Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജസ്ഥാനിലെ ചരിത്ര വിജയം രാഹുലിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കും; ബംഗാളിൽ ബിജെപി വോട്ട് ഷെയർ കൂട്ടിയത് അപകടമായി കരുതി മമതയുമായി സഖ്യത്തിന് ശ്രമിക്കേണ്ടി വരും; അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാൻ മോദി-അമിത് ഷാ കൂട്ടുകെട്ടിന് നന്നേ വിയർക്കേണ്ടി വരും; ഈ ഉപതെരഞ്ഞെടുപ്പ് നൽകുന്ന പാഠങ്ങൾ

രാജസ്ഥാനിലെ ചരിത്ര വിജയം രാഹുലിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കും; ബംഗാളിൽ ബിജെപി വോട്ട് ഷെയർ കൂട്ടിയത് അപകടമായി കരുതി മമതയുമായി സഖ്യത്തിന് ശ്രമിക്കേണ്ടി വരും; അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാൻ മോദി-അമിത് ഷാ കൂട്ടുകെട്ടിന് നന്നേ വിയർക്കേണ്ടി വരും; ഈ ഉപതെരഞ്ഞെടുപ്പ് നൽകുന്ന പാഠങ്ങൾ

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ജനം ഏറെ പ്രതീക്ഷിച്ചു. ഒന്നും കിട്ടിയില്ല. ഇത് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അവസ്ഥ. രാജസ്ഥാനിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റിലും ബിജെപി തോറ്റു. അതും സിറ്റിങ് സീറ്റുകളിൽ. ഉത്തരേന്ത്യയിൽ പിടിമുറുക്കി വീണ്ടും അധികാരത്തിലെത്താനുള്ള പ്രധാനമന്ത്രിയുടെ മോഹങ്ങൾക്കാണ് ഈ തോൽവികൾ തിരിച്ചടി നൽകുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണവിരുദ്ധ വികാരം അലയടിക്കുന്നതിന്റെ വ്യക്തമായ സൂചനകളാണ് ഈ തോൽവി നൽകുന്നത്. ഇതിനൊപ്പം രാഹുൽ ഗാന്ധി ആത്മവിശ്വാസത്തിലും. പഴയ പ്രതാപത്തിലേക്ക് കോൺഗ്രസിനെ തിരിച്ചെത്തിക്കാനാകുമെന്ന് രാജസ്ഥാനിലെ വിജയങ്ങൾ രാഹുലിന് നൽകുന്ന പ്രതീക്ഷ.

രാജസ്ഥാനിൽ വമ്പൻ ലീഡുമായാണ് കോൺഗ്രസ് മുന്നേറ്റം. പ്രതീക്ഷയ്ക്ക് അപ്പുറത്തേക്ക് പോകുന്ന വിജയം. സച്ചിൻ പൈലറ്റെന്ന യുവ നേതാവിനെ വിശ്വാസത്തിലെടുത്താണ് രാജസ്ഥാനിൽ രാഹുൽ തന്ത്രങ്ങൾ ഒരുക്കിയത്. ഇത് വലിയ വിജയത്തിലെത്തുന്നു. അതുകൊണ്ട് തന്നെ മാസങ്ങൾക്കുള്ളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ വിജയം ഉറപ്പിക്കുകയാണ് കോൺഗ്രസ് ക്യാമ്പ്. അട്ടിമറികളും അത്ഭതവും നടന്നില്ലെങ്കിൽ കോൺഗ്രസ് ജയിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു. മധ്യപ്രദേശിലും മുൻതൂക്കം നേടാൻ കോൺഗ്രസിന് രാജസ്ഥാനിലെ ബിജെപി കോട്ടയിലെ മുന്നേറ്റത്തിലൂടെ കഴിയും. ഗുജറാത്തിൽ ബിജെപിയുടെ അടിത്തറയിൽ ചോർച്ചയുണ്ടാക്കിയാണ് കോൺഗ്രസ് മുന്നേറ്റമുണ്ടാക്കിയത്. രാജസ്ഥാനിൽ ഇത് ബിജെപിയുടെ തകർച്ചയിലേക്ക് കാര്യങ്ങളെത്തിച്ചാൽ മോദിയെ നേരിടാൻ രാഹുലിന് കരുത്ത് കൂടും. ഇതിന്റെ സൂചനയാണ് ബജറ്റ് ദിനത്തിലെ തെരഞ്ഞെടുപ്പ് ഫലവും നൽകുന്നത്.

യുപിയും രാജസ്ഥാനും മധ്യപ്രദേശും ഗുജറാത്തും തൂത്തുവാരിയാണ് ലോക്സഭയിൽ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയത്. ഇവിടെ എല്ലാം ഇപ്പോൾ ബിജെപി ഭരണമാണ്. രാജസ്ഥാനിൽ വസുന്ധരയോട് കടുത്ത എതിർപ്പ് ജനങ്ങൾക്കുണ്ട്. ഇതാണ് ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത്. മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാന്റെ സർക്കാരും പലവിധ വിഷയത്തിൽ പ്രതിക്കൂട്ടിലാണ്. ഈ രണ്ടിടത്തും മാസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പെത്തും. ഇവിടെ ഭരണം നഷ്ടമായൽ പിന്നെ കോൺഗ്രസിന് പുതിയൊരു ഊർജ്ജം ലഭിക്കും. അത്ഭുതം കാട്ടാനുള്ള കരുത്ത് ഉണ്ടെന്ന് രാഹുൽ തെളിയിക്കുക കൂടിയാകും ഇതിലൂടെ ചെയ്യുക. ഈ തോൽവികൾ ബിജെപിയുടെ മുൻകാല വിജയങ്ങളെ പോലും അപ്രസക്തമാക്കും. അതുകൊണ്ട് തന്നെ 2019ലെ പൊതു തെരഞ്ഞെടുപ്പ് മോദിക്ക് കടുത്ത വെല്ലുവിളിയാകും.

കേന്ദ്ര സർക്കാരിന് അടിതെറ്റുന്നത് സാമ്പത്തികത്തിൽ തന്നെയാണ്. പെട്രോൾ-ഡീസൽ വില കുതിക്കുന്നു. നിത്യോപയോഗ സാധനങ്ങളും വിലയിൽ കുതിച്ചു കയറുന്നു. അതിനാൽ പാവപ്പെട്ടവരും ഇടത്തരക്കാരും സർക്കാരിന് എതിരാണ്. അന്താരാഷ്ട്ര തലത്തിലെ നേട്ടങ്ങളൊന്നും മോദിയെ തുണയ്ക്കാത്ത സ്ഥിതിയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഇത്തവണത്തെ ബജറ്റിൽ പലതും പ്രതീക്ഷിച്ചു. അതൊന്നും സംഭവിച്ചതുമില്ല. ഇതോടെ ജനം പൂർണ്ണമായും മോദിയിൽ നിന്ന് അകലുകയാണ്. ഇതാണ് രാജസ്ഥാനിൽ പ്രതിഫലിക്കുന്നത്. അതുകൊണ്ട് തന്നെ വരും നാളുകൾ മോദിക്ക് വെല്ലുവിളി നിറഞ്ഞതാണ്. ഭരണത്തുടർച്ചയിലേക്ക് ബിജെപിയെ നയിക്കാൻ മോദിക്കാകുമോ എന്നത് പരിവാറുകാർ പോലും ആശങ്കയോടെ ചർച്ചയാക്കാൻ തുടങ്ങിയിട്ടുണ്ട്.

ബംഗാളിൽ മമതയുടെ തരംഗമാണ്. ഇവിടെ ബിജെപി രണ്ടാമത് എത്തി. പക്ഷേ ജയിക്കാനുള്ള ശക്തിയില്ല താനും. അതുകൊണ്ട് തന്നെ ബംഗാളിലെ ബിജെപിയുടെ വോട്ട വർദ്ധന മോദിക്ക് ആശ്വാസമല്ല. ഇവിടെ കോൺഗ്രസും ചില തീരുമാനങ്ങൾ എടുത്തേ മതിയാകൂ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാമത് എത്തിയതാണ് കോൺഗ്രസ്. പക്ഷേ ഇപ്പോൾ തെരഞ്ഞെടുപ്പുകളിൽ നാലാംസ്ഥാനത്താണ്. കഴിഞ്ഞ തവണ സിപിഎമ്മുമായി ധാരണയിലായിരുന്നു മത്സരം. പക്ഷേ ഇനി അത് നടക്കില്ല. കോൺഗ്രസുമായി ബന്ധം വേണ്ടെന്നാണ് സിപിഎം തീരുമാനം. ഇതോടെ മമതയെ പിന്തുണച്ച് പുതിയൊരു മുന്നണി സംവിധാനം രാഹുലിന് ഉണ്ടാക്കേണ്ടി വരും. ഈ ദിശയിലേക്ക് ചർച്ചകളെത്തിക്കുന്നതാണ് ബംഗാളിലെ ഫലം.

രാജസ്ഥാനും മധ്യപ്രദേശും ഗുജറാത്തും യുപിയുമാണ് ബിജെപിയുടെ കോട്ടകൾ. ഇതിൽ ഗുജറാത്തിൽ വിള്ളലുകൾ ദൃശ്യമായി കഴിഞ്ഞു. രാജസ്ഥാനിൽ ബിജെപി തകരുകയും ചെയ്യുന്നു. മധ്യപ്രദേശിൽ കൂടി പിടിവിട്ടാൽ ബിജെപി വലിയ പ്രതിസന്ധിയിലാകും. യുപിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിശാല ഐക്യത്തിനും സാധ്യത ഏറെയാണ്. അങ്ങനെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് സാധ്യതയൊരുക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ. സർക്കാരിന്റെ സാമ്പത്തിക നിയങ്ങൾ ഉത്തരേന്ത്യയെ ബിജെപിയിൽ നിന്ന് അകറ്റുകയാണ്. 19 സംസ്ഥാനങ്ങളിലാണ് നിലവിൽ ബിജെപിയുടേയോ സഖ്യ കക്ഷികളുടേയോ ഭരണമുള്ളത്. ഇവിടെ ഭരണവിരുദ്ധ വികാരം ആളികത്താനും സാധ്യതയുണ്ട്.

അങ്ങനെ 2019ൽ മോദിക്ക് തലവേദന ഏറെയാണ്. ആഗോള നേതാവെന്ന പ്രതിച്ഛായയയിലൂടെ ജയിക്കാനാകില്ലെന്ന് മോദിയും അമിത് ഷായും തിരിച്ചറിയുന്നു. ഇത് തന്ത്രങ്ങളിലൂടെ മുതലെടുക്കാൻ ഇനിയുള്ള ദിനങ്ങളിൽ രാഹുലും ശ്രമിക്കുമ്പോൾ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രവചനം അസാധ്യമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP