Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൈനിക ക്യാമ്പിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിന് പാക്കിസ്ഥാൻ കനത്ത വില നൽകേണ്ടിവരുമെന്ന് പ്രതിരോധ മന്ത്രി; കാശ്മീർ ഭീകരാക്രമണത്തിന് പിന്നിൽ അസർ മസ്ഹൂദിന്റെ ജെയ്‌ഷെ മുഹമ്മദ്; പ്രദേശിക സഹായം ലഭിച്ചെന്ന് സംശയിക്കുന്നതായും നിർമ്മല സീതാരാമൻ; പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാൻ ഇന്ത്യ വീണ്ടും സർജിക്കൽ സ്‌ട്രൈക്കിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ

സൈനിക ക്യാമ്പിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിന് പാക്കിസ്ഥാൻ കനത്ത വില നൽകേണ്ടിവരുമെന്ന് പ്രതിരോധ മന്ത്രി; കാശ്മീർ ഭീകരാക്രമണത്തിന് പിന്നിൽ അസർ മസ്ഹൂദിന്റെ ജെയ്‌ഷെ മുഹമ്മദ്; പ്രദേശിക സഹായം ലഭിച്ചെന്ന് സംശയിക്കുന്നതായും നിർമ്മല സീതാരാമൻ; പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാൻ ഇന്ത്യ വീണ്ടും സർജിക്കൽ സ്‌ട്രൈക്കിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ

ജമ്മു: ജമ്മുകശ്മീരിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ പാക്കിസ്ഥാന് കനത്ത മുന്നറിപ്പുമായി ഇന്ത്യ. പ്രതിരോധ മന്ത്രി നിർമല സീതാരാമൻ വാർത്താസമ്മേളനം വിളിച്ചാണ് ഭീകരതയോട് മാപ്പില്ലെന്ന് പ്രഖ്യാപിച്ചത്. ഭീകരാക്രമണങ്ങളിൽ പാക്കിസ്ഥാന് പങ്കുണ്ടെന്നും ഇത്തരം ആക്രമണങ്ങൾക് അവർ വലിയ വില നൽകേണ്ടി വരുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

ആക്രമണത്തിന് പിന്നിൽ അസർ മസ്ഹൂദിന്റെ ജെയ്‌ഷെ മുഹമ്മദ് ആണ്. ഭീകരർക്ക് പ്രദേശവാസികളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നു. സംഭവത്തിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഞാൻ ഒരു സമയപരിധി പറയുന്നില്ല. എന്നാൽ ഇത് പറയാം, ഈ അനർഥത്തിന് പാക്കിസ്ഥാൻ വില നൽകേണ്ടിവരും. ഞാൻ ആവർത്തിക്കുന്നു, പാക്കിസ്ഥാൻ ഇതിനു വില കൊടുക്കേണ്ടിവരും- കഴിഞ്ഞ ദിവസം ഭീകരാക്രമണം നടന്ന സുംജ്വാൻ സൈനിക ക്യാന്പ് സന്ദർശിച്ചശേഷം പ്രതിരോധമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. 2016ൽ ഉറി ഭീകരാക്രമണത്തിനുശേഷം നടന്ന സർജിക്കൽ സ്‌ട്രൈക്ക് പോലെ മറ്റൊരു മറുപടിയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രതിരോധമന്ത്രാലയം സൈന്യത്തിനൊപ്പമാണെന്നും ജമ്മു കശ്മീർ സർക്കാരിനൊപ്പം നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും പ്രതിരോധ മന്ത്രി ആഹ്വാനം ചെയ്തു. കൂടാതെ, ഭീകരർക്കെതിരേ പാക്കിസ്ഥാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർ ഇപ്പോഴും പാക്കിസ്ഥാനിൽ സ്വതന്ത്രരാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സുംജ്വാനിൽ ശനിയാഴ്ച ആരംഭിച്ച ആക്രമണത്തിൽ അഞ്ചു സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടൽ 36 മണിക്കൂർ നീണ്ടു. ജയ്ഷ് ഇ മുഹമ്മദ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണു പൊലീസ് പറയുന്നത്.

ഇതിന് പിന്നാലെ തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സൈനിക ക്യാമ്പിലേക്ക് ആയുധാധാരികൾ കടക്കാൻ ശ്രമിച്ചത്. സുരക്ഷ ഉദ്യോഗസ്ഥരുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു ജവാൻ കൊല്ലപ്പെട്ടിരുന്നു. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികത്തിൽ കശ്മീരിൽ തീവ്രവാദികൾ ആക്രമണങ്ങൾ നടത്തുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു.

വിഷയത്തിൽ പട്ടാളത്തെ വിമർശിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് രംഗത്തെത്തിയിരുന്നു. ഇന്ത്യൻ സൈന്യത്തിനു യുദ്ധത്തിനു തയ്യാറെടുക്കാൻ ആറ് മാസം വേണമെങ്കിൽ ആർഎസ്എസ്സിനു വെറും മൂന്ന് ദിവസം മതിയെന്ന് മോഹൻ ഭാഗവത് പറഞ്ഞതാണ് വിവാദമായത്. 'ആർഎസ്എസ്സിനു സൈനികരെ മൂന്ന് ദിവസം കൊണ്ട് തയ്യാറെടുപ്പിക്കാൻ കഴിയും. ഇന്ത്യൻ സൈന്യത്തിന് ആറ് മുതൽ ഏഴ് മാസം വരെ സമയം എടുക്കുന്നിടത്താണ് ഇത്. ഇതാണ് ഞങ്ങളുടെ കഴിവ്. ഭരണഘടന അനുവദിക്കുകയാണെങ്കിൽ നിർണ്ണായക ഘട്ടത്തിൽ മുൻനിരയിൽ നിന്ന് ശത്രുക്കൾക്കെതിരെ പോരാടും', മോഹൻ ഭാഗവത് പറഞ്ഞു.

'ആർഎസ്എസ് എന്നത് സൈനികമോ അർധസൈനികമോ ആയ സംഘടനയല്ല. ഇത് ഒരു കുടുംബത്തിന്റെ കെട്ടുപാടുള്ള സംഘടനയാണ്. പക്ഷെ സൈന്യത്തിന്റേതിന് സമാനമായ ചിട്ടവട്ടങ്ങളും അച്ചടക്കവും ആണ് പാലിക്കുന്നതെന്ന് മാത്രം', അദ്ദേഹം തുടർന്നു. തന്റെ അണികൾക്ക് രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിക്കാൻ സന്തോഷം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഈ പരാമർശം വിവിദമായതോടെ വിമർശനം ഉയർത്തി കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP