Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സതുരംഗവേട്ട വൈകുന്നതിന് പിന്നിൽ അരവിന്ദ് സാമിയെന്ന വാർത്ത തെറ്റാണ്; സാമ്ബത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു; അദ്ദേഹത്തിന് കൊടുക്കാനുണ്ടായി ബാക്കി പ്രതിഫല തുകയും ഞാൻ കൊടുക്കും; വെളിപ്പെടുത്തലുമായി നിർമ്മാതാവ്

സതുരംഗവേട്ട വൈകുന്നതിന് പിന്നിൽ അരവിന്ദ് സാമിയെന്ന വാർത്ത തെറ്റാണ്; സാമ്ബത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു; അദ്ദേഹത്തിന് കൊടുക്കാനുണ്ടായി ബാക്കി പ്രതിഫല തുകയും ഞാൻ കൊടുക്കും; വെളിപ്പെടുത്തലുമായി നിർമ്മാതാവ്

ചെന്നൈ: തമിഴിൽ വൻ ചർച്ചയ്ക്ക് വഴിവച്ച ചിത്രം സതുരംഗവേട്ടയുടെ രണ്ടാം ഭാഗം വൈകുന്നതിന് കാരണം നായകൻ അരവിന്ദ് സ്വാമിയാണെന്ന് പ്രചാരണങ്ങളെ തള്ളാതെയും കൊള്ളാതേയും നിർമ്മാതാവ് മനോബാല.

'സിനിമ വൈകിയതിനു പിന്നിൽ അരവിന്ദ് സ്വാമിയാണെന്നുള്ളത് തെറ്റായ വാർത്തയാണ്. അദ്ദേഹം വളരെ പ്രൊഫഷണലാണ്. പിന്നെ കുറച്ചു സാമ്ബത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന് കൊടുക്കാനുണ്ടായി ബാക്കി പ്രതിഫല തുകയും ഞാൻ കൊടുക്കും.അരവിന്ദ് ഡബ്ബിങ് പൂർത്തിയാക്കുകയും ചെയ്യും. ചിത്രത്തിന്റെ സെൻസറിങ് പൂർത്തീകരിച്ചു. സിനിമാ സമരത്തിനു മുമ്‌ബേ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. മനോബാല പറഞ്ഞു.

ആദ്യഭാഗം സംവിധാനം ചെയ്ത എച്ച്.വിനോദ് തന്നെയാണ് രണ്ടാം ഭാഗവും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മനോബാലാസ് പിക്ചർ ഹൗസിന്റെ ബാനറിൽ നടൻ മനോബാലയാണ് ചിത്രം നിർമ്മിക്കുന്നത്. ആദ്യഭാഗത്തിന്റെ നിർമ്മാണവും ഇദ്ദേഹം തന്നെയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP