Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ.ഐ.ജി വെസ്റ്റ് മേഖല പ്രവർത്തക സംഗമം അബ്ബാസിയയിൽ സംഘടിപ്പിച്ചു

കെ.ഐ.ജി വെസ്റ്റ് മേഖല പ്രവർത്തക സംഗമം അബ്ബാസിയയിൽ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കെ.ഐ.ജി വെസ്റ്റ് മേഖല പ്രവർത്തക സംഗമം നടത്തി. കെ.ഐ.ജി പ്രസിഡന്റ് സക്കീർ ഹുസൈൻ തൂവ്വുർ സംഗമം ഉത്ഘാടനം ചെയ്തു. ഉന്നതമായ ജീവിത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മാതൃക വ്യക്തികളായി മാറണമെന്നും, സമൂഹത്തിനു പ്രയോജനം ലഭിക്കുന്ന പ്രവർത്തങ്ങൾ ചെയ്യാൻ മുന്നിട്ടറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മനുഷ്യമനസുകളെ അകറ്റാനും ഭിന്നിപ്പിക്കാനും ബോധപൂർവമായ ശ്രമങ്ങൾ നടക്കുമ്പോൾ പരമാവധി സ്‌നേഹ, സൗഹൃദ ബന്ധങ്ങൾ സ്ഥാപിക്കാനും സമൂഹത്തിൽ സമാധാനം നില നിർത്താനും വേണ്ടി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്ഥാനം തേടുന്ന പ്രവർത്തകൻ എന്ന വിഷയത്തിൽ കെ.ഐ.ജി വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി പ്രഭാഷണവും നിർവ്വഹിച്ചു. കെ.ഐ.ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് വാരാന്ത യോഗ അജണ്ട വിശദാംശങ്ങളും, കെ.ഐ.ജി വെസ്റ്റ് മേഖ സെക്രട്ടറി മുഹമ്മദ് നൈസാം സി. പി പ്രോഗ്രാമുകളും വിശദീകരിച്ചു. കെ.ഐ.ജി ട്രഷറർ എസ്.എ.പി ആസാദും സംസാരിച്ചു.

കെ.ഐ.ജി യുടെ കീഴിൽ നടന്നുവരുന്ന ജനക്ഷേമ പദ്ദതിയായ ഒരുമക്ക് വേണ്ടി രണ്ട് മാസക്കാലയളവിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്‌ച്ചവെച്ച യൂണിറ്റുകളെയും എരിയകളെയും സംഗമത്തിൽ അഭിനന്ദിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.

വെസ്റ്റ് മേഖല പ്രസിഡന്റ് മുഹമ്മദ് ശരീഫ് പി.ടി സംഗമത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് നജീബ് സി.കെ സ്വാഗതം പറഞ്ഞു. വെസ്റ്റ് മേഖല വൈസ് പ്രസിഡന്റ് ഫസലുൽ ഹഖ് സമാപനം നടത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP