Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒറ്റ ദിനം കൊണ്ട് ഏറ്റവുമധികം ഫോളേവഴ്‌സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് അഡാർ നായിക; പ്രിയ വാര്യർക്ക് മുന്നിലുള്ളത് കെയിൽ ജെന്നറും ക്രിസ്റ്റ്യാനോ റൊണാൾഡോയും

ഒറ്റ ദിനം കൊണ്ട് ഏറ്റവുമധികം ഫോളേവഴ്‌സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് അഡാർ നായിക; പ്രിയ വാര്യർക്ക് മുന്നിലുള്ളത് കെയിൽ ജെന്നറും ക്രിസ്റ്റ്യാനോ റൊണാൾഡോയും

തിരുവനന്തപുരം: ഇപ്പോൾ എങ്ങും ഒരു അഡാർ തരംഗമാണ്. ഒരു പാട്ടിലൂടെ അന്തർദേശീയ തലത്തിൽ പോലും സൂപ്പർ താരമായി മാറിയിരിക്കുകയാണ് ഒമർ ലുലുവിന്റെ ഒരു അഡാർ ലൗവിലെ നായിക പ്രിയാ വാര്യർ.

മാണിക്യമലരായ പൂവി'ലൂടെ സൂപ്പർ താരമായി മാറിയ പെൺകുട്ടിക്ക് അന്തർ ദേശീയ തലത്തിൽ തന്നെ മറ്റൊരു നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ഒറ്റ ദിനം കൊണ്ട് ഏറ്റവുമധികം ഫോളേവഴ്‌സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ഈ പതിനെട്ടുകാരി.

ഒറ്റ ദിവസം കൊണ്ട് 6.06 ലക്ഷം പേരാണ് പ്രിയയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടർന്നത്. പ്രിയക്ക് മുന്നിൽ അമേരിക്കൻ ടെലിവിഷൻ താരമായ കെയിൽ ജെന്നറും രണ്ടാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് ഉള്ളത്.

8.8 ലക്ഷം പേരാണ് ഒറ്റദിവസം കൊണ്ട് ജെന്നറിനെ പിന്തുടർന്നത്. 6.5 ലക്ഷം പേരാണ് ഇൻസ്റ്റാഗ്രാമിൽ റൊണാൾഡേയെ പിന്തുടർന്നത്. പ്രിയ ഇപ്പോൾ ഇന്ത്യയിൽ മാത്രമല്ല പാക്കിസ്ഥാനിലെയും ഇന്റർനെറ്റിലെ താരമാണ്. ജിമിക്കി കമ്മൽ ഗാനം ഹിറ്റാക്കിയ ഷെറിന് ശേഷം പ്രിയ വാര്യരും തരംഗമായി മാറിക്കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP