Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ ഓർത്തഡോക്ൾസ് ഫാമിലി കോൺഫറൻസ് റജിസ്‌ട്രേഷൻ ഉത്ഘാടനവും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു

ഇന്ത്യൻ ഓർത്തഡോക്ൾസ് ഫാമിലി കോൺഫറൻസ് റജിസ്‌ട്രേഷൻ ഉത്ഘാടനവും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു

അയർലൻഡ് :ഇന്ത്യൻ ഓർത്തഡോക്ൾസ് ചർച്ച്(അയർലൻഡ് റീജിയൻ )ഫാമിലി കോൺഫെറെൻസ് - 2018 ന്റെ മുന്നോടിയായിറജിസ്‌ട്രേഷൻ ഉത്ഘാടനവും,ലോഗോ പ്രകാശനവും അയർലണ്ടിലെ വിവിധ ഇടവകകളിൽആവേശ പൂർവ്വം പുരോഗമിക്കുന്നുഡബ്ലിൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്ൾസ് ദേവാലയത്തിൽ കുർബ്ബാനാനന്തരംനടന്ന ചടങ്ങിൽ ഇടവക വികാരി റെവ :ഫാദർ:അനീഷ് ജോൺ റെജിസ്‌ട്രേഷന്റെ ഉത്ഘാടനം ആൻഡ്രൂസ്‌സ്‌ കറിയാക്കും,സൂസൻ ആൻഡ്രൂസിനും റെജിസ്‌ട്രേഷൻ ഫോം നല്കിനിർവ്വഹിച്ചു.

ലോഗോയുടെ പ്രകാശനം ബിജു ജോസഫ് (ട്രസ്റ്റി),ജേക്കബ് സ്‌കറിയ (സെക്രെട്ടറി) , റെവ: ഫാദർ അനീഷ് ജോൺ എന്നിവർ ചേർന്ന്നിർവ്വഹിച്ചു.സെന്റ് മേരീസ് ഓർത്തഡോക്ൾസ് ചർച്ച് ,ലൂക്കൻ - നിൽ നടന്ന ചടങ്ങുകൾക്ക് ഇടവക വികാരി റെവ: ഫാദർജോർജ്ജ് തങ്കച്ചൻ നേതൃത്വം നല്കി.ബിനോയ് ഫിലിപ്പ് റെജിസ്‌ട്രേഷൻ ഫോംഏറ്റുവാങ്ങി .ലോഗോ പ്രകാശനം ഇടവക സെക്രെട്ടറിയുടെയും ,ട്രസ്റ്റിയുടെയുംനേതൃത്വത്തിൽ റെവ: ഫാദർ ജോർജ്ജ് തങ്കച്ചൻ നിർവ്വഹിച്ചു.

കോർക്ക്, ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തഡോക്ൾസ് ദേവാലയത്തിൽ ഇടവക വികാരി റെവ: ഫാദർസഖറിയ ജോർജ്ജിന്റെ പക്കൽ നിന്നും കുര്യാക്കോസ് ജോർജ്ജ്‌റെജിസ്‌ട്രേഷൻ ഫോം ഏറ്റുവാങ്ങി.ലോഗോയുടെ പ്രകാശനം തോമസ് മാത്യു (ട്രസ്റ്റി),ജോബി എബ്രഹാം (സെക്രെട്ടറി ),ഇടവക വികാരി റെവ: ഫാദർസഖറിയ ജോർജ്ജ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
2018 മെയ്5,6,7 (ശനി,ഞായർ,തിങ്കൾ)എന്നീ ദിവസങ്ങളിലായി വാട്ടർഫോർഡിലെ മൗണ്ട് മെലറിയിൽ വച്ചു നടത്തപ്പെടുന്ന ഇന്ത്യൻ ഓർത്തഡോക്ൾസ് ചർച്ച് (അയർലൻഡ് റീജിയൺ)ഫാമിലി കോൺഫെറെൻസിന്റെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി കമ്മറ്റി
അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP