Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് ദിവസമല്ല മൂന്ന് വർഷം പരിശീലിച്ചാലും രാജ്യത്തിന് വേണ്ടി ആർ.എസ്.എസിന് ഒന്നും ചെയ്യാൻ കഴിയില്ല; 1925 കാലത്ത് രൂപീകരിച്ച ആർ.എസ്.എസ്. സ്വാതന്ത്ര സമരകാലത്ത് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല; ബ്രിടീഷുകാരെ പുകഴ്‌ത്തുകയും പലവട്ടം മാപ്പ് പറഞ്ഞു തലയൂരുകയും ചെയ്ത സവർക്കറുടെ പിന്മുറക്കാർ രാജ്യത്തെ ശിഥിലമാക്കുന്ന കലാപങ്ങളിലാണ് ഏർപ്പെട്ടിട്ടുള്ളത്; ആർ എസ് എസിനെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല

മൂന്ന് ദിവസമല്ല മൂന്ന് വർഷം പരിശീലിച്ചാലും രാജ്യത്തിന് വേണ്ടി ആർ.എസ്.എസിന് ഒന്നും ചെയ്യാൻ കഴിയില്ല; 1925 കാലത്ത് രൂപീകരിച്ച ആർ.എസ്.എസ്. സ്വാതന്ത്ര സമരകാലത്ത് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല; ബ്രിടീഷുകാരെ പുകഴ്‌ത്തുകയും പലവട്ടം മാപ്പ് പറഞ്ഞു തലയൂരുകയും ചെയ്ത സവർക്കറുടെ പിന്മുറക്കാർ രാജ്യത്തെ ശിഥിലമാക്കുന്ന കലാപങ്ങളിലാണ് ഏർപ്പെട്ടിട്ടുള്ളത്; ആർ എസ് എസിനെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സൈനികരെ അപമാനിച്ച മോഹൻഭഗവത് രാജ്യത്തോട് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല. മൂന്ന് ദിവസമല്ല മൂന്ന് വർഷം പരിശീലിച്ചാലും രാജ്യത്തിന് വേണ്ടി ആർ.എസ്.എസിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും 1925 കാലത്ത് രൂപീകരിച്ച ആർ.എസ്.എസ്. സ്വാതന്ത്ര സമരകാലത്ത് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ബ്രിടീഷുകാരെ പുകഴ്‌ത്തുകയും പലവട്ടം മാപ്പ് പറഞ്ഞു തലയൂരുകയും ചെയ്ത സവർക്കറുടെ പിന്മുറക്കാർ രാജ്യത്തെ ശിഥിലമാക്കുന്ന കലാപങ്ങളിലാണ് ഏർപ്പെട്ടിട്ടുള്ളതെന്നും ചെന്നിത്തല ഓർമപ്പെടുത്തി, ഫേസ്‌ബുക്ക് വഴിയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം

രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക്ക് കുറിപ്പ്

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയിൽ (60 അംഗ കമന്റോസംഘം) ഇരുന്നാണ് രാജ്യസുരക്ഷയ്ക്ക് ആർ.എസ്.എസുകാരെ രംഗത്തിറക്കാമെന്ന് മോഹൻഭഗവത് വീമ്പിളക്കുന്നത്. മൂന്ന് ദിവസമല്ല മൂന്ന് വർഷം പരിശീലിച്ചാലും രാജ്യത്തിന് വേണ്ടി ആർ.എസ്.എസിന് ഒന്നും ചെയ്യാൻ കഴിയില്ല. 1925 കാലത്ത് രൂപീകരിച്ച ആർ.എസ്.എസ്. സ്വാതന്ത്ര സമരകാലത്ത് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ബ്രിടീഷുകാരെ പുകഴ്‌ത്തുകയും പലവട്ടം മാപ്പ് പറഞ്ഞു തലയൂരുകയും ചെയ്ത സവർക്കറുടെ പിന്മുറക്കാർ രാജ്യത്തെ ശിഥിലമാക്കുന്ന കലാപങ്ങളിലാണ് ഏർപ്പെട്ടിട്ടുള്ളത്. ആയുധപരിശീലനം അടക്കം നൽകി സമാന്തര സേന രൂപീകരിച്ചു രാജ്യത്തെ സമാധാനത്തെ വെല്ലുവിളിക്കുകയാണ് ആർ.എസ്.എസ്. ചെയ്യുന്നത്.

ആർ.എസ്.എസ് .നേടിയെടുത്ത കായിക ബലവും ഹുങ്കും കൊണ്ട് ബാബരി മസ്ജിദ് തകർക്കൽ, ഗുജറാത്ത് കലാപം തുടങ്ങിയ വിധ്വംസക പ്രവർത്തനങ്ങളാണ് ചെയ്തിട്ടുള്ളത്. നിർമ്മാണാത്മകവും രാജ്യത്തിന് ക്ഷേമകരവുമായ ഒരു കാര്യം പോലും ചെയ്തു പാരമ്പര്യമില്ലാത്ത ആർ.എസ് .എസ് ഇപ്പോൾ ജനങ്ങളെയും ആർമിയെയും ഒരേ പോലെ വെല്ലുവിളിക്കുകയും അപമാനിക്കുകയുമാണ് ചെയ്തത്.

രാജ്യത്തിന് പുറമെയുള്ള ശത്രുക്കളെ നേരിടാമെന്ന വിടുവായത്തം അവസാനിപ്പിക്കണം. വർഗീയമായി മനുഷ്യരെ വേർതിരിച്ചു രാജ്യത്തിനുള്ളിൽ നിങ്ങൾ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾ നിർത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ബിഹാറിൽ നടത്തിയ പ്രസ്താവന പിൻവലിച്ചു മോഹൻഭഗവത് രാജ്യത്തോട് ക്ഷമ പറയണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP