Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അതിർത്തിയിൽ ഇന്ത്യ പ്രകോപനത്തിന് മുതിർന്നാൽ അതേ നാണയത്തിൽ മറുപടി; മുന്നറിയിപ്പുമായി പാക് വിദേശകാര്യമന്ത്രി

അതിർത്തിയിൽ ഇന്ത്യ പ്രകോപനത്തിന് മുതിർന്നാൽ അതേ നാണയത്തിൽ മറുപടി; മുന്നറിയിപ്പുമായി പാക് വിദേശകാര്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: അതിർത്തിയിലെ ഇന്ത്യയുടെ പ്രകോപനത്തിന് അതേ നാണയത്തിൽ മറുപടി നൽകുമെന്ന് പാക്കിസ്ഥാൻ. പാക്‌വിദേശകാര്യമന്ത്രി ഖുറം ദസ്തഗിർ ഖാനാണ് ഈ മുന്നറിയിപ്പ് നൽകിയത്. ഇന്ത്യ എന്തെങ്കിലും അബദ്ധങ്ങൾ പ്രവർത്തിച്ചാൽ പാക്കിസ്ഥാൻ അതേ നാണയത്തിൽ തന്നെ മറുപടി നൽകും. ഇന്ത്യയുടെ പ്രകോപനങ്ങൾ, മിഥ്യാ തന്ത്രങ്ങൾ, അനർഥങ്ങൾ എന്നിവ ശിക്ഷിക്കപ്പെടാതെ പോവില്ല. അത് ചുട്ട മറുപടി ഏറ്റുവാങ്ങുമെന്ന് ദസ്തഗിർ ഖാൻ പറഞ്ഞു.

കാഷ്മീരിലെ സുംജവാൻ സൈനിക ക്യാന്പിനു നേരേയുണ്ടായ ഭീകരാക്രമണത്തിനു പാക്കിസ്ഥാൻ വില നല്‌കേണ്ടി വരുമെന്നാണു പ്രതിരോധ മന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. പാക് ഭീകരൻ മസൂദ് അസറിന്റെ പിന്തുണയോടെ ജയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയതെന്നു പ്രതിരോധമന്ത്രി പറഞ്ഞു.

ഭീകരർക്കു നിർദ്ദേശങ്ങൾ ലഭിച്ചത് അതിർത്തിക്ക് അപ്പുറത്തുനിന്നാണെന്നു രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. തെളിവുകൾ പാക്കിസ്ഥാനു കൈമാറും. ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ കൈമാറിയിട്ടും ഒരു നടപടിയും സ്വീകരിക്കാൻ പാക്കിസ്ഥാൻ തയാറാകുന്നില്ല-മന്ത്രി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP