Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാലന്റീൻസ് ദിനത്തിൽ ക്യാമ്പസിലെങ്ങാനും കണ്ടാൽ ഉഗ്രൻ ശിക്ഷ സമ്മാനം; കുട്ടികളെ വിടാതിരിക്കാൻ രക്ഷിതാക്കളും ശ്രദ്ധിക്കണം; വിചിത്ര ഉത്തരവുമായി ലക്‌നൗ സർവകാലാശാല; ക്യാമ്പസിൽ കയറരുതെന്ന് പറയാൻ സർവകലാശാലയ്ക്ക് എന്തധികാരമെന്ന് വിദ്യാർത്ഥികൾ

വാലന്റീൻസ് ദിനത്തിൽ ക്യാമ്പസിലെങ്ങാനും കണ്ടാൽ ഉഗ്രൻ ശിക്ഷ സമ്മാനം; കുട്ടികളെ വിടാതിരിക്കാൻ രക്ഷിതാക്കളും ശ്രദ്ധിക്കണം; വിചിത്ര ഉത്തരവുമായി ലക്‌നൗ സർവകാലാശാല; ക്യാമ്പസിൽ കയറരുതെന്ന് പറയാൻ സർവകലാശാലയ്ക്ക് എന്തധികാരമെന്ന് വിദ്യാർത്ഥികൾ

മറുനാടൻ മലയാളി ഡസ്‌ക്

ലക്്നൗ: വാലന്റൈൻസ് ദിനത്തിൽ വിദ്യാർത്ഥികളെ ക്യാമ്പസിൽ കണ്ടുപോകരുത്. എല്ലാവർക്കും അവധി പ്രഖ്യാപിച്ചിരി്ക്കുന്നു.ലക്‌നൗ സർവകലാശാലയാണ് ഈ വിചിത്ര ഉത്തരവിട്ടിരിക്കുന്നത്. നാളെ ക്യാംപസിന് അവധി നൽകിക്കൊണ്ടുള്ള വൈസ് ചാൻസലറുടെ ഉത്തരവ് പുറത്തിറങ്ങി. അവധി പ്രഖ്യാപിച്ച ദിവസം ക്യാംപസിൽ വിദ്യാർത്ഥികളെ കണ്ടാൽ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

'പാശ്ചാത്യസംസ്‌കാരം ഉൾക്കൊണ്ട് കുറേ വർഷങ്ങളായി ഫെബ്രുവരി 14ന് വാലന്റൈൻസ് ദിനം ആഘോഷിച്ച് വരികയാണ്. മഹാശിവരാത്രിയോട് അനുബന്ധിച്ച് 14നും ക്യാംപസിന് അവധിയായിരിക്കുമെന്ന് അറിയിക്കുന്നു' ഇങ്ങനെയാണ് ഉത്തരവിൽ പറയുന്നത്.
ക്ലാസ്സുകളോ പരീക്ഷകളോ നാളെ ഉണ്ടായിരിക്കുന്നതല്ല. മാത്രമല്ല യാതൊരു വിധ സാംസ്‌കാരിക പരിപാടികളും കാമ്പസിലുണ്ടായിരിക്കുന്നതല്ല'.

അതിനാൽ തന്നെ കുട്ടികളെ ഒരു സാഹചര്യത്തിലും കാമ്പസിൽ കണ്ട് പോവരുത്. വാലന്റൈൻസ് ദിനത്തിൽ കുട്ടികളെ രക്ഷിതാക്കൾ കോളേജിലയക്കരുതെന്നും നിയമം ലംഘിക്കുന്ന വിദ്യാർത്ഥികൾക്കെതിരേ നടപടിയുണ്ടാവുമെന്നും സർക്കുലർ നിർദ്ദേശിക്കുന്നു.

സർവ്വകലാശാലയ്ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അന്നേദിവസം പരീക്ഷകളോ മറ്റ് ഔദ്യോഗിക പരിപാടികളോ ഉണ്ടായിരിക്കുന്നതല്ലെന്നും സർക്കുലറിൽ പറയുന്നു. സർവകലാശാലയുടെ മുഖ്യ ഭരണാധികാരി വിനോദ് സിംഗാണ് സർക്കുലറിൽ ഒപ്പുവെച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം വാലന്റൈൻസ് ദിനത്തിൽ പൂക്കളോ മറ്റ് സമ്മാനങ്ങളോ ക്യാമ്പസിൽ കൊണ്ടുവരുന്നത് സർവകലാശാല വിലക്കിയിരുന്നു.

അതേസമയം സർവകലാശാലയുടെ നടപടിക്കെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തി. അവധി നൽകാൻ സർവകലാശാലയ്ക്ക് അധികാരമുണ്ടെങ്കിലും ക്യാംപസിൽ പ്രവേശിക്കരുതെന്ന് പറയാൻ അധികാരമില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP