Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിതൃമോക്ഷത്തിനായി ആലുവ മണപ്പുറത്ത് ശിവരാത്രി ബലിതർപ്പണം നടത്തി ജനലക്ഷങ്ങൾ; കർമങ്ങൾക്ക് നേതൃത്വം നൽകി നാനൂറോളം പുരോഹിതർ; അന്തരീക്ഷത്തിൽ എങ്ങും മുഴങ്ങി 'ഓം നമഃശിവായ' മന്ത്രങ്ങൾ

പിതൃമോക്ഷത്തിനായി ആലുവ മണപ്പുറത്ത് ശിവരാത്രി ബലിതർപ്പണം നടത്തി ജനലക്ഷങ്ങൾ; കർമങ്ങൾക്ക് നേതൃത്വം നൽകി നാനൂറോളം പുരോഹിതർ; അന്തരീക്ഷത്തിൽ എങ്ങും മുഴങ്ങി 'ഓം നമഃശിവായ' മന്ത്രങ്ങൾ

ആലുവ:അന്തരീക്ഷത്തിൽ എങ്ങും 'ഓം നമഃശിവായ' മന്ത്രങ്ങൾ മുഴങ്ങി ആലുവ മണപ്പുറം, മൺമറഞ്ഞ പിതൃക്കൾക്കും ബന്ധുക്കളായ പൂർവികർക്കും വേണ്ടി ദർഭയണിഞ്ഞ്, പിതൃമോക്ഷ മന്ത്രങ്ങൾ ഉരുവിട്ട്, ശിരസ്സിൽ ചേർത്തുവച്ച നറുക്കിലകളുമായി ജനങ്ങൾ പെരിയാറിന്റെ കര നിറഞ്ഞു.

മണപ്പുറം മഹാദേവ ക്ഷേത്രത്തിലേക്കു രാവിലെ ലക്ഷാർച്ചനാ വേളയിൽതന്നെ വലിയ രീതിയിലുള്ള ഭക്തജനപ്രവാഹം ആരംഭിച്ചിരുന്നു. തിരക്ക്
വൈകിട്ടു ദീപാരാധനയുടെ സമയത്തു നിയന്ത്രണാതീതമായി. കൊട്ടാരക്കടവിൽനിന്നുള്ള നടപ്പാലത്തിലും തോട്ടയ്ക്കാട്ടുകര, പറവൂർ കവല, ജിസിഡിഎ റോഡുകളിലും തീർത്ഥാടകർ തിങ്ങിനിറഞ്ഞിരുന്നു.

അർധരാത്രി ക്ഷേത്രത്തിൽ ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞതോടെ പിതൃതർപ്പണ കർമങ്ങൾക്ക് ഔപചാരിക തുടക്കമായി. തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരി, മേൽശാന്തി മുല്ലപ്പിള്ളി സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ കലശാഭിഷേകം, തിലഹവനം, ഹോമം, പിതൃനമസ്‌കാരം എന്നിവ നടന്നു.

നാനൂറോളം പുരോഹിതരുടെ മേൽ നേട്ടത്തിൽ പുഴയോരത്തെ നൂറ്റൻപതോളം ബലിത്തറകളിൽ കർമങ്ങൾ നടന്നു. വലിയ തിരക്കാണ് ഇവിടങ്ങളിൽ അനുഭവപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP