Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണടച്ചു കാണിച്ച് മലയാളികളുടെ മനം കവർന്ന പ്രിയ വാര്യരുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കൂടുന്നത് സെക്കൻഡുകൾക്കുള്ളിൽ; മോഹൻലാലിനെ പിന്നിലാക്കിയ പ്രിയ മിനിറ്റുകൾ കൊണ്ട് ദുൽഖറിനെയും കടത്തി വെട്ടി റെക്കോർഡ് ഇട്ടു: രണ്ടായിരം ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന പ്രിയയുടെ ഇൻസ്റ്റഗ്രാം 21 ലക്ഷത്തിലെത്തിയത് വെറും നാലേ നാലു ദിവസത്തിനുള്ളിൽ

കണ്ണടച്ചു കാണിച്ച് മലയാളികളുടെ മനം കവർന്ന പ്രിയ വാര്യരുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കൂടുന്നത് സെക്കൻഡുകൾക്കുള്ളിൽ; മോഹൻലാലിനെ പിന്നിലാക്കിയ പ്രിയ മിനിറ്റുകൾ കൊണ്ട് ദുൽഖറിനെയും കടത്തി വെട്ടി റെക്കോർഡ് ഇട്ടു: രണ്ടായിരം ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന പ്രിയയുടെ ഇൻസ്റ്റഗ്രാം 21 ലക്ഷത്തിലെത്തിയത് വെറും നാലേ നാലു ദിവസത്തിനുള്ളിൽ

മറുനാടൻ മലയാളി ബ്യൂറോ

ചിരിയിൽ മലയാളികൾ മാത്രമല്ല, ലോകത്തിന്റെ പല കോണുകളിലുമുള്ളവരും വീണു പോയി. കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ഇൻസ്റ്റാഗ്രാമിൽ പ്രിയാ വാര്യർ എന്ന ഈ മലയാളി സുന്ദരിക്ക് ഫോളോവേഴ്‌സ് കൂടുന്നത്. മോഹൻലാലിനെയും ഇൻസ്്റ്റാഗ്രാമിലെ ടോപ്പ് വൺ സെലിബ്രേറ്റിയായ ദുൽഖർ സൽമാനെയും കടത്തി വെട്ടി പുത്തൻ റെക്കോർഡ് ഇട്ടിരിക്കുകയാണ് പ്രിയ.

ഇൻസ്റ്റാഗ്രാമിൽ 19 ലക്ഷം ഫോളോവേഴ്‌സുമായി ഒന്നാമനായിരുന്ന ദുൽഖറിനെയും കടത്തിവെട്ടി 21 ലക്ഷം ഫോളോവേഴ്‌സിനെയാണ് പ്രിയ നിമിഷങ്ങൾക്കുള്ളിൽ ഉണ്ടാക്കിയെടുത്തത്. 1.8 മില്ല്യണിൻ നിന്നും സെക്കന്റുകൾ കൊണ്ടാണ് പ്രിയയുടെ ഫോളോവേവ്‌സ് 1.9 മില്ല്യണിലെത്തിയത്. വീണ്ടും നിമിഷങ്ങൾ കൊണ്ട് തന്നെ പ്രിയയുടെ ഫോളോവേഴ്‌സിന്റെ എണ്ണം രണ്ട് മില്ല്യണിലെത്തി ദുൽഖറിനെയും കടത്തി വെട്ടി.

കണ്ണടച്ച് കാണിച്ച് മലയാലികളുടെ മനസ് കവർന്ന പ്രിയയ്ക്ക് പാക്കിസ്ഥാൻ, ഈജിപ്ത്, ടുണീഷ്യ, യുകെ തുടങ്ങി വിദേശ രാജ്യങ്ങളിൽ വരെ ആരാധകരെ കൊണ്ട് നിറഞ്ഞു. പ്രിയയുടെ ഫോട്ടോകൾക്കു പോലും പതിനായിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് വന്നു കൊണ്ടിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ രണ്ടായിരും ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന പ്രിയയുടെ അക്കൗണ്ട് വെറും നാലു ദിവസം കൊണ്ടാണ് 16 ലക്ഷം ഫോളോവേഴ്‌സിനെ സൃഷ്ടിച്ചത്. എന്നാൽ നിമിഷങ്ങൾ കൊണ്ടു തന്നെ മോഹൻലാലിനെയും കടത്തിവെട്ടിയ പ്രിയ ഇൻസ്റ്റഗ്രാമിലെ പ്രിയ താരം ഡിക്യുവിനെയും കടത്തി വെട്ടി മുന്നേറുകയായിരുന്നു. മിനിറ്റ് വച്ച് ഫോളോവേഴ്‌സിന്റെ എണ്ണം കൂടുന്ന പ്രിയ പാട്ടിറങ്ങിയ ശേഷം വാട്ട്‌സാപ്പിലും ഫേസ്‌ബുക്കിലുമൊക്കെ മിന്നും താരമാണ്.

തൃശൂർ സ്വദേശിനിയായ പ്രിയ വിമല കോളജിലാണ് പഠിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റുകളാകാനെത്തിയ കുട്ടികളെ കണ്ട് അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് മുന്നിലേക്ക് കൈപിടിച്ചുയർത്തിയത് സംവിധായകനായ ഒമർ ലുലുവാണ്. പെൺകുട്ടികളിൽ ഏറ്റവും കൂടുതൽ ക്ലിക്കായത് പ്രിയയാണ്. യുട്യൂബിൽ 50 ലക്ഷം ആളുകൾ കണ്ട പാട്ട് ഇപ്പോഴും ട്രെൻഡിങ് സ്ഥാനത്ത് ഒന്നാമതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP