Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇല്ലാത്ത നിലപാട് കാണിക്കാനാണ് സോനം വസ്ത്രം ധരിക്കുന്നതെന്ന് സൊനാക്ഷി സിൻഹ; എന്നാണ് താൻ സൊനാക്ഷിക്ക് മുൻപിൽ ആവശ്യമില്ലാത്ത നിലപാട് കാണിച്ചതെന്ന് സോനം കപൂർ; വസ്ത്രത്തിന്റെ പേരിൽ സൂപ്പർ നായികമാർ തമ്മിൽ പോര്

ഇല്ലാത്ത നിലപാട് കാണിക്കാനാണ് സോനം വസ്ത്രം ധരിക്കുന്നതെന്ന് സൊനാക്ഷി സിൻഹ; എന്നാണ് താൻ സൊനാക്ഷിക്ക് മുൻപിൽ ആവശ്യമില്ലാത്ത നിലപാട് കാണിച്ചതെന്ന് സോനം കപൂർ; വസ്ത്രത്തിന്റെ പേരിൽ സൂപ്പർ നായികമാർ തമ്മിൽ പോര്

മുംബൈ: ബോളിവുഡ് നായകമാർ തമ്മിലെ ട്വിറ്റർ പോര് കനത്തു. വസ്ത്രത്തിന്റെ പേരിലാണ് ബോളിവുഡിലെ ഫാഷൻ ദിവ എന്നറിയപ്പെടുന്ന സോനം കപൂറും സൊനാക്ഷി സിൻഹയും തമ്മിൽ പോരിനിറങ്ങിയത്.

നേഹ ധൂപിയയുടെ ചാറ്റ് ഷോയിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. അഭിമുഖത്തിൽ വസ്ത്രധാരണത്തെക്കുറിച്ചാണ് താരം സംസാരിച്ചത്. സോനത്തിന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള സംസാരത്തിൽ ഇല്ലാത്ത നിലപാട് കാണിക്കാനാണ് സോനം വസ്ത്രം ധരിക്കുന്നതെന്ന് സൊനാക്ഷി പറഞ്ഞു.

എന്നാൽ സൊനാക്ഷിക്ക് മറുപടിയുമായി സോനവും രഗത്തെത്തി. എന്നാണ് താൻ സൊണാക്ഷിക്ക് മുൻപിൽ ആവശ്യമില്ലാത്ത നിലപാട് കാണിച്ചതെന്ന് സോനം ചോദിച്ചു. ഇനി അഥവാ അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ മാപ്പ്- സോനം കുറിച്ചു.

ഒടുവിൽ പ്രശ്‌നം ഒത്ത് തീർക്കാനായി സൊനക്ഷി വീണ്ടും ട്വിറ്ററിലെത്തി. 'സോനം ഇത്രയും ബാലിശമാകരുത്. നമ്മൾ ഇത്തരം ഷോകളിൽ പങ്കെടുക്കുന്നത് ആവശ്യമില്ലാഞ്ഞിട്ട് പോലും പരസ്പരം സ്തുതി പറയാനാണ്. എല്ലാം ചെറിയ കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കാറില്ലേ, ഗൗരവകരമായി എടുക്കരുത്- സൊണാക്ഷി കുറിച്ചു'.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP