടിൽ തകർന്ന ജിലുവിനെ ഇന്നലെ ഉച്ചക്ക് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.ഓക്ലൻഡ് മലയാളി സമാജം ഭാരവാഹികൾ, എല്ലാവിധ സഹായവും ഇവർക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP