Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

200 വർഷംകൊണ്ട് ഭൂമിയുടെ കാന്തിക വലയത്തിൽ 15 ശതമാനം കുറവുണ്ടായി; നോർത്ത്-സൗത്ത് പോളുകൾ മാറുന്നതോടെ ലോകം നേരിടുന്നത് മഹാദുരന്തങ്ങളെ; ഭൂമിയിലെ ചില ഇടങ്ങളിൽ മനുഷ്യവാസം അസാധ്യമാകും; കാൻസർപോലുള്ള മാരക രോഗങ്ങൾ വളരും

200 വർഷംകൊണ്ട് ഭൂമിയുടെ കാന്തിക വലയത്തിൽ 15 ശതമാനം കുറവുണ്ടായി; നോർത്ത്-സൗത്ത് പോളുകൾ മാറുന്നതോടെ ലോകം നേരിടുന്നത് മഹാദുരന്തങ്ങളെ; ഭൂമിയിലെ ചില ഇടങ്ങളിൽ മനുഷ്യവാസം അസാധ്യമാകും; കാൻസർപോലുള്ള മാരക രോഗങ്ങൾ വളരും

സൂര്യനിൽനിന്നും ബഹിരാകാശത്തുനിന്നും വരുന്ന പല വിധത്തിലുള്ള രശ്മികളെയും മറ്റ് ഇടപെടലുകളെയും ചെറുക്കുന്നതിനായി ഭൂമിക്കുമേൽ പലതരത്തിലുള്ള ആവരണങ്ങളുണ്ട്. ഭൂമിയുടെ കാന്തിക വലയം അത്തരത്തിലൊന്നാണ്. വിനാശകാരികളായ സൗരക്കാറ്റുകളിൽനിന്ന് ഭൂമിയെ രക്ഷിക്കുന്ന കാന്തിക വലയത്തിന് 200 വർഷം കൊണ്ട് 15 ശതമാനത്തോളം കുറവുവന്നതായി ശാസ്ത്രലോകം പറയുന്നു. ഭൂമിയിൽ ജീവൻ നിലനിൽക്കുന്നതിന് ഈ കാന്തിക വലയം അത്യന്താപേക്ഷിതമാണ്.

ബഹിരാകാശത്തേക്ക് ആയിരക്കണക്കിന് കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന കാന്തിക വലയത്തിലുണ്ടായ വ്യതിയാനം ഭൂമിയുടെ ദക്ഷിണ-ഉത്തര ധ്രുവങ്ങളുടെ സ്ഥാനത്തിലും കാര്യമായ മാറ്റമുണ്ടാക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കൊളറാഡോ സർവകലാശാലയിലെ ലബോറട്ടറി ഫോർ അറ്റ്മോസ്ഫിയറിക് ആൻഡ് സ്പേസ് ഫിസിക്സ് ഡയറക്ടർ ഡാനിയേൽ ബേക്കർ നടത്തിയ പഠനത്തിലാണ് ഭൂമി നേരിടുന്ന വലിയ വെല്ലുവിളിയെക്കുറിച്ച് പരാമർശിക്കുന്നത്.

കാന്തികവലയത്തിലുണ്ടാകുന്ന കുറവുകൾ ഭൂമിയുടെ ചില ഭാഗങ്ങളെ തീർത്തും ആവാസ യോഗ്യമല്ലാതാക്കി മാറ്റുമെന്നും ഡാനിയേൽ ബേക്കർ പറയുന്നു. ബേക്കറിന്റെ പഠനത്തെ ആസ്പദമാക്കി അലാന മി്ച്ചൽ എഴുതിയ സ്പിന്നിങ് മാഗ്‌നറ്റ്: ദ ഇലക്ട്രോമാഗ്‌നറ്റിക് ഫോഴ്സ് ദാറ്റ് ക്രിയേറ്റഡ് ദ മോഡേൺ വേൾഡ് കുഡ് ഡിസ്ട്രോയ് ഇറ്റ്' എന്ന ലേഖനത്തിൽ ഇതേക്കുറിച്ച് കൂടുതൽ വിശദമായി പറയുന്നുണ്ട്. ഭൂമിയുടെ കാന്തിക വലയത്തിലുണ്ടായിരിക്കുന്ന വ്യതിയാനം മൂലം സൂര്യനിൽനിന്നുള്ള രശ്മികളും കോസ്മിക് റേയ്സും അൾട്രാവയലറ്റ് ബി രശ്മികളും ഭൂമിയിലേക്ക് നേരിട്ട് പതിക്കാനിടയാക്കുമെന്ന് മിച്ചൽ പറയുന്നു. ഇത് ഭൂമിയിലെ ജീവജാലങ്ങൾക്ക് ഏറെ ദോഷകരവുമാണ്. ഭൂമിക്കു മുകളിലുള്ള ഓസോൺ ലെയർ തകരുന്നത് കൂടുതൽ അപകടകരമായ രശ്മികൾ ഭൂമിയിൽ പതിക്കുന്നതിനും തന്മൂലം അത് ജീവജാലങ്ങളുടെ നിലനിൽപ്പിനും ഭീഷണി ഉയർത്തും.

സാധാരണ നിലയ്കക്ക് ഓരോ രണ്ടുലക്ഷം വർഷമോ മൂന്നുലക്ഷം വർഷമോ കൂടുമ്പോൾ ഉത്തര-ദക്ഷിണ ധ്രുവങ്ങളിൽ മാറ്റമുണ്ടാകാറുണ്ട്. നിലവിൽ 780,000 വർഷമായി ധ്രുവപ്രദേശത്ത് മാറ്റമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ, ഏപ്പോൾ വേണമെങ്കിലും ധ്രുവപ്രദേശങ്ങളിൽ മാറ്റമുണ്ടാകാമെന്നാണ് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഭൂമിയുടെ കാന്തികവലയം നിരീക്ഷിക്കുന്ന സ്വാം ട്രയോ ഉപഗ്രഹങ്ങൾ ശേഖരിച്ച ചിത്രങ്ങൾ വ്യക്തമാക്കുന്നു.

കാന്തികവലയം സൃഷ്ടിക്കപ്പെടുന്ന ഭൂമിയുടെ ഉള്ളറകളിലെ വ്യതിയാനമാണ് ഈ മാറ്റങ്ങൾക്ക് കാരണം. ഉരുകിയ ഇരുമ്പും നിക്കലും കുറയുന്നതനുസരിച്ചാണ് കാന്തിക വലയത്തിന്റെ ശക്തിയിലും മാറ്റമുണ്ടാകുന്നത്. ഈ വ്യതിയാനം കൃത്യമായി പ്രവചിക്കാനാവില്ലെങ്കിലും കാന്തികവലയത്തിലുണ്ടാകുന്ന മാറ്റം സൂര്യനിൽനിന്നുള്ള മാരകമായ രശ്മികൾ ഓസോൺ പാളികളിൽ സുഷിരങ്ങളുണ്ടാക്കിയ ഭൂമിയിലേക്ക് പ്രവഹിക്കാൻ കാരണമാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

മാരകമായ രോഗങ്ങളടക്കമുള്ള വ്യാപിക്കുന്നതിനും വെള്ളപ്പൊക്കവും കാലാവസ്ഥാ വ്യതിയാനവും പോലുള്ള ദുരന്തങ്ങളുണ്ടാകാനും ഇതിടയാക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. കൂടാതെ വൈദ്യുതി ബന്ധം പോലും ഇല്ലാത്ത നാളുകൾ മനുഷ്യന് ഇതു സമ്മാനിക്കുമെന്നും പറയപ്പെടുന്നു. ഏതാനും വർഷങ്ങളായി ഭൂമിയിൽ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം ഇതിന്റെ മുന്നറിയിപ്പാണ്. ആഗോള താപനം എ്ന്ന സ്ഥിതി തന്നെ ഭൂമിയുടെ കാന്തിക വലയത്തിലുണ്ടായ മാറ്റത്തിന്റെ സൂചനയാണ്.

കാന്തികവലയത്തിലുണ്ടാകുന്ന മാറ്റം ചില തരം മൃഗങ്ങളുടെയും പക്ഷികളുടെയും മത്സ്യങ്ങളുടെയും നിലനിൽപ്പിനെത്തന്നെ അപകടത്തിലാക്കും. കോസ്മിക് രശ്മികൾ അമിതമായ തോതിൽ ഭൂമിയിൽ പതിക്കുമ്പോൾ കാൻസർ പോലെയുള്ള രോഗങ്ങൾ വർധിക്കുകയും ചെയ്യും. ഇതും ഏറെ മരണങ്ങൾക്ക് കാരണമാകും. കൂടാതെ ഓരോ വർഷവും ലക്ഷക്കണക്കിന് ആൾക്കാർ അപകടകരമായ കിരണങ്ങൾ ഏറ്റ് മരിക്കാനും സാധ്യതയുണ്ട്. കോസ്മിക് രശ്മികളിൽ നിന്നുള്ള റേഡിയേഷനുകൾ ഓസോൺ സുഷിരങ്ങളുടെ വലുപ്പം വർധിപ്പിക്കുന്നതിനും കാരണമാക്കുമെന്നും പഠനം തെളിയിക്കുന്നുണ്ട്.

ഭൂമിയുടെ കാന്തിക വലയത്തിൽ നിരന്തരം ഇത്തരം മാറ്റമുണ്ടാകുന്നതോടെ ലക്ഷം കോടി വർഷങ്ങൾക്കപ്പുറം ഭൂമിക്ക് ചൊവ്വാഗ്രഹത്തിന്റെ അവസ്ഥയായിരിക്കും ഉണ്ടാകുന്നതെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP