Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡാളസ് കേരള അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി

ഡാളസ് കേരള അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി

പി.പി. ചെറിയാൻ

ഡാളസ്സ്: ഡാളസ്സ് ഫോർട്ട്വർത്ത് മെട്രോപ്ലെക്സിലെ ആയിരത്തോളംകുടുംബങ്ങൾ അംഗങ്ങളായുള്ള കേരള അസ്സോസിയേഷൻ ഓഫ് ഡാളസ് പൊതുയോഗംനടന്നു.ഫെബ്രുവരി 10 ശനിയാഴ്ച ഗാർലന്റ് ബെൽറ്റ് ലൈനിലുള്ളഅസോസിയേഷൻ കോൺഫറൻസ് ഹാളിൽ ചേർന്ന പൊതുയോഗത്തിൽ പ്രസിഡന്റ്ബാബു സി. മാത്യു അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനം വിജയകരമായി പൂർത്തീകരിക്കുന്നതിനുസഹകരിച്ച എല്ലാ ഭാരവാഹികൾക്കും മെംബർമാർക്കും പ്രസിഡന്റ് പ്രത്യേകംനന്ദി പറഞ്ഞു.ചാരിറ്റി പ്രവർത്തനങ്ങൾ, കൈരളി പ്രസിദ്ധീകരണം, മലയാളംക്ലാസ് എന്നിവ കേരള അസോസിയേഷന്റെ നേട്ടങ്ങളായി പ്രസിഡന്റ്ചൂണ്ടിക്കാട്ടി. തുടർന്ന് വാർഷിക പ്രവർത്തന റിപ്പോർട്ട്സെക്രട്ടറി റോയ് കൊടുവത്ത് അവതരിപ്പിച്ചു. വരവ് ചെലവു കണക്കുകൾ
ജോയിന്റ് ട്രഷറർ രാജീവ് മേനോനും അവതരിപ്പിച്ചു.

ചർച്ചകൾക്കും വിശദീകരണങ്ങൾക്കു ശേഷം ഭേദഗതികളോടെ റിപ്പോർട്ടുംകണക്കും ഐക്യകണ്ഠേനെ പാസ്സാക്കി.തുടർന്ന് 2018 ലെ ബഡ്ജറ്റ് ട്രഷറർപ്രദീപ് നാഗനൂലിൽ അവതരിപ്പിച്ചു. പുതിയ വർഷത്തെപ്രവർത്തനങ്ങളെക്കുറിച്ച് സെക്രട്ടറി ഡാനിയേൽ കുന്നേൽ
വിശദീകരിച്ചു. പുതിയ പ്രസിഡന്റായി ചുമതലയേറ്റ റോയ് കൊടുവത്ത് കേരള
അസോസിയേ ഷന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരുടേയും സഹകരണം അഭ്യർത്ഥിച്ചു.

പീറ്റർ നെറ്റൊ, സെബാസ്റ്റ്യൻ പ്രാകുഴി, രാജൻ മേപ്പുറം, അനശ്വർ
മാമ്പിള്ളി, ചെറിയാൻ ചൂരനാട്, ഐപ്പ് സ്‌കറിയ, തോമസ് വർഗീസ്, ദീപക്
നായർ, സുരേഷ് അച്ചുതൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP