Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ അഭിനയിക്കാനില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് കമൽഹാസൻ

മറുനാടൻ മലയാളി ഡസ്‌ക്

ബോസ്റ്റൺ്: രാഷ്ട്രീയത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ അഭിനയിക്കാനില്ലെന്ന തന്റെ തീരുമാനത്തിനു മാറ്റമില്ലെന്ന് നടൻ കമൽഹാസൻ. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഈ മാസം സംസ്ഥാന പര്യടനം ആരംഭിക്കാനിരിക്കെയാണ് കമലിന്റെ പരാമർശം. തീവ്ര ഹിന്ദുത്വം നാടിനു ഭീഷണിയാണെന്നും ഇതിനെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ടുമാത്രം മുന്നോട്ടുപോകാനാകില്ലെന്നും ഹാർവാർഡ് സർവകലാശാലയിൽ ഒരു ദേശീയ മധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കമൽ പറയുന്നു.

അടുത്തു പുറത്തിറങ്ങാനുള്ള രണ്ടു ചിത്രങ്ങൾക്കു ശേഷം എനിക്കു സിനിമയില്ല- കമൽ പറഞ്ഞു. 'സത്യസന്ധമായി ജീവിക്കാൻ എന്തെങ്കിലുമൊക്കെ ഞാൻ ചെയ്യണം. എന്നാൽ പരാജയപ്പെടില്ലെന്നാണ് ഞാൻ കരുതുന്നത്'- തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടശേഷവും രാഷ്ട്രീയത്തിൽ തുടരുമോ എന്ന ചോദ്യത്തിനു മറുപടിയായി കമൽ പറഞ്ഞു.

ബാങ്ക് അക്കൗണ്ട് തുറക്കാനല്ല താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ പിൻബലമില്ലെങ്കിലും 37 വർഷമായി താൻ സാമൂഹ്യപ്രവർത്തനം തുടരുകയാണെന്നും ഇതിലൂടെ പത്തു ലക്ഷം പ്രവർത്തകരെ സൃഷ്ടിക്കാൻ തനിക്കു കഴിഞ്ഞിട്ടുണ്ടെന്നും കമൽ അവകാശപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP