Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓട്ടം നിന്ന വിമാനം യാത്രക്കാർ ഇറങ്ങി തള്ളി നീക്കി! ഇന്തോനേഷ്യൻ വിമാനത്താവളത്തിലെ കാഴ്ച വൈറലാകുമ്പോൾ

ഓട്ടം നിന്ന വിമാനം യാത്രക്കാർ ഇറങ്ങി തള്ളി നീക്കി! ഇന്തോനേഷ്യൻ വിമാനത്താവളത്തിലെ കാഴ്ച വൈറലാകുമ്പോൾ

ജക്കാർത്ത: റൺവേയിലൂടെ 35,000 കിലോഗ്രാം ഭാരം വരുന്ന വിമാനം ജീവനക്കാർ തള്ളി നീക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നു.  ഇന്തോനേഷ്യയിലാണ് സംഭവം. വ്യാഴായ്ച്ച തംബോളക്ക എയർപ്പോർട്ടിൽ ഇറങ്ങിയ ഇന്തോനേഷ്യൻ എർലൈനായ ഗരുഡ വിമാനം ലാൻഡ് ചെയ്ത ശേഷം ഇടത്തോട്ടു നീങ്ങി അനക്കാൻ കഴിയാതെ അവിടെ അകപ്പെടുകയായിരുന്നു.

ഇരുപതോളം പുരുഷന്മാർ ചേർന്ന് വിമാനം തിരികെ ടെർമിനലിലേക്കു തള്ളി നീക്കുന്നതായാണ് വീഡിയോയിൽ കാണുന്നത്. വിമാനം തകർന്നെന്നും അതിനാൽ യാത്രക്കാർ സഹായിക്കാൻ സന്നദ്ധരായെന്നുമാണ് വൈറലായ വീഡിയോയെക്കുറിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ അഭിപ്രായം. എന്നാൽ എന്താണ് ശരിക്കും സംഭവിച്ചതെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.

വിമാനം ലാൻഡിങ്ങിനു ശേഷം ഇടത്തു വശത്തുള്ള പാർക്കിങ്ങ് ഏരിയയിലേക്കു തിരിഞ്ഞു നീങ്ങുകയായിരുന്നു എന്നും വിമാനങ്ങളെ പുറകോട്ടു വലിക്കുന്ന പുഷ്ബാക്ക് സംവിധാനം അവിടെ ലഭ്യമല്ലാതിരുന്നതിനാലാണ് എയർപ്പോട്ടിലെ ടെക്നിഷ്യന്മാരും ജീവനക്കാരും വിമാനം തള്ളേണ്ടി വന്നതെന്നും ഗരുഡ പബ്ലിക്ക് റിലേഷൻസ് മാനേജർ ഇക്സാൻ റോസൻ സംഭവത്തെക്കുറിച്ച് വിശദീകരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP