Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലഗേജ് കയറ്റിറക്ക് തൊഴിലാളിയെന്ന് പറഞ്ഞ് വിമാനത്തിന് അടുത്തെത്തി; നാട്ടിലേക്ക് പോകുന്ന കാമുകിയെ കാണാൻ സിവിൽ എഞ്ചിനിയർ എത്തിയത് വിമാനത്താവളത്തിന്റെ മതിൽ ചാടിക്കടന്ന്; ഷാർജാ വിമാനത്താവളത്തിൽ മലയാളി കാട്ടിയ പരാക്രമങ്ങൾ ഇങ്ങനെ

ലഗേജ് കയറ്റിറക്ക് തൊഴിലാളിയെന്ന് പറഞ്ഞ് വിമാനത്തിന് അടുത്തെത്തി; നാട്ടിലേക്ക് പോകുന്ന കാമുകിയെ കാണാൻ സിവിൽ എഞ്ചിനിയർ എത്തിയത് വിമാനത്താവളത്തിന്റെ മതിൽ ചാടിക്കടന്ന്; ഷാർജാ വിമാനത്താവളത്തിൽ മലയാളി കാട്ടിയ പരാക്രമങ്ങൾ ഇങ്ങനെ

ദുബായ്: കാമുകിയെ കാണാൻ ഷാർജ വിമാനത്താവളത്തിൽ നുഴഞ്ഞു കയറിയ ഇന്ത്യാക്കാരൻ പിടിയിൽ. വിമാനത്താവളത്തിന്റെ മതിൽ ചാടികടന്ന് റൺവെയിലുണ്ടായ വിമാനത്തിൽ കയറാൻ ശ്രമിക്കുകയായിരുന്നു. 26-കാരൻ. ഇയാൾ സിവിൽ എഞ്ചിനിയരാണ്.

ഇയാൾ മലയാളി വേരുകളുള്ള മുംബൈക്കാരനാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തന്റെ നടപടിയിൽ ഒട്ടും ഖേദമില്ലെന്നും സ്‌നേഹപ്രകടനത്തിന്റെ ഭാഗമാണെന്നും യുവാവ് അധികൃതരോട് വ്യക്തമാക്കി. പിടിയിലായ സിവിൽ എഞ്ചിനീയറെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. നാട്ടിലേക്ക് തിരിക്കുകയായിരുന്ന കാമുകിയെ സാഹസത്തിലൂടെ എഞ്ചനീയർ കാണാനെത്തിയത്. കാമുകിയുമായുള്ള വിവാഹത്തിന് യുവാവിന്റെ ബന്ധുക്കൾ സമ്മതിക്കുന്നില്ല. എന്നാൽ പെൺവീട്ടുകാർ വിവാഹത്തിന് സമ്മതിച്ചിട്ടുമുണ്ട്യ

ലഗ്ഗേജ് കയറ്റിറക്ക് തൊഴിലാളിയാണെന്ന് പറഞ്ഞാണ് ഇയാൾ വിമാനത്തിനടുത്തെത്തിയത്. പാസ്‌പോർട്ട് തൊഴിലുടമയുടെ അടുത്താണെന്നും പൊലീസിനോട് പറഞ്ഞു. കാമുകിയും എഞ്ചിനീയറും യുഎഇയിലായിരുന്നെങ്കിലും ഇരുവർക്കും പരസ്പരം കാണാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. കാമുകികൊപ്പം നാട്ടിലേക്ക് തിരിക്കാൻ ജോലി ചെയ്യുന്ന സ്ഥാപനത്തോട് നിരവധി തവണ അനുമതി തേടിയെങ്കിലും ലീവ് നൽകിയിരുന്നില്ല. യുവാവിന്റെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.

ഇതോടെയാണ് യുവാവ് സാഹസത്തിന് തയ്യാറായത്. അതേ സമയം ഇരുവരും തമ്മിലുള്ള വിവാഹത്തിന് യുവാവിന്റെ വീട്ടുകാർക്ക് താത്പര്യമില്ലെന്നും ഇയാൾ സൂചിപ്പിച്ചു. ഇതേ തുടർന്നാണ് തന്നെ നാട്ടിലേക്ക് വിടാതെ തടഞ്ഞുവെച്ചിരിക്കുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് എഞ്ചിനീയർ പറയുന്നത്.

കാമുകി നാട്ടിലേക്ക് പോയാൽ പിന്നെ യുവതിയെ കാണാനാകുമോ എന്ന സംശയം യുവാവിനുണ്ട്. അതുകൊണ്ടാണ് വിമാനത്താളവത്തിൽ സാഹസിക ഇടപെടൽ നടത്തിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP