Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് ബസ് ചാർജ് കൂടും; മിനിമം ചാർജ് എട്ട് രൂപയാക്കാൻ സർക്കാരിന് ഇടതുമുന്നണി ശുപാർശ

സംസ്ഥാനത്ത് ബസ് ചാർജ് കൂടും; മിനിമം ചാർജ് എട്ട് രൂപയാക്കാൻ സർക്കാരിന് ഇടതുമുന്നണി ശുപാർശ

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് കൂടും. മിനിമം ചാർജ് എട്ട് രൂപയായി വർധിപ്പിക്കാൻ സർക്കാരിന് എൽഡിഎഫ് അനുമതി നൽകി. ജനങ്ങൾക്ക് അമിതഭാരം ഉണ്ടാവാത്ത രീതിയിൽ ചാർജ് കൂട്ടാനാണ് നിർദ്ദേശം.

ഇന്നു ചേർന്ന മുന്നണി യോഗത്തിലാണ് ബസ് ചാർജ് വർധിപ്പിക്കാനുള്ള അനുമതി എൽഡിഎഫ് നൽകിയത്. നിരക്ക് വർധന സംബന്ധിച്ച അന്തിമ തീരുമാനം നാളെ രാവിലെ ചേരുന്ന മന്ത്രിസഭായോഗത്തിൽ ഉണ്ടായേക്കും. ചാർജ് വർധനയുടെ എല്ലാ വശങ്ങളും പരിശോധിച്ച് അന്തിമതീരുമാനം സർക്കാർ സ്വീകരിക്കുമെന്ന് എൽഡിഎഫ് യോഗത്തിനു ശേഷം ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിരക്ക് വർധന പ്രാബല്യത്തിൽ വന്നാൽ ഓർഡിനറി ബസ്സുകളിൽ മിനിമം നിരക്ക് ഏഴ് രൂപയിൽ നിന്നും എട്ട് രൂപയാവും. ഫാസ്റ്റ് പാസഞ്ചറുകളിൽ മിനിമം ചാർജ് പത്ത് രൂപയിൽ നിന്നും 11 രൂപയാവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP