Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്ര സാഹിത്യ അക്കാദമി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി; പ്രതിഭ റായിയെ തോൽപിച്ച് ചന്ദ്രശേഖർ കമ്പാർ പുതിയ ചെയർമാൻ

കേന്ദ്ര സാഹിത്യ അക്കാദമി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി; പ്രതിഭ റായിയെ തോൽപിച്ച് ചന്ദ്രശേഖർ കമ്പാർ പുതിയ ചെയർമാൻ

മറുനാടൻ മലയാളി ഡസ്‌ക്‌

ന്യൂഡൽഹി: കേന്ദ്രസാഹിത്യ അക്കാദമി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി. അക്കാദമി ചെയർമാനായി പുരോഗമന പക്ഷത്തിന്റെ ചന്ദ്രശേഖർ കമ്പാർ തെരഞ്ഞെടുക്കപ്പെട്ടു.

ബിജെപി പിന്തുണച്ച ഒഡീഷ എഴുത്തുകാരി പ്രതിഭ റായിയെ പരാജയപ്പെടുത്തിയാണ് കമ്പാർ അക്കാദമി തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കമ്പാറിന് 56 വോട്ടുകൾ ലഭിച്ചപ്പോൾ പ്രതിഭാ റായിക്ക് 26 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. മുൻ കാലങ്ങളിൽ കണ്ടിട്ടില്ലാത്ത ശക്തമായ മത്സരത്തിനാണ് ഇത്തവണ അക്കാദമി സാക്ഷ്യം വഹിച്ചത്. രഹസ്യ ബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്.

മലയാള ഭാഷാ പ്രതിനിധി സ്ഥാനത്തേക്ക് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കൂടിയായ പ്രഭാവർമ, കാസർഗോഡ് കേന്ദ്രസർവകലാശാലയിലെ ഡോക്ടർ അജിത്കുമാർ എന്നിവർ തമ്മിലാണ് മത്സരം. ബാലചന്ദ്രൻ വടകേടത്താണ് കേരളത്തിൽ നിന്ന് ജനറൽ കൗൺസിലിലുള്ള മറ്റൊരംഗം.

നൂറിലധികം ജനറൽ കൗൺസിൽ അംഗങ്ങൾക്ക് ഓരോ ഭാഷയിലെയും പ്രതിനിധികൾക്ക് വോട്ട് ചെയ്യാനാകുമെന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ മാറ്റം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP