Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടപടി ക്രമങ്ങൾ വൈകുന്നതിനാൽ ടീനയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും; ബിച്ചിൽ മുങ്ങി മരിച്ച മലയാളി യുവതിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നത് ബുധനാഴ്‌ച്ചയോടെ; ഇന്ന് നെൽസണിൽ പ്രത്യേക പ്രാർത്ഥന

നടപടി ക്രമങ്ങൾ വൈകുന്നതിനാൽ ടീനയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും; ബിച്ചിൽ മുങ്ങി മരിച്ച മലയാളി യുവതിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നത് ബുധനാഴ്‌ച്ചയോടെ; ഇന്ന് നെൽസണിൽ പ്രത്യേക പ്രാർത്ഥന

ലയാളി സമൂഹത്തെ ദുഃഖത്തിലാഴ്‌ത്തി ബിച്ചിൽ മുങ്ങിമരിച്ച ടീനയുടെ നാട്ടിലേക്ക് കൊണ്ടുപോകുന്നത് വൈകിയേക്കും. നാളെ ശനിയാഴ്‌ച്ച മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലുംനടപടി ക്രമങ്ങൾ പൂർത്തിയാക്കി ടീനയുടെ മൃതേദഹം വിട്ട് കിട്ടാത്തതിനാൽ നാട്ടിലേക്ക് കൊണ്ടുപോകുന്നത് വൈകുകയാണ്. നെൽസണിലെ തഹുനായി ബീച്ചിൽ തിങ്കളാഴ്ചയാണ് ജിലു സി ജോണിന്റെ ഭാര്യയും എറണാകുളം സ്വദേശിയുമായ ടീന മുങ്ങി മരിച്ചത്

ശനിയാഴ്ച മൃതദേഹം നാട്ടിലേക്ക് അയക്കാമെന്ന് കരുതിയിരുന്നെങ്കിലും നടപടി ക്രമങ്ങൾ വൈകുന്നതാണ് മൃതദേഹം അയക്കാൻ കാലതാമസം നേരിടാൻ കാരണം. ഇതോടെ ഇതുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കുന്നതിന് വേണ്ട കാലതാമസം എടുക്കുന്നതിനാൽ ബുധനാഴ്‌ച്ചത്തേക്ക് മാറ്റുകയായിരുന്നു.

എന്നാൽ ഇന്ന് മലയാളി സമൂഹം അന്തരിച്ച ടീന ക്കായി ആദരാജലിയും അന്ത്യോപചാര പ്രാർത്ഥനയും മൃതദേഹം പൊതുദർശനവും ഇന്ന് വൈകുന്നേരം 6 മണിക്ക് നെൽസണിലെ സെന്റ് ഫ്രാൻസിസ് കത്തോലിക്കാ പള്ളിയിൽ ക്രമീകരിച്ചിട്ടുണ്ട് .ഇന്ന് വന്നു അന്ത്യോപചാര പ്രാർത്ഥനയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി ആദരാജലി അർപ്പിക്കുവാൻ തിങ്കളാഴ്ച 1pm -2pm ( 5 /02 /18 ) പൊതുദർശനത്തിനു നെൽസണിലെ മാഴ്സ്ടെൻ ഫ്യൂണറൽ സർവീസിൽ ക്രമീകരിച്ചിട്ടുണ്ട്

ടീനയുടെ മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനു വേണ്ട സാമ്പത്തിക ചെലവ്ക്കു വേണ്ടി നിരവധി സുമനസുകൾ ഓൺലൈൻ വഴി സംഭാവന ചെയ്തുവരുന്നു. നിങ്ങൾ ഇനിയും സഹായം നല്കിയില്ലെങ്കിൽ ഓക്ലൻഡ് മലയാളി അസോസിയേഷൻ തുടങ്ങിയ givealittle page വഴി സുമനസുകൾക്കു ഇതിലേക്കായി സംഭാവന നൽകാം.

തിങ്കളാഴ്‌ച്ചയാണ് ഭർത്താവിനൊപ്പം കുളിക്കാൻ കടലിൽ ഇറങ്ങിയ കുണ്ടറ സ്വദേശി ടീന മുങ്ങി മരിച്ചത്. അർദ്ധരാത്രിയിൽ ഉല്ലാസത്തിനിറങ്ങിയ ഇരുവരും ബീച്ചിലൂടെ നടക്കുകയായിരുന്നു. അതിനു ശേഷം കുളിക്കാനായി വെള്ളത്തിലിറങ്ങിയതോടെയാണ് അപകടം ഉണ്ടായത്. യുവതി മുങ്ങി താഴുന്നതു കണ്ട പൊലീസ് എത്തിയപ്പോഴേക്കും മരണംസംഭവിച്ചിരുന്നു.നെൽസമിലെ തുഹാനൗ ബീച്ചിൽ കുളിക്കവേയാണ് ടീന മുങ്ങി മരിച്ചത്.

സ്പൗസ് വിസയിലെത്തിയതായിരുന്നു ടിനാ കുഞ്ഞപ്പൻ. സ്റ്റുഡന്റ് വിസയിൽ ന്യൂസിലന്റിൽ എത്തിയ ജിലു സി ജോണിന്റെ ഭാര്യയാണ് ടീന. സ്റ്റുഡന്റ് വിസാ കാലാവധി അവസാനിച്ചതിനാൽ വർക്ക് വിസയിൽ ന്യൂസിലന്റിൽ തുടരവെയാണ് ഭാര്യയേയും സ്പൗസ് വിസയിൽ ഇങ്ങോട്ടേക്ക് കൊണ്ടു വന്നത്.ബാംഗ്ലൂരിലെ റോയൽ കോളേജ് ഓഫ് നഴ്സിങ്ങിൽ 2007 മുതൽ ഒരുമിച്ചു പഠിച്ചു നഴ്സിങ് പാസ്സായ സഹപാഠികൾ ആയിരിന്നു, റ്റീനയും ഭർത്താവു ജിലുവും. പഠന കാലത്തെ പ്രണയത്തെ തുടർന്ന് 2014 ൽ ആണ് ഇവർ വിവാഹിതരായത്.

അഡ്രസ്:St Francis Catholic church, 204 songer street, Stoke, Nelson

Marsden Funeral Services, 41, Nile street East, Nelson

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP