Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാക്കുകൾ കൊണ്ടു പറഞ്ഞാൽ തീരില്ല ഈ മാലാഖമാരുടെ സേവനത്തോടുള്ള നന്ദി; തായ് വാനിലെ ഭൂകമ്പത്തിൽ കിടുകിടാ വിറച്ച ആശുപത്രിയിലെ ഇൻക്യുബേറ്ററിൽ കഴിഞ്ഞ നവജാത ശിശുക്കളെ സ്വന്തം ജീവിതം പണയം വെച്ചും രക്ഷിക്കാൻ കാണിക്കുന്ന ഈ നഴ്‌സുമാരുടെ വീഡിയോ വൈറലാകുന്നു

വാക്കുകൾ കൊണ്ടു പറഞ്ഞാൽ തീരില്ല ഈ മാലാഖമാരുടെ സേവനത്തോടുള്ള നന്ദി; തായ് വാനിലെ ഭൂകമ്പത്തിൽ കിടുകിടാ വിറച്ച ആശുപത്രിയിലെ ഇൻക്യുബേറ്ററിൽ കഴിഞ്ഞ നവജാത ശിശുക്കളെ സ്വന്തം ജീവിതം പണയം വെച്ചും രക്ഷിക്കാൻ കാണിക്കുന്ന ഈ നഴ്‌സുമാരുടെ വീഡിയോ വൈറലാകുന്നു

വരാണ് ശരിക്കും മാലാഖമാർ. ജനനന്മയ്ക്കായി ആകാശത്തു നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്ന യഥാർത്ഥ മാലാഖമാർ. ഭൂകമ്പത്തിൽ നിൽക്കുന്ന കെട്ടിടം കുലുങ്ങി വിറയ്ക്കുമ്പോൾ സ്വന്തം ജീവനും കൊണ്ട് ഓടി രക്ഷപ്പെടാനാവും നമ്മളിൽ ഭൂരിഭാഗവും ശ്രമിക്കുക. എന്നാൽ കെട്ടിടം നിലം പൊത്തിയേക്കാമെന്ന ബോധ്യമുണ്ടായിട്ടും തങ്ങളെ മാത്രം വിശ്വസിച്ചു ഇൻക്യുബേറ്ററിൽ കഴിയുന്ന കുഞ്ഞു മലാഖകളെ ഇരു കൈകൾ കൊണ്ടും ചേർത്തുവയ്ക്കാനാണ് തായ് വാനിലെ ഈ മാലാഖമാർ ശ്രമിച്ചത്.

ആശുപത്രിയിലെ ഇൻക്യുബേറ്ററിൽ കഴിയുന്ന കുട്ടികളെ ശുശ്രൂഷിക്കുകയായിരുന്നു നഴ്‌സുമാർ. പെട്ടെന്നാണ് കെട്ടിടത്തെ പിടിച്ചു കുലുക്കിയ കൂറ്റൻ ഭൂകമ്പം ഉണ്ടായത്. കെട്ടിടം പോലും തകർന്ന് നിലം പൊത്താൻ പോന്ന തരത്തിലുള്ള കുലുക്കം. ആരും സ്വന്തം ജീവനും കൊണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന സന്ദർഭം.

ശക്തമായ കുലുക്കത്തിൽ കുട്ടികൾ കിടന്ന ഇൻക്യുബേറ്ററുകൾ തെന്നി നീങ്ങാൻ തുടങ്ങി. എല്ലാ ഇൻക്യുബേറ്ററുകളും തെന്നി ചിതറി. കുട്ടികൾ അതിൽ നിന്നും നിലത്തേക്ക് വീഴുമെന്ന അവസ്ഥയിലായി കാര്യങ്ങൾ. എന്നാൽ സ്വന്തം ജീവൻ പണയം വെച്ചും ഇൻക്യുബേറ്ററിൽ കിടക്കുന്ന കുഞ്ഞു മക്കളുടെ ജീവൻ രക്ഷിക്കാനാണ് ഈ നഴ്‌സുമാർ ശ്രമിച്ചത്. നഴ്‌സുമാർ എല്ലാവരും മറിഞ്ഞു വീഴാൻ തുടങ്ങിയ ഇൻക്യുബേറ്ററുകളെ പിടിച്ചു നിർത്തി. കുഞ്ഞുങ്ങൾക്കൊപ്പം നില കൊള്ളുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP