Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയർലണ്ടിൽ നോർത്ത്വുഡ് ഫുട്‌ബോൾ ചാംപ്യൻഷിപ്പ് മാർച്ച് 10 -ന്

അയർലണ്ടിൽ നോർത്ത്വുഡ് ഫുട്‌ബോൾ ചാംപ്യൻഷിപ്പ് മാർച്ച് 10 -ന്

ഡബ്ലിൻ: കാൽപന്ത് കളിയുടെ കരുത്തും സൗന്ദര്യവും ആവേശമാക്കി നോർത്ത്വുഡ് ക്ലബ് ഒരുക്കുന്ന ഒന്നാമത് അമച്വർ സിക്സസ് ഫുട്‌ബോൾ ചാംപ്യൻഷിപ്പ് മാർച്ച് 10 -ന് സാൻട്രി ഇൻഡോർ ഫുട്‌ബോൾ സ്റ്റേഡിയത്തിൽ അരങ്ങേറുന്നു. അയർലണ്ടിലെ 8 - ഓളം ടീമുകൾ പങ്കെടുക്കുന്ന നോർത്ത്വുഡ് എവർ റോളിങ്ങ് കപ്പിന് വേണ്ടിയുള്ള വാശിയേറിയ ഫുട്‌ബോൾ മത്സരങ്ങൾ രാവിലെ 11 മണിക്ക് ആരംഭിക്കും.ഈ മാസം പണി പൂർത്തിയാവുന്ന M50 - ബാലിമൺ എക്‌സിറ്റിന് സമീപമുള്ള 'The Soccer Dome' -ലെ പുതിയ ആസ്‌ട്രോ പിച്ചുകളിൽ രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ നടക്കുക.

ചാംപ്യൻഷിപ്പ് വിജയികളെ കാത്തിരിക്കുന്നത് എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് പ്രൈസുമാണ്. മികച്ച കളിക്കാരനും , മികച്ച ഗോളിക്കും പ്രത്യേകം ട്രോഫികൾ നൽകി ആദരിക്കും.

അയർലണ്ടിലെ മികച്ച മലയാളീ ഫുട്‌ബോൾ ടീമുകളും ആസ്വാദകരും കാൽപ്പന്ത് കളിയുടെ എല്ലാ ആവേശവും ഉൾക്കൊണ്ട് ഈ ടൂർണമെന്റ് വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
അനിത്ത്:0870557783
ബോണി :0894221558
ഫിന്നി:0892310617

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP