Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇവനൊക്കെ അടി കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു; കൊടുത്തത് കുറഞ്ഞുപോയി; കുരീപ്പുഴയുടെ വിവാദ വീഡിയോ പ്രചരിപ്പിച്ച് അശ്ലീല കമന്റുകളുമായി സോഷ്യൽ മീഡിയയിൽ ആക്രമണം

ഇവനൊക്കെ അടി കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു; കൊടുത്തത് കുറഞ്ഞുപോയി; കുരീപ്പുഴയുടെ വിവാദ വീഡിയോ പ്രചരിപ്പിച്ച് അശ്ലീല കമന്റുകളുമായി സോഷ്യൽ മീഡിയയിൽ ആക്രമണം

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം:കവി കുരീപ്പുഴ ശ്രീകുമാറിനെ വിവാദപുരുഷനാക്കിയ പ്രസംഗത്തിന്റെ വീഡിയോ പ്രചരിപ്പിച്ച് അത് ഹൈന്ദവവിരുദ്ധമാണെന്ന വാദവുമായി ഒരുവിഭാഗം സോഷ്യൽ മീഡിയയിൽ ശക്തമായ ആക്രമണം തുടരുകയാണ്.സരസ്വതി ദേവി താമരപ്പൂവിൽ നിൽക്കുന്നതും, പാലാഴിയിലെ അനന്ദശയനവും, മാപ്പിളരാമായത്തിലെ കഥയുമൊക്കെയാണ് കവി പ്രസംഗത്തിൽ പറയുന്നത്. 'ഇതൊക്കെ സൗന്ദര്യബോധമുള്ള ആളുകളുടെ സങ്കൽപമാണ്.സത്യമല്ല.ഈ സത്യമല്ലാത്ത കാര്യങ്ങൾ സത്യമാണന്ന് പറഞ്ഞ് ആളുകളെ ഭയപ്പെടുത്തി ഓരോ വഴിക്ക് കൊണ്ടുപോകുന്നതാണ് മതം ചെയ്യുന്നത്. അതിനകത്ത് അടിസ്ഥാനപരമായ കാര്യങ്ങൾ ഒന്നും തന്നെയില്ല.ചിലർ പറയും മതമെന്ന് പറഞ്ഞാൽ നന്മയാണെന്ന്...നന്മ മാത്രമായിട്ട് ഒരു മതോമില്ല', കുരീപ്പുഴ പറയുന്നു.എന്നാൽ, പ്രസംഗത്തിന്റെ വീഡിയോയ്ക്ക് താഴെ അശ്ലീലകമന്റുകളുടെ പെരുമഴയാണ്.

കുരീപ്പുഴയുടെ പ്രസംഗം ഇങ്ങനെ:

'സരസ്വതി ദേവി പോലും ഒരു കവിതയും എഴുതിയിട്ടില്ല. സരസ്വതി ദേവി ഏത് പുസ്തകമാണ് എഴുതിയത്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ദൈവമല്ലേ. സരസ്വതി ദേവിയെ ധ്യാനിച്ച് കൊണ്ട് സംസ്‌കൃതത്തിലെങ്കിലും എഴുതേണ്ടതല്ലേ. സരസ്വതി ദേവി ഉണ്ടാവുന്നത് എങ്ങനെയാണ്. അത് മനുഷ്യന്റെ കണ്ടുപിടുത്തത്തിന്റെ ഭാഗമായാണ്. ഒരു സ്ത്രീ താമരപ്പൂവിൽ നിൽക്കുന്നതിന്റെ ഭാഗമായിട്ടാണ്. താമരപ്പൂവിൽ ഒരു സ്ത്രീ നിൽക്കുന്നത് സത്യമാകാൻ ഒരു സാധ്യതയുമില്ലല്ലോ. അത് നമ്മുടെ സങ്കല്പമാണ്. അധിക സൗന്ദര്യസങ്കല്പമുള്ളവർ സങ്കൽപ്പിച്ച് എഴുതുന്നതാണ്. സരസ്വതി ദേവിക്ക് രണ്ട് കൈയല്ല ഉള്ളത് നാലു കൈകളാണ്. അങ്ങനെ ഉണ്ടാകുമോ. ഉണ്ടെങ്കിൽ നല്ലതാണ്. മാപ്പിളരാമായണത്തിൽ ഹനുമാൻ ലങ്കയിൽ എത്തുന്ന കഥ പറയുന്നുണ്ട്. രാവണൻ താടി വടിക്കുകയായിരുന്നു. പത്തുതല താടി വടിക്കുന്നതായി കാണാൻ നല്ല രസമായിരിക്കും. പത്തുതലയുണ്ടാകും എന്നത് സങ്കല്പമാണ്. മനുഷ്യന്റെ കണ്ടുപിടുത്തമാണ് ദൈവം. മനുഷ്യന്റെ കണ്ടുപിടുത്തമാണ് പാലാഴി. സർപ്പത്തിന്റെ കിടക്ക എന്നതൊക്ക സങ്കല്പമാണ്. സത്യമാണെന്ന് പറഞ്ഞ് ആളുകളെ ഭയപ്പെടുത്തി ഒരു വഴിക്ക് കൊണ്ടുപോകുന്നതാണ് മതം ചെയ്യുന്നത്. നന്മമാത്രമായി ഒരു മതവും ഇല്ലെന്നും കുരിപ്പുഴയുടെ പ്രസംഗത്തിൽ പറയുന്നു.

'അല്ലയോ കുരീപ്പുഴ കുമാരാ ഇതേ ഉഷാറോടും ആത്മ വിശ്വാസത്തോടും മറ്റേതെങ്കിലും മതത്തിനെ വിമർശിക്കാൻ താങ്കൾക്ക് ധൈര്യമുണ്ടാവുമോ .? താങ്കളി പറഞ്ഞ കാര്യങ്ങളെ വിശ്വാസത്താൽ മുറുകെ പിടിച്ചു ജീവിക്കുന്ന ഒരു സമൂഹം ഉണ്ടിവിടെ. അവരുടെ വികാരങ്ങൾ വൃണപ്പെടാം .അപ്പോ സ്വാഭാവികമായി ചില പ്രതികരണങ്ങൾ ഉണ്ടാ'വും പിന്നെ വിലപിച്ചിട്ട് കാര്യമില്ല.'

'ഇവനൊക്കെ അടി കിട്ടിയില്ലെങ്കിലേ അതിശയമുള്ളൂ... ഒരു മതവിഭാഗങ്ങളെയും,അവരുടെ വിശ്വാസങ്ങളെയും അധിക്ഷേപിക്കാൻ ഇവിടെ ഒരുത്തനും ആരും അധികാരം കൊടുത്തിട്ടില്ല.ആവിഷ്‌കാര സ്വാതന്ത്ര്യം എന്നും പറഞ്ഞു നിൽക്കുന്ന ഇവനും ഇവനെയൊക്കെ support ചെയ്യുന്ന എല്ലാവനും ഒരായിരം നടുവിരൽ നമസ്‌കാരം...'ഇങ്ങനെ പോകുന്നു കൂട്ടത്തിൽ ഭേദപ്പെട്ട ചില കമന്റുകൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP