Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാച്ച്-കണ്ണടകൾ, മെഡിക്കൽ സ്റ്റോറുകൾ, ടയർ-കാർ സ്പെയർ പാർട്ടുകൾ ഉൾപ്പെടെ 12 മേഖലകളിൽ കൂടി വിദേശികൾക്ക് വിലക്കേർപ്പെടുത്തി സൗദി; ആയിരക്കണക്കിനു മലയാളികൾക്കു സൗദി വിടേണ്ടി വരും; തൊഴിൽ നഷ്ടമാകുന്നത് മലയാളികളുടെ കുത്തക ഇടങ്ങളിൽ

വാച്ച്-കണ്ണടകൾ, മെഡിക്കൽ സ്റ്റോറുകൾ, ടയർ-കാർ സ്പെയർ പാർട്ടുകൾ ഉൾപ്പെടെ 12 മേഖലകളിൽ കൂടി വിദേശികൾക്ക് വിലക്കേർപ്പെടുത്തി സൗദി; ആയിരക്കണക്കിനു മലയാളികൾക്കു സൗദി വിടേണ്ടി വരും; തൊഴിൽ നഷ്ടമാകുന്നത് മലയാളികളുടെ കുത്തക ഇടങ്ങളിൽ

റിയാദ്: മലയാളികൾ കുത്തകയാക്കിയിരുന്ന മേഖലകളിലും സൗദി സ്വദേശ വത്ക്കരണം തുടരുന്നു. വാച്ച്-കണ്ണടകൾ, മെഡിക്കൽ സ്റ്റോറുകൾ, ടയർ-കാർ സ്പെയർ പാർട്ടുകൾ ഉൾപ്പെടെ 12 മേഖലകളിൽ കൂടി വിദേശികൾക്ക് സൗദി വിലക്ക് ഏർപ്പെടുത്തി.

ഈ മേഖലകളിലെ തൊഴിലുടമകളിൽ മിക്കവയും മലയാളികളുടെ കുത്തകയായതിനാൽ പതിനായിരക്കണക്കിനു കേരളീയർ തൊഴിൽരഹിതരായി നാട്ടിലേക്കു മടങ്ങേണ്ടി വരുമെന്ന് പ്രവാസി സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നു. ഇതോടെ നിരവധി മലയാളികൾ നാട്ടിലേക്ക് തിരിച്ചു പോകേണ്ടി വരുമെന്ന ആശങ്കയിലാണ്.

വാച്ച് കടകൾ,കണ്ണട, മെഡിക്കൽ ഉപകരണങ്ങൾ, ഇലക്ട്രിക്-ഇലക്ട്രോണിക് ഉപകരണങ്ങൾ,കാർ സ്പെയർ പാർട്ടുകൾ, ഭവന നിർമ്മാണ സാമഗ്രികൾ, ടയർ, പരവതാനി, മോട്ടോർ സൈക്കിൾ, ഗാർഹിക ഉപകരണങ്ങൾ, ഓഫീസ് ഉപകരണങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, പാത്രങ്ങൾ, മധുര പലഹാരങ്ങൾ എന്നിവയുടെ വിൽപന മേഖലയാണ് പൂർണമായും സ്വദേശിവത്കരിക്കുക.

ഈ മേഖലകളിലെ നല്ലൊരു പങ്ക് കടകളും നടത്തുന്നത് മലയാളികളാണ്. പണിയെടുക്കുന്നവരിൽ സിംഹഭാഗവും മലയാളികൾ. സൗദി ജനസംഖ്യയിൽ 70 ശതമാനവും 30 വയസ്സിനു താഴെയുള്ളവർ ആയതിനാലും ജനസംഖ്യാ സ്ഫോടനം വർദ്ധിക്കുന്നതിനാലും തീവ്ര സ്വദേശിവത്കരണം യുദ്ധകാലാടിസ്ഥാനത്തിൽ നടത്താൻ സർക്കാർ പ്രതിജ്ഞാബന്ധമാണെന്നാണ് സൗദി തൊഴിൽ മന്ത്രി താരിഖ് അൽ മയിനയുടെ വിശദീകരണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP