Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേസുണ്ടെങ്കിൽ എന്റെ മകൻ എങ്ങനെ ദുബായിൽ പോകും? ബിനോയ് നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ദുബായ് നിയമപ്രകാരം നടപടി എടുക്കട്ടെ; മകന് വേണ്ടി അച്ഛൻ നടത്തിയ വെല്ലുവിളി വെറുതേയായപ്പോൾ വെട്ടിലായി സിപിഎമ്മും; ക്ലീൻചിറ്റ് സർട്ടിഫിക്കറ്റ് ചൂണ്ടിക്കാട്ടി സൈബർ ലോകത്ത് ന്യായീകരണം നിരത്തിയ പോരാളികൾക്കും മിണ്ടാട്ടംമുട്ടി

കേസുണ്ടെങ്കിൽ എന്റെ മകൻ എങ്ങനെ ദുബായിൽ പോകും? ബിനോയ് നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ദുബായ് നിയമപ്രകാരം നടപടി എടുക്കട്ടെ; മകന് വേണ്ടി അച്ഛൻ നടത്തിയ വെല്ലുവിളി വെറുതേയായപ്പോൾ വെട്ടിലായി സിപിഎമ്മും; ക്ലീൻചിറ്റ് സർട്ടിഫിക്കറ്റ് ചൂണ്ടിക്കാട്ടി സൈബർ ലോകത്ത് ന്യായീകരണം നിരത്തിയ പോരാളികൾക്കും മിണ്ടാട്ടംമുട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിനോയി കോടിയേരിക്കെതിരെ ദുബായിൽ യാതൊരു കേസും ഇല്ലെന്നും ഉണ്ടെങ്കിൽ അവിടുത്തെ നിയമപ്രകാരം കേസെടുക്കേണ്ടതുണ്ടെന്നും വെല്ലുവിളി നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കനത്ത പ്രഹരമായി ബിനോയിക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ നടപടി. മാധ്യമങ്ങൾക്ക് മുമ്പിൽ പരസ്യമായി വെല്ലുവിളി നടത്തിയ പാർട്ടി സെക്രട്ടറിയുടെ വാക്കുകൾക്കേറ്റ കനത്ത പ്രഹരമായി ഇത്. ഇതോടെ വിഷയം രാഷ്ട്രീയമായി സിപിഎമ്മിനും തിരിച്ചടിയായി. പാർട്ടി സെക്രട്ടറിയുടെ മകന് വേണ്ടി സൈബർ ലോകത്ത് ന്യായീകരണം നടത്തിയ സിപിഎം അണികൾക്കും ഈ വിഷയത്തിൽ അവിശ്വാസം ഉടലെടുക്കുന്ന ഘട്ടമായി മാറി.

ബിനോയ് കോടിയേരിക്കെതിരെ ദുബായിൽ ഒരുനടപടിയും ഉണ്ടാകില്ലെന്ന ആത്മവിശ്വാസം കൊണ്ടു കൂടിയാണ് ബിനോയി ദുബായിലേക്ക് യാത്ര തിരിച്ചതും കോടിയേരി വെല്ലുവിളി നടത്തിയതും. ദുബായിൽ വെച്ച് വിഷയം ഒത്തു തീർപ്പാക്കാം എന്നതായിരുന്നു ആത്മവിശ്വാസം. എന്നാൽ, ആ ആത്മവിശ്വാസം തെറ്റായിപ്പോയി. ബിനോയി ദുബായിലുള്ള അവസരം നോക്കി സിവിൽ കേസ് നൽകുകയും ഈ സിവിൽ കേസിൽ യാത്രാവിലക്ക് വരുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു.

കേസുകൾ ഉണ്ടായിട്ടും സാങ്കേതികത്തം ചൂണ്ടിക്കാട്ടി ഇല്ലായെന്ന് വാദിച്ചതാണ് ബിനോയിക്ക് തിരിച്ചടിയായത്. ദുബായിൽ നടന്ന സംഭവമായതിനാൽ പരാതിക്കാരനായ അറബി ദുബായിൽ പോയി പരാതി നൽകട്ടെ എന്നായിരുന്നു കോടിയേരി തൃശൂരിൽ വാർത്താസമ്മേളനത്തിൽ വെല്ലുവിളിച്ചത്. പണം തട്ടിപ്പ് വിവാദത്തിനിടെ കൊടുമ്പിരി കൊള്ളുമ്പോഴാണ് ബിനോയ് കോടിയേരി ദുബായിൽ എത്തിയത്. ബിനോയ് നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ദുബായ് നിയമപ്രകാരം നടപടി എടുക്കട്ടെയെന്ന് എന്ന വെല്ലുവിളിക്കൊപ്പം പരാതിയുമായി രംഗത്തെത്തിയ അറബിയെ പരിഹസിക്കുകയും ചെയത്ിരുന്നു. പരാതി നൽകിയ അറബി, ഇന്ത്യയിൽ വന്ന് ബുദ്ധിമുട്ടേണ്ട കാര്യമില്ലെന്നായിരുന്നു കോടിയേരിയുടെ വാദം.

വിഷയത്തിൽ ബിനോയിക്കെതിരെ കേസില്ലെന്ന വാദം ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണൻ പാർട്ടിയെയും വിഷയത്തിൽ ഒപ്പം നിർത്തിയിരുന്നു. രണ്ട് കക്ഷികൾ തമ്മിലുള്ള കാര്യം സിപിഎമ്മിനെ അടിക്കാനുള്ള വടിയാക്കിയതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നായിരുന്നു പാർട്ടി വാദം. വിദേശത്ത് നടന്ന സാമ്പത്തിക ഇടപാടിൽ സംസ്ഥാന സർക്കാരിനോ പാർട്ടിക്കോ ഒന്നും ചെയ്യാനില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു. ബിനോയ് കോടിയേരി ദുബായിൽ നൽകിയ ചെക്ക് മടങ്ങിയെങ്കിലും പിഴയടച്ച് കേസ് തീർപ്പാക്കിയിട്ടുണ്ട്. നിലവിൽ ബിനോയ്‌ക്കെതിരെ കേസോ പരാതിയോ ഇല്ലെന്നും സിപി.എം പറയുന്നു. എന്നാൽ, ഈ വാദങ്ങളും പൊളിക്കുന്ന വിധത്തിലാണ് പിന്നീട് കാര്യങ്ങൾ വന്നത്.

ബിനോയിയെ ദുബായിൽ തടഞ്ഞെന്ന വാർത്ത പുറത്തുവന്നതോടെ ഇതുവരെ പ്രതിരോധിച്ചിരുന്ന സിപിഎം സൈബർ പോരാളികളും പിൻവാങ്ങി. കേസിലെ ക്ലീൻചിറ്റ് ചൂണ്ടിക്കാട്ടി ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി എം മനോജിന്റെ നേതൃത്വത്തിലായിരുന്നു പാർട്ടി സെക്രട്ടറിയെ രക്ഷിക്കാൻ ഇവർ രംഗത്തുവന്നത്. സൈബർ ലോകത്ത് വാർത്ത പുറത്തുവിട്ട മാധ്യമങ്ങളെ അധിക്ഷേപിച്ചും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചുമാണ് പിടിച്ചു നിന്നത്. എന്നാൽ, ആദ്യം പറഞ്ഞ ന്യായീകരണങ്ങൾ തിരുത്തിപ്പറയേണ്ട സാഹചര്യം ഉണ്ടായതോടെ ഈ വിഷയത്തിൽ സൈബർ ലോകത്ത് മിണ്ടാട്ടം മുട്ടി. ഇതോടെ പലരും ഇപ്പോൾ ബിനോയിയെ ന്യായീകരിക്കാൻ രംഗത്തില്ല.

ബിനോയ് കോടിയേരിക്കെതിരെ ദുബായിൽ ചെക്ക് മടങ്ങിയതിനു കേസുണ്ടായിരുന്നു. ജാസ് ടൂറിസം കമ്പനി ഉടമയ്ക്ക് ഇപ്പോഴും ബിനോയ് പണം നൽകാനുണ്ട്. അത് 30 ലക്ഷം ദിർഹമാണോ പത്തുലക്ഷം ദിർഹമാണോ എന്നതിൽ ആയിരുന്നു വ്യക്തത. ഔഡി കാർ വാങ്ങാനും ബിസിനസ് ആവശ്യങ്ങൾക്കുമായാണ് ബിനോയ് ജാസ് ടൂറിസം കമ്പനിയിൽ നിന്ന് അന്ന് മാനേജിങ് ഡയറക്ടറായിരുന്ന രാഖുൽ കൃഷ്ണ വഴി പണം കടം വാങ്ങിയത്. 2016 ജൂൺ ഒന്നിനു മുൻപ് തിരിച്ചുനൽകുമെന്നായിരുന്നു ഉറപ്പെങ്കിലും ആദ്യം കാർ വായ്പ കുടിശിക വരുത്തി.

വായ്പ തിരിച്ചടച്ചതുമില്ല. ബിനോയ് നൽകിയ 30 ലക്ഷം ദിർഹത്തിന്റെ ചെക്കും മടങ്ങി. ഈ കുടിശികയും പലിശയും കോടതിച്ചെലവും ചേർത്ത് 13 കോടി നൽകണമെന്നാണ് കമ്പനി ഉടമയുടെ ആവശ്യം. എന്നാൽ നിലവിൽ കേസൊന്നുമില്ലെന്നതിന് കോടതി, പൊലീസ്‌ േരഖകൾ ഹാജരാക്കിയാണ് ബിനോയ് ആരോപണങ്ങളെ നേരിടുന്നത്. വാങ്ങിയ 30ലക്ഷം ദിർഹത്തിൽ 20 ലക്ഷം തിരികെ പണമായി നൽകിയെങ്കിലും ഈടായി നൽകിയ ചെക്കുകൾ രാഖുലിന്റെ പക്കൽ നിന്ന് തിരികെ വാങ്ങിയില്ലെന്നുമാണ് ബിനോയിയുടെ ന്യായം.

പ്രോസിക്യൂട്ടറുടെ പക്കൽ വരെ എത്തിയ കേസ് 60,000 ദിർഹം പിഴയടച്ചപ്പോൾ ഒഴിവാകുകയും ചെയ്തു. ജാസ് ടൂറിസം ഉടമയ്ക്ക് ഇപ്പോഴും പണം കിട്ടാൻ ബാക്കിയുണ്ട്. രാഖുൽ കൃഷ്ണയ്ക്ക് ബിനോയ് നൽകിയെന്ന പറയുന്ന 20 ലക്ഷം ദിർഹം ജാസ് ടൂറിസത്തിന്റെ മാനേജിങ് ഡയറക്ടർ അബ്ദുല്ല അൽ മർസൂഖിക്ക് ലഭിച്ചിട്ടില്ലെന്നത് അദ്ദേഹത്തിന്റെ പരാതിയിൽ നിന്ന് വ്യക്തം. കോടതിച്ചെലവ് അടക്കം 13 കോടി വേണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ രാഖുൽ കൃഷ്ണയ്ക്കും ബാധ്യതയുണ്ട്.

ഇപ്പോഴത്തെ നിലയിൽ സാമ്പത്തികതട്ടിപ്പുകേസിൽ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് ദുബായിൽ യാത്രാവിലക്കേർപ്പുെുത്തിയതോടെ കാര്യങ്ങൾ കൂടുതൽ കുരുക്കാകും. പാസ്‌പോർട്ട് പിടിച്ചെടുത്തതിനാൽ യാത്രാ വിലക്കുണ്ട്. പാസ്‌പോർട്ട് തിരിച്ചു കിട്ടാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ബിനോയി ഇപ്പോൾ നടക്കുന്നത്.

ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക ക്രമക്കേടാരോപിച്ച യുഎഇ പൗരൻ ഇസ്മയിൽ അബ്ദുല്ല അൽ മർസൂഖി ഇന്ന് തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം ഇന്നലെ മാറ്റിവച്ചിരുന്നു. ബിനോയ്‌ക്കൊപ്പം ആരോപണം നേരിട്ട ശ്രീജിത്ത് വിജയനെക്കുറിച്ച് പരാമർശങ്ങൾ പാടില്ലെന്ന കോടതി ഉത്തരവിന്റെ പേരിലാണ് ഈ തീരുമാനം പുറത്തുവന്നത്. മാധ്യമങ്ങളെ കാണുന്നത് മാറ്റിവച്ചെങ്കിലും മർസൂഖി ഇന്ത്യയിൽത്തന്നെ തുടരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനായ ബിനോയ് കോടിയേരി 13ഉം ശ്രീജിത്ത് 11 കോടിയും നല്കാനുണ്ടെന്നാണ് പരാതിക്കാരനായ ജാസ് ടൂറിസം കമ്പനിയുടെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP