Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്പിന്നിങ് മില്ലിൽ ഉണ്ടാക്കുന്ന തുണിത്തരങ്ങൾ ഖാദിയെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വിറ്റ് കാശുണ്ടാക്കി; ഫാഹ് ഇന്ത്യക്കെതിരേ നിയമ നടപടിയുമായി ഖാദി കമ്മിഷൻ; വസ്ത്രവ്യാപാര രംഗത്തെ ഭീമനോട് ചോദിക്കുന്നത് 525 കോടി

സ്പിന്നിങ് മില്ലിൽ ഉണ്ടാക്കുന്ന തുണിത്തരങ്ങൾ ഖാദിയെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വിറ്റ് കാശുണ്ടാക്കി; ഫാഹ് ഇന്ത്യക്കെതിരേ നിയമ നടപടിയുമായി ഖാദി കമ്മിഷൻ; വസ്ത്രവ്യാപാര രംഗത്തെ ഭീമനോട് ചോദിക്കുന്നത് 525 കോടി

സ്പിന്നിങ് മില്ലിൽ കൃത്രിമമായി ഉണ്ടാക്കുന്ന തുണിത്തരങ്ങൾ ഖാദിയെന്ന ലേബലിൽ വിറ്റഴിച്ച ഫാബ് ഇന്ത്യയ്‌ക്കെതിരേ നിയമനടപടികളുമായി ഖാദി ഗ്രാമ വ്യവസായ കമ്മിഷൻ രംഗത്ത്. ഖാദിയെന്ന ട്രേഡ് നെയിം അനധികൃതമായി ഉപയോഗിച്ചതിന് 525 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കമ്മിഷൻ നിയമനടപടികളുമായി മുന്നോട്ടുപോകുന്നത്. ജനുവരി 29-ന് കോച്ചാർ ആൻഡ് കമ്പനി മുഖേന ഫാബ് ഇന്ത്യക്ക് ഖാദി കമ്മിഷൻ നോട്ടീസയച്ചു.

തങ്ങളുടെ തുണിത്തരങ്ങളിൽ ഫാബ് ഇന്ത്യ ഖാദി എന്ന പദം ഉപയോഗിക്കുന്നതിനെതിരേയാണ് ഖാദി കമ്മിഷൻ രംഗത്തുവന്നിരിക്കുന്നത്. ഫാക്ടറിയിൽ യന്ത്രങ്ങളിൽ ഉദ്പാദിപ്പിക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ഖാദിയെന്ന പേരിൽ വിൽക്കുന്നത് വിശ്വാസ വഞ്ചനയാണെന്ന് കമ്മിഷൻ ആരോപിക്കുന്നു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണിത്. കൈകൊണ്ട് നൂൽനൂറ്റ് ചർക്കയിൽ ഉദ്പാദിപ്പിക്കുന്ന വസ്ത്രങ്ങൾക്കുമാത്രമേ ഖാദിയെന്ന പേര് നൽകാനാവൂ എന്നാണ് കമ്മിഷന്റെ വാദം.

എന്നാൽ, കമ്മിഷന്റെ വാദം അടിസ്ഥാനമില്ലാത്തതാണെന്ന് ഫാബ് ഇന്ത്യ വ്യക്തമാക്കി. തങ്ങൾ തെറ്റായി യാതൊന്നും ചെയ്യുന്നില്ലെന്നും അവർ പറഞ്ഞു. എന്നാൽ, സർക്കാരിന്റെ ചട്ടങ്ങൾക്ക് ഇത് വിരുദ്ധമാണ്. ഖാദി മാർക്ക് സർട്ടിഫിക്കറ്റ് ലഭിക്കാതെ ഒരുത്പന്നത്തിലും ഖാദിയെന്ന പദം ഉപയോഗിക്കാൻ പാടില്ലെന്നാമ് 2013-ലെ ഖാദി മാർക്ക് ചട്ടങ്ങളിൽ പറയുന്നത്. ഖാദി കമ്മിഷനിൽ 10000 രൂപയടച്ച് ഓൺലൈനായി അപേക്ഷിച്ച് അവരുടെ പരിശോധന പൂർത്തിയായാൽ മാത്രമേ ഈ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. ഒരുവർഷമാണ് ഈ സർട്ടിഫിക്കറ്റിന്റെ കാലാവധി.

ഖാദി കമ്മിഷന്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ ഫാബ് ഇന്ത്യക്ക് ഏഴുദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് ഖാദി കമ്മിഷൻ വ്യക്തമാക്കിയിട്ടുള്ളത്. 1960-ൽ അമേരിക്കൻ വ്യവസായി ജോൺ എൽ. ബിസെൽ തുടക്കമിട്ട ഫാബ് ഇന്ത്യ പരമ്പരാഗത വസ്ത്രങ്ങൾ വിൽക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വസ്ത്ര വ്യാപാരികളാണ്.

ഖാദി കമ്മിഷനും ഫാബ് ഇന്ത്യയുമായുള്ള നിയമ പോരാട്ടം 2015 മുതൽ തുടങ്ങിയതാണ്. ഖാദി മാർക്ക് സർട്ടിഫിക്കറ്റ് നേടിയിട്ടില്ലെന്ന് കാണിച്ച് അന്ന് കമ്മിഷൻ ഫാബ് ഇന്ത്യക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്നുള്ള വർഷങ്ങളിലും കമ്മിഷൻ കത്തയച്ചെങ്കിലും ഫാബ് ഇന്ത്യയ പ്രതികരിച്ചില്ല. തുടർച്ചയായി നിയമലംഘനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കുറി നിയമത്തിന് വിധേയമായി പ്രവർത്തിച്ചില്ലെങ്കിൽ, ഖാദി ട്രേഡ് മാർക്ക് ഉപയോഗിക്കുന്നതിനെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് കമ്മിഷൻ വ്യക്തമാക്കിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP