Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാന സെക്രട്ടറിയുടെ മക്കൾ ആരോപണ നിഴലിൽ നിൽക്കേ സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; സംസ്ഥാന സമ്മേളനത്തിനുള്ള റിപ്പോർട്ടുകൾ തയ്യാറാക്കുന്നത് പ്രധാന അജണ്ട; കോടിയേരിയുടെ മക്കൾക്കെതിരേ ഉയർന്ന ആരോപണങ്ങൾക്കുള്ള പ്രതിരോധമാർഗ്ഗങ്ങളും യോഗം ചർച്ച ചെയ്യാൻ സാധ്യത

സംസ്ഥാന സെക്രട്ടറിയുടെ മക്കൾ ആരോപണ നിഴലിൽ നിൽക്കേ സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; സംസ്ഥാന സമ്മേളനത്തിനുള്ള റിപ്പോർട്ടുകൾ തയ്യാറാക്കുന്നത് പ്രധാന അജണ്ട; കോടിയേരിയുടെ മക്കൾക്കെതിരേ ഉയർന്ന ആരോപണങ്ങൾക്കുള്ള പ്രതിരോധമാർഗ്ഗങ്ങളും യോഗം ചർച്ച ചെയ്യാൻ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാർട്ടിയും വ്യക്തികളും രണ്ടും രണ്ടാണെന്ന് പറയുമ്പോഴും സംസ്ഥാന സെക്രട്ടറിയുടെ മക്കൾ ആരോപണ നിഴലിൽ നിൽക്കേ സിപിഎം നേതൃയോഗങ്ങൾ ഇന്ന് തുടക്കമാകും. സംസ്ഥാന സമ്മേളനത്തിനുള്ള റിപ്പോർട്ടുകൾ തയ്യാറാക്കുന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ടയെങ്കിലും രണ്ടു ദിവസം നീണ്ടു നിൽക്കുന്ന നേതൃയോഗത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടു മക്കൾക്കുമെതിരേ ഉയർന്ന ആരോപണം ചർച്ചയിൽ ഉയർന്നു വന്നേക്കുമെന്ന് സൂചന.

സംസ്ഥാന സമ്മേളനത്തിനുള്ള റിപ്പോർട്ടുകൾ തയ്യാറാക്കലാണ് മുഖ്യ അജണ്ഡയെങ്കിലും സംസ്ഥാന സെക്രട്ടറിയുടെ മക്കൾക്കെതിരേ ഉയർന്ന ആരോപണത്തിനുള്ള പ്രതിരോധമാർഗ്ഗങ്ങളും യോഗം ചർച്ച ചെയ്‌തേക്കും. ജില്ലാ സമ്മേളനത്തിന്റെ റിപ്പോർട്ടുകളും സംസ്ഥാന സമ്മേളനവും അതിൽ അവതരിപ്പിക്കേണ്ട പ്രവർത്തന റിപ്പോർട്ടിന്റെ കരട് അവതരണവുമാണ് അജണ്ടയെങ്കിലും ബിനോയിക്കും ബിനീഷിനും എതിരേ ഉയർന്ന ആരോപണങ്ങളിൽ തെളിവ് സഹിതം പുറത്തു വന്ന പുതിയ റിപ്പോർട്ടുകളും ചർച്ചയാകും.

നേരത്തേ വിവാദം തുടങ്ങിയപ്പോൾ സർക്കാരിനെയോ പാർട്ടിയേയോ ബാധിക്കാത്ത രണ്ടുപേർ തമ്മിലുള്ള സാമ്ബത്തിക തർക്കം എന്ന നിലപാടാണ് എടുത്തിരുന്നത്. എന്നാൽ കേസുമായി ബന്ധപ്പെട്ട പുതിയ തെളിവുകളും റിപ്പോർട്ടുകളും ബിനീഷ് കോടിയേരിക്കെതിരേയും ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ സംസ്ഥാന നേതൃത്വം ഈ വിഷയത്തിൽ എടുക്കേണ്ട പ്രതിരോധങ്ങളും ചർച്ച ചെയ്‌തേക്കും.

ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ ജില്ലാ സമ്മേളനങ്ങൾ വരെ നടന്ന റിപ്പോർട്ടുകളും ഈ മാസം 22 മുതൽ 25 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട സംഘടനാ പ്രവർത്തന റിപ്പോർട്ടുകളുടെ കരട് എന്നിവ സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കും. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തെ സംബന്ധിച്ച ചർച്ചകൾ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP